കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: ജപ്പാനില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നും വരുന്നവര്‍ക്കുള്ള വിസ ഇന്ത്യ നിര്‍ത്തിവെച്ചു

  • By S Swetha
Google Oneindia Malayalam News

ദില്ലി: ജപ്പാനിലും ദക്ഷിണ കൊറിയയിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇന്ത്യ. ഇതോടെ ഇരു രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള വിസ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സിയോളിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ പങ്കുവെച്ചു. ജപ്പാനിലെ ഇന്ത്യന്‍ എംബസിയും സമാനമായ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

 കൊറോണ വൈറസ് ഭീതി: ദില്ലിയില്‍ രണ്ട് സ്കൂളുകള്‍ അടച്ചിട്ടു, 40 വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍!! കൊറോണ വൈറസ് ഭീതി: ദില്ലിയില്‍ രണ്ട് സ്കൂളുകള്‍ അടച്ചിട്ടു, 40 വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍!!

ഇന്ത്യയിലേക്ക് ഓണ്‍ അറൈവല്‍ വിസ ലഭ്യമായ മൂന്ന് രാജ്യങ്ങളില്‍ രണ്ടെണ്ണമാണ് ജപ്പാനും ദക്ഷിണ കൊറിയയും. അതേസമയം, ഇറാനിയന്‍ വിമാനക്കമ്പനികളുടെ ഇന്ത്യയിലേക്കുള്ള സേവനം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇറാനിയന്‍ വിമാനക്കമ്പനികളായ ഇറാന്‍ എയര്‍, മഹാന്‍ എയര്‍ എന്നിവയാണ് മുംബൈയിലേക്കും ദില്ലിയിലേക്കും നിലവില്‍ സര്‍വീസ് നടത്തുന്നത്. അതേസമയം ഇന്ത്യയില്‍ നിന്നുള്ള ഒരു വിമാനക്കമ്പനിയും ഇറാനിലേക്ക് സര്‍വീസ് നടത്തുന്നില്ല.

coronavirus-china121

അതേസമയം ഇറ്റലി, ദക്ഷിണ കൊറിയ, ചൈന, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍പ്പോലും വിമാനത്താവളത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് കൊല്‍ക്കത്ത വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിച്ച് നിരവധി പേര്‍ മരണമടഞ്ഞ സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഇത്തരത്തിലൊരു നീക്കം. ഈ നാല് രാജ്യങ്ങളില്‍ നിന്ന് നഗരത്തിലെത്തുന്നവര്‍ 28 ദിവസം നിരീക്ഷണത്തിലായിരിക്കും. ഈ നിരീക്ഷണ കാലാവധി 14 ദിവസമായി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
Corona Virus Spreads In Gulf Countries | Oneindia Malayalam


കഴിഞ്ഞ ആഴ്ച വരെ, വിമാനത്താവളത്തിലെത്തിയ രാജ്യാന്തര യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പനി, ജലദോഷം, ചുമ എന്നിവയുള്ളവരെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. കൊല്‍ക്കത്തയില്‍ നിന്നും ചൈനയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. അതേസമയം ഇറ്റലി, ദക്ഷിണ കൊറിയ, ഇറാന്‍ എന്നിവിടങ്ങളിലേക്ക് നഗരത്തില്‍ നിന്നും നേരിട്ട് വിമാനമില്ല. കൊല്‍ക്കത്തയില്‍ നിന്നും നിരവധി പേര്‍ ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി മറ്റു രാജ്യങ്ങള്‍ വഴി ഇറ്റലിയിലേക്ക് പോകാറുണ്ടെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. എന്നാല്‍ അവരില്‍ ഭൂരിഭാഗവും ഇതിനോടകം സന്ദര്‍ശനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

English summary
India stops visa to people from Japan and South Korea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X