Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉഭയകക്ഷി ബന്ധം ശക്തിപ്പെടും; ഇന്ത്യ - ഒമാൻ വ്യോമസേനാ അഭ്യാസം ജോധ്പൂരിൽ ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയും ഒമാനും ജോധ്പൂരിൽ അഞ്ച് ദിവസത്തെ വ്യോമാഭ്യാസം ആരംഭിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായാണ് ഉഭയകക്ഷി സംയുക്ത അഭ്യാസം ആരംഭിച്ചത്. ഇന്ത്യൻ എയർഫോഴ്‌സും ഒമാൻ റോയൽ എയർഫോഴ്‌സും ചേർന്ന് ജോധ്പൂർ എയർഫോഴ്‌സ് സ്റ്റേഷനിലാണ് വ്യോമാഭ്യാസം.

'ഈസ്റ്റേൺ ബ്രിഡ്ജ് - VI ' എന്ന അഭ്യാസത്തിന്റെ ആറാം പതിപ്പിനായി ഇന്ത്യൻ വ്യോമസേന സുഖോയ്-30 എംകെഐ, ജാഗ്വാർ, മിറാഷ്-2000 എന്നീ യുദ്ധ വിമാനങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ എഫ്-16 ജെറ്റുകൾ വിന്യസിച്ചിട്ടുണ്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഒമാനിലെ ഉന്നത പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും രാജ്യത്തിന്റെ നാവികസേനാ മേധാവിയും ഇന്ത്യ സന്ദർശിച്ചതിന് പിന്നാലെയാണ് ഉഭയകക്ഷി സംയുക്ത അഭ്യാസം ആരംഭിച്ചത്.

Indian Air Force

അതേസമയം, "ഇന്ത്യയും ഒമാനും തമ്മിലുള്ള പ്രതിരോധ സഹകരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉയർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ഇത് രണ്ട് വ്യോമസേനകൾക്കിടയിൽ പ്രവർത്തന ശേഷിയും പരസ്പര പ്രവർത്തന ക്ഷമതയും വർദ്ധിപ്പിക്കുന്നതിന് അവസരമൊരുക്കും," ഐഎഎഫ് പറഞ്ഞു.

എന്നാൽ, ഇരു വ്യോമ സേനകളും തമ്മിലുള്ള പ്രവർത്തന ശേഷിയും പരസ്പര പ്രവർത്തന ക്ഷമതയും വർദ്ധിപ്പിക്കുന്നതിന് ഇത് അവസരമൊരുക്കുമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഇരു വ്യോമ സേനകളുടെയും പങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രൊഫഷണൽ ആശയ വിനിമയം, പ്രവർത്തന വിജ്ഞാനം മെച്ചപ്പെടുത്തൽ, അനുഭവ കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, അഞ്ച് ദിവസത്തെ അഭ്യാസത്തിൽ വിവിധ പ്രമുഖർ ജോധ്പൂരിലെ എയർഫോഴ്സ് സ്റ്റേഷൻ സന്ദർശിക്കുമെന്ന് ഐഎഎഫ് അറിയിച്ചു.

ട്വിറ്ററിലൂടെ ചിത്രങ്ങൾ പങ്കുവെച്ചു ഐഎഎഫ് വ്യക്തമാക്കിയതിങ്ങനെ, "#ഈസ്റ്റേൺ ബ്രിഡ്ജിലൂടെ പ്രവർത്തന ക്ഷമത വർധിപ്പിക്കുന്നു. ഈസ്റ്റേൺ ബ്രിഡ്ജ് VI എന്ന പരിശീലനത്തിനായി #IAF, #RAFO സംഘങ്ങൾ തയ്യാറെടുക്കുന്നു. ഇത് രണ്ട് വ്യോമസേനകൾക്കും മികച്ച പരിശീലനങ്ങൾ പഠിക്കാനും ഒരുമിച്ച് പ്രവർത്തിക്കാനും ഒരു വേദി നൽകും. - ഐഎഎഫ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

അതേസമയം, കമാൻഡർ ഓഫ് റോയൽ നേവി ഓഫ് ഒമാൻ റിയർ അഡ്മിറൽ സെയ്ഫ് ബിൻ നാസർ ബിൻ മൊഹ്‌സിൻ അൽ റഹ്ബി ഉഭയകക്ഷി സമുദ്ര സുരക്ഷാ സഹകരണത്തിന്റെ വിപുലീകരണത്തിനായി ഇന്ത്യ സന്ദർശിച്ചിരുന്നു. ജനുവരി 30 മുതൽ ഫെബ്രുവരി 4 വരെയായിരുന്നു സന്ദർശനം. കൂടിക്കാഴ്ചയിൽ, നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല, കരസേനാ മേധാവി ജനറൽ എംഎം നരവാനെ, എയർ ചീഫ് മാർഷൽ വിആർ ചൗധരി എന്നിവരുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ് ഉഭയകക്ഷി അഭ്യാസം നടക്കുന്നത്.

Recommended Video

cmsvideo
    കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ അവസാനിച്ചു, ഇനി വൈറസിനെ ഭയപ്പെടണോ?

    അതേസമയം, 2019 ഒക്ടോബറിൽ ഒമാനിലെ എയർഫോഴ്സ് ബേസ് മസിറയിൽ ഈസ്റ്റേൺ ബ്രിഡ്ജ് V എന്ന പേരിൽ അഭ്യാസം നടന്നിരുന്നു. മിഗ്-29, സി-17 വിമാനങ്ങളാണ് ഐഎഎഫ് സംഘത്തിൽ ഉണ്ടായിരുന്നത്. എന്നാൽ, എംഐജി - 29 യുദ്ധ വിമാനം ഇന്ത്യക്ക് പുറത്ത് അന്താരാഷ്ട്ര അഭ്യാസത്തിൽ പങ്കെടുക്കുന്നത് ഇതാദ്യമാണ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+