കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്‌സിൻ ക്ഷാമം മറികടക്കാൻ നടപടികളുമായി ഇന്ത്യ; അഞ്ച് വാക്‌സിനുകൾക്ക് കൂടി ഉടൻ അനുമതി നൽകും

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ കൊവിഡ് വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ നിലനില്‍ക്കുന്ന ക്ഷാമം പരിഹരിക്കാന്‍ ഇന്ത്യ അഞ്ച് വാക്‌സിനുകള്‍ക്ക് കൂടി അനുമതി നല്‍കിയിരിക്കുകയാണ്. ഈ വര്‍ഷം മൂന്നാം പാദത്തിന്റെ അവസാനത്തോടെ അഞ്ച് നിര്‍മ്മാതാക്കളുടെ കൊവിഡ് വാക്‌സലിന് ഇന്ത്യ അനുമതി നല്‍കിയേക്കുമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ രണ്ട് വാക്‌സിനുകള്‍ക്കാണ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് രാജ്യത്ത് കുത്തിവയ്പ്പ് നടക്കുന്നത്.

covid

സ്പുട്‌നിക് വി വാക്‌സിന്‍, ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്‌സിന്‍, നോവാവാക്‌സ് വാക്‌സിന്‍, സിഡസ് കാഡിലയുടെ വാക്‌സിന്‍, ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാ നേസല്‍ വാക്‌സിന്‍ എന്നിവയാണ് ഉടന്‍ അനുമതി നല്‍കാന്‍ സാധ്യതയുള്ള അഞ്ച് വാക്‌സിനുകള്‍. വാക്‌സിന് അനുമതി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന മാനദണ്ഡങ്ങള്‍ സുരക്ഷയും ഫലപ്രാപ്തിയുമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ഒക്്‌ടോബറോടെ ഈ അഞ്ച് വാക്‌സിനുകള്‍ക്കും അനുമതി നല്‍കിയേക്കും.

അതേസമയം, അടുത്ത പത്ത് ദിവസത്തിനുള്ളില്‍ സ്പുട്‌നിക് കൊവിഡ് വാക്‌സിന് അനുമതി നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. രാജ്യത്ത് ഇപ്പോള്‍ 20ഓളം വാക്‌സിനുകള്‍ ക്ലിനിക്കള്‍, പ്രീ ക്ലിനിക്കല്‍ ഘട്ടങ്ങളില്‍ കടന്നുപോകുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അതേസമയം, രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ കുതിക്കുകയാണ്. ് വ്യാപനത്തിന്റെ രണ്ടാം തരംഗം റെക്കോര്‍ഡുകള്‍ മറികടന്ന് കുതിക്കുകയാണ്. ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം ഒന്നരലക്ഷം കടക്കുന്നത്. 1,52,879 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 90,584 പേര്‍ രോഗമുക്തി നേടി.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

തുടര്‍ച്ചയായ ആറാം ദിവസവും ഒരു ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 11,08,087 ആയി. ഇതുവരെ 1,33,58,443 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,20,81443 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 1,69,275 പേര്‍ മരണപ്പെട്ടു. 839 മരണങ്ങള്‍കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

അഴീക്കോട്ട് ഷാജി വീഴും? കളമശ്ശേരിയില്‍ അട്ടിമറി, തിരുവനന്തപുരത്ത് ഉറപ്പ് 12, 80 ഉറപ്പിച്ച് സിപിഎംഅഴീക്കോട്ട് ഷാജി വീഴും? കളമശ്ശേരിയില്‍ അട്ടിമറി, തിരുവനന്തപുരത്ത് ഉറപ്പ് 12, 80 ഉറപ്പിച്ച് സിപിഎം

'കോണ്‍ഗ്രസ് സിറ്റിങ് സീറ്റ് പിടിക്കും, രണ്ടില്‍ തോല്‍വിക്ക് കാരണമാവും'; ട്വന്‍റി20 ആര്‍ക്ക് പണിയാവും'കോണ്‍ഗ്രസ് സിറ്റിങ് സീറ്റ് പിടിക്കും, രണ്ടില്‍ തോല്‍വിക്ക് കാരണമാവും'; ട്വന്‍റി20 ആര്‍ക്ക് പണിയാവും

നാടന്‍ പെണ്‍കൊടിയായി അനന്യ നാഗല്ല: ചിത്രങ്ങള്‍

English summary
India takes steps to overcome vaccine shortage; Five more vaccines will be approved soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X