യുദ്ധത്തിന് കോപ്പ് കൂട്ടി ഇന്ത്യ ?!!! 2000 കോടിയുടെ ആയുധങ്ങൾ വാങ്ങുന്നു; വിവാദമാകുന്ന ആയുധകരാർ...
യുദ്ധത്തിനുള്ള സാഹചര്യം വന്നാല്‍ തുടര്‍ച്ചയായി പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആയുധങ്ങള്‍ ശേഖരിയ്ക്കുന്നത്.
ദില്ലി: കോടിക്കണക്കിന് രൂപയുടെ ആയുധങ്ങള്‍ വാങ്ങി കൂട്ടാനൊരുങ്ങി ഇന്ത്യന്‍ സൈന്യം.രാജ്യത്തിന്‌റെ സുരക്ഷ ശക്തമാക്കുക എന്ന ലക്ഷത്തോടെയാണ് ഇത്. 20,000 കോടിയുടെ ആയുധങ്ങളാണ് ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ സൈന്യം ശേഖരിയ്ക്കുക
അരുൺ ജയ്റ്റ്ലി അവതരിച്ച 2017-18 വർഷത്തെ ബജറ്റിൽ വലിയൊരു തുക തന്നെ പ്രതിരോധ മേഖലയ്ക്കായി നീക്കി വച്ചിട്ടുണ്ട്. എന്നാൽ ഇത്രയും തുകയുടെ ആയുധ കരാറിൽ ഏർപ്പെടുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല.

യുദ്ധത്തിനുള്ള സാഹചര്യം വന്നാല്‍ തുടര്‍ച്ചയായി പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആയുധങ്ങള്‍ ശേഖരിയ്ക്കുന്നത്. ഇതിനായി ലോകത്തെ വന്‍കിട ആയുധ നിര്‍മ്മാതാക്കളുമായി ഇന്ത്യ ഉടന്‍ കരാര്‍ ഒപ്പിടും.

ഇന്ത്യന്‍ സേനയുടെ സൈനിത താവളമായ ഉറിയില്‍ പാക് സൈനികള്‍ നുഴഞ്ഞ് കയറിയത് രാജ്യത്തിന്‌റെ സുരക്ഷയ്ക്ക് ഏറ്റ വലിയ തിരിച്ചടിയായിരുന്നു. തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ പോലും സംരക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് ആവുന്നില്ലെന്ന് അന്ന് അവര്‍ പഴി കേട്ടതാണ്. ഇനിയൊരു വീഴ്ച സൈന്യത്തിന്‌റെ ഭാഗത്ത് നിന്ന് വരാതിരിക്കാനാണ് ആയുധശേഖരം.

ഇന്ത്യൻ എയര്‍ഫോഴ്‌സും അത്യാധുനിക പോര്‍ വിമാനങ്ങള്‍ വാങ്ങുന്നുണ്ട്. വിവിധ രാജ്യങ്ങളുമായി 43 കരാറുകളാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഒപ്പിടാന്‍ പോകുന്നത്. ഇതിനായി 92,000 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്.

ഇന്ത്യന്‍ സേനകളെ ആധുനിക വല്‍ക്കരിക്കേണ്ട സമയതാണ് ഇത്. അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് ഇപ്പോഴും ഭീഷണി ഉണ്ട്. ഇത് പ്രതിരോധിക്കാന്‍ സേനകളെ സജ്ജരാക്കിയെ പറ്റൂ.

റഷ്യയുമായി 5,800 കോടിയുടെ കരാറാണ് സൈന്യം ഒപ്പിടുക. 125എംഎം റൈഫിളുകളും, ബങ്കറുകളും , മറ്റ് യുദ്ധോപകരണങ്ങലും റഷ്യയുടെ പക്കല്‍ നിന്ന് ഇന്ത്യ വാങ്ങും.

പാകിസ്താനില്‍ നിന്നാണ് ഇന്ത്യ ഏറ്റവും വലിയ ഭീഷണി നേരിടുന്നത്. ഉറി, പഠാന്‍കോട്ട് ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. പാകിസ്താന് ചൈനയുടെ പക്കല്‍ നിന്ന് സഹായം ലഭിക്കുന്നുണ്ട്. ഇത് പ്രതിരോധിയ്ക്കുക കൂടി ഇന്ത്യ ലക്ഷ്യം വയ്ക്കുന്നു.

അരുൺ ജയ്റ്റ്ലി സമർപ്പിച്ച ബജറ്റിൽ86,488 കോടി രൂപയാണ് പ്രതിരോധ മേഖലയ്ക്കായി നീക്കി വച്ചിരിക്കുന്നത്. ഇത് ധൂർത്താണെന്ന് ഒരു വിഭാഗം ആരോപിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications