ദേവയാനി വിഷയം ഐക്യരാഷ്ട്രസഭയില്‍
ദില്ലി: ഇന്ത്യന്‍ നയതന്ത്രജ്ഞയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്ത വിഷയം ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് കത്ത് ഐക്യരാഷ്ട്രസഭക്ക് കൈമാറി. ദേവയാനിക്ക് നയതന്ത്ര പരിരക്ഷ നല്‍കണം എന്നാവശ്യപ്പെട്ട് കൊണ്ടാണ് കത്ത്. ഇന്ത്യന്‍സ്ഥാനപതി അശോക് മുഖര്‍ജിയാണ് കത്ത് കൈമാറിയത്.
വീട്ടുജോലിക്കാരിക്ക് മിനിമം വേതനം നല്‍കിയില്ല, വിസ അപേക്ഷയില്‍ കൃത്രിമം കാണിച്ചു എന്നീ കേസുകളാണ് ദേവയാനി ഖോബ്രഗഡെക്കെതിരെ ഉള്ളത്. കേസില്‍ ദേവയാനിയെ അറസ്റ്റ് ചെയ്ത് നഗ്നയാക്കി പരിശോധിച്ചത് വന്‍ വിവാദത്തിന് വഴിവച്ചിരുന്നു.

ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയിരിക്കുന്ന ദേവയാനിക്ക് നയതന്ത്ര പരിരക്ഷ നല്‍കണം എന്നതാണ് ഇന്ത്യയുടെ ആവശ്യം. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള ധാരണകളുടെ ലംഘനമാണ് അമേരിക്ക നടത്തിയതെന്നും ഇന്ത്യ ആരോപിച്ചു.
ദേവയാനിക്ക് നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനായി അവരെ ന്യൂയോര്‍ക്കിലുള്ള ഐക്യരാഷ്ട്രസഭ മിഷനിലേക്ക് മാറ്റി നിയമിച്ചിരുന്നു. എന്നാല്‍ ഈ നിയമനത്തിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കില്ല എന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. ദേവയാനിക്കെതിരെ നിയമ നടപടി തുടരുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് മുന്നില്‍ ഇന്ത്യ വിഷയം അവതരിപ്പിച്ചത്. ദേവയാനിക്ക് സമ്പൂര്‍ണ നയതന്ത്ര പരിഗണന നല്‍കണം എന്നതാണ് കത്തിലെ ആവശ്യം.












Click it and Unblock the Notifications