• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേന്ദ്രബജറ്റ്: രാജ്യം കാത്തിരിക്കുന്നത് നിര്‍മ്മല സീതാരാമന്റെ സാമ്പത്തിക സര്‍പ്രൈസുകള്‍ക്ക്

  • By Desk

ദില്ലി: കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ ആദ്യത്തെ ബജറ്റാണ് ജൂണ്‍ 5 ന് വരാനിരിക്കുന്നത്. എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളാണ് ബജറ്റ് പെട്ടിക്കുളളില്‍ ഉണ്ടാവുക എന്ന സര്‍പ്രൈസിനായി കാത്തിരിക്കുകയാണ് രാജ്യം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടിയുളളതാവും പുതിയ ബജറ്റെന്നാണ് സൂചന.

ശബരിമല: സുപ്രീംകോടതിയെ മറികടക്കാനാവില്ലെന്ന് രാം മാധവ്, ബില്ലിനെ ബിജെപി പിന്തുണച്ചേക്കില്ല

ഒരു സാധാരണക്കാരന്‍, വരവും, ചിലവും, കടവും എല്ലാം കണക്കു കൂട്ടുന്നതും അത്യാവശ്യ കാര്യങ്ങള്‍ക്കായി ചിലവാക്കുന്നതും പരിമിതിക്കുളളില്‍ നിന്നുകൊണ്ട് കഴിയുന്നിടത്തോളം മിച്ചം പിടിക്കാന്‍ ശ്രമിക്കുന്നതും, വഴി മുട്ടുമ്പോള്‍ കടം വാങ്ങുന്നതും എല്ലാം ബജറ്റിന്റെ മിനി പതിപ്പാണ്. രാജ്യത്തിന്റെ കാര്യത്തിലാകുമ്പോള്‍ അത് കുറച്ചു കൂടി സങ്കീര്‍ണ്ണം ആകുന്നു എന്നു മാത്രം. ബജറ്റ് അവതരണത്തിനു മുന്നോടിയായി നടക്കുന്ന പ്രസംഗത്തിനും വളരെ വലിയ പ്രധാന്യം കിട്ടാറുണ്ട്.. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെ ആയിരുന്നില്ല. ഒരോ വര്‍ഷം കഴിയുമ്പോളും ബജറ്റ് അവതരണ പ്രസംഗം, കൂടുതല്‍ സാമൂഹിക രാഷ്ര്ട്രിയ കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നതായി കാണാം.

വരവും ചെലവും ഇഴകീറി പരിശോധിച്ച്

വരവും ചെലവും ഇഴകീറി പരിശോധിച്ച്

രാജ്യത്തിന്റെ വരവു ചിലവുകള്‍ കണക്കുകള്‍ ഇഴകീറി പരുശോധിച്ച് പറ്റിയ ഒരു പ്ലാനുണ്ടാക്കി അച്ചടക്കത്തോടെ മുന്നോട്ടു കൊണ്ടു പോകാനുളള മാര്‍ഗ്ഗമാണ് ഓരോ ബജറ്റും. പക്ഷേ കണക്കുകള്‍ മാത്രം പറയാന്‍ വേണ്ടി മാത്രമല്ല ബജറ്റ് അവതരണം. ഡ്രൈ ആയ കണക്കു പറച്ചിലിനെ സജീവമാക്കുന്നത് മുന്നോടിടായി നടത്തുന്ന പ്രസംഗങ്ങളാണ്. ബജറ്റ് കഴിയുമ്പോഴും പ്രസംഗം ഉണ്ടാവും. ബജറ്റ് കണക്കിനിടയില്‍ സമര്‍ത്ഥമായി തയ്യാറാക്കുന്ന പ്രസംഗങ്ങളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടക്കുന്ന ബജറ്റ് അവതരണത്തിന്റെ ഹൈലൈറ്റ്.

 അവതരണം എളുപ്പമാവും

അവതരണം എളുപ്പമാവും

ബിജെപി ക്ക് ലോക്‌സഭയില്‍ വ്യക്തമായ ഭൂരിപക്ഷം ഉളളതിനാല്‍ മണിബില്‍ അവതരണം എളുപ്പമാണ്. എന്നാല്‍ രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍ കണക്കിലെടുക്കുമ്പോള്‍ ബജറ്റ് പ്രസംഗത്തില്‍ സാമ്പത്തിക രംഗത്തെ വളര്‍ച്ചക്കുളള പ്രയോഗിക കാര്യങ്ങള്‍ മുന്നോട്ടു വെക്കുന്നത്ും സമര്‍ത്ഥമായ നീക്കമാണ്. എന്‍. ബി. എഫ് .സി ലയനത്തെ തുടര്‍ന്ന് റിയല്‍ എസ്‌റ്റേറ്റ്, അടിസ്ഥാന മേഖലക്കും, മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിലുണ്ടാക്കിയ നഷ്ടവും കണക്കിലെടുക്കാതിരിക്കാനും കഴിയില്ല. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കലാണ് മറ്റൊരു വെല്ലുവിളി. ആരോഗ്യവും അടിസ്ഥാന സൗകര്യവും കണക്കിലെടുക്കണ്ടേതായി വരും. അപ്പോഴും ഫണ്ട് എങ്ങനെയെന്ന എന്ന ചേദ്യം ഉയരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളുടെ വലിയ നിര തന്നെയാണ് കാത്തിരിക്കുന്നത്.

എൻകെ സിംഗ് കമ്മറ്റി റിപ്പോർട്ട്

എൻകെ സിംഗ് കമ്മറ്റി റിപ്പോർട്ട്

എന്‍കെ സിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ബജറ്റ് പ്രസംഗത്തില്‍ പ്രതിഫലിച്ചേക്കാം. ഇടക്കാല സാമ്പത്തിക കാഴ്ചപ്പാടാവും ഇതെന്ന് സാരം. കടം കൂടുന്നത് ഒഴിവാക്കുക എന്നതാവും ലക്ഷ്യം. ബജറ്റില്‍ പണം കണ്ടെത്താനായി ടാക്‌സ്- ജി. ഡി. പി നിരക്ക് കൂട്ടാനുളള നീക്കവും ഉണ്ടായേക്കാം. നികുതി കൂട്ടാതെയും ജനങ്ങളില്‍ ഭാരം വരാതെ വേണം നടത്താന്‍ എന്നതും വെല്ലുവിളിയാണ് .

 ചിലവ് നിയന്ത്രണത്തിന് പദ്ധതി

ചിലവ് നിയന്ത്രണത്തിന് പദ്ധതി

ചിലവു നിയന്ത്രണത്തിലും കാര്യമായ നടപടികള്‍ പ്രതീക്ഷിക്കാം. 2019-20 ലെ ഇടക്കാല ബജറ്റ് പ്രകാരം സാമ്പത്തിക കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4% ആണ്. സാമ്പത്തിക സഹായം ആവശ്യമുളള മേഖലകള്‍ ഉണ്ട് എന്നത് പരിഗണിക്കുമ്പോള്‍ ഇതും വെല്ലുവളിയാണ്. കര്‍ഷകരുടെ വൈദ്യുതി ബില്‍, കൃഷിക്കെടുത്ത കടം തുടങ്ങിയവ എഴുതിത്തളളിയതിലൂടെ നടത്തിയ സാമ്പത്തിക സഹായം ഒഴിവാനാക്കാത്ത ബാധ്യതയാണ്. ചിലവിനായി വരുമാന പുത്തന്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതായി വരും.

 ഉദാര സഹായങ്ങളും

ഉദാര സഹായങ്ങളും

ബജറ്റില്‍ ഉള്‍പ്പെടുത്താതെ, പൊതു വിതരണ ശൃംഖലക്കും മറ്റുമായി നല്‍കുന്ന ചില ഉദാര സഹായങ്ങളും പാര്‍ലമെന്റിനു മുമ്പാകെ വെളിപ്പെടുത്തേണ്ടതായി വരും. പദ്ധതികള്‍ ക്രീയാത്മകമായി നടപ്പിലാക്കുന്നുണ്ടോ എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. നിക്ഷേപങ്ങള്‍, സാമ്പത്തിക രംഗത്തെ പച്ച പിടിപ്പിക്കുന്ന കാലത്ത് ധനക്കമ്മി കൂടുന്നത് രാജ്യത്തെ മോശം അവസ്ഥയിലേക്ക് തളളി വിടും എന്നതും ബജറ്റ് അവതരണത്തില്‍ വെല്ലുവിളിയാകും. ധനസ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങളും പദ്ധതികളും കണ്ടെത്തുക എന്നതാവും നിര്‍മ്മല സീതാരാമന്റെ ബജറ്റിനുമുന്നിലുളള പ്രധാന വെല്ലുവിളി.

English summary
India waiting for Nirmala Seethaman's budjet and surprises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X