ശിഖര്‍ ധവാന്‍ വിവാഹ മോചിതനായി, ഭാര്യയുടെ ക്രൂരത, താരത്തിന്റെ വാദങ്ങള്‍ ശരിവെച്ച് കോടതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വിവാഹ മോചിതനായി. ഡല്‍ഹി കോടതിയാണ് അദ്ദേഹത്തിന് വിവാഹ മോചനം അനുവദിച്ചത്. ഭാര്യ ആയിഷ മുഖര്‍ജിയുടെ ക്രൂരതകള്‍ കാരണമാണ് വിവാഹ മോചനം തേടുന്നതെന്ന ധവാന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു. നിര്‍ണായക നിരീക്ഷണങ്ങളാണ് വിവാഹ മോചനം അനുവദിച്ച് കൊണ്ട് കോടതി നടത്തിയത്.
മാനസികമായ വലിയ കഷ്ടതകള്‍ ഭാര്യ കാരണം ധവാന്‍ സഹിക്കേണ്ടി വന്നതായി കോടതി വിധിയില്‍ വ്യക്തമാക്കി. മകനില്‍ നിന്ന് വേര്‍പ്പെട്ട് മറ്റൊരു രാജ്യത്ത് താമസിക്കാന്‍ ശിഖര്‍ ധവാന്‍ നിര്‍ബന്ധിതനായെന്നും, ഇത് ഭാര്യ കാരണം സംഭവിച്ചതാണെന്നുമുള്ള വാദങ്ങളെ കോടതി അംഗീകരിച്ചു.ഭാര്യ ആയിഷയ്‌ക്കെതിരെ ഡല്‍ഹി കുടുംബ കോടതിയില്‍ ധവാന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ജഡ്ജ് ഹരീഷ് കുമാര്‍ ശരിവെച്ചു.ഇതെല്ലാം വിവാഹ മോചനം അംഗീകരിക്കാന്‍ കാരണമായി.

അതുപോലെ ആരോപണങ്ങളെ കാര്യമായി എതിര്‍ക്കാനോ, സ്വന്തം രീതിയില്‍ ആ വാദങ്ങളെ തള്ളുന്ന മറുവാദങ്ങളോ ആയിഷയില്‍ നിന്ന് ഉണ്ടായില്ലെന്ന് ജഡ്ജ് പറഞ്ഞു. എന്നാല്‍ ദമ്പതിമാരുടെ മകന്റെ സ്ഥിരമായ കസ്റ്റഡി ആര്‍ക്കെങ്കിലും വിട്ടുകൊടുക്കുന്ന ഉത്തരവ് കോടതിയില്‍ നിന്നുണ്ടായില്ല. എന്നാല്‍ ധവാന് എപ്പോള്‍ വേണമെങ്കിലും മകനെ കാണാനനുള്ള അനുമതി കോടതി നല്‍കി. ഇന്ത്യയിലോ ഓസ്‌ട്രേലിയയിലോ വെച്ച് ഇത് സാധ്യമാകും.
ധവാന്റെ ഭാര്യ ഓസ്‌ട്രേലിയയിലാണ് താമസം.അതേസമയം ധവാന് മകനുമായി ചാറ്റ് ചെയ്യാനും, വീഡിയോ കോളിലൂടെ സംസാരിക്കാനുമുള്ള അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. മകനില്‍ നിന്ന് അകന്ന് വര്‍ഷങ്ങളോളം ധവാന് കഴിയേണ്ടി വന്നു. അദ്ദേഹത്തിന്റേതല്ലാത്ത കാരണമാണത്. അതിലൂടെ കടുത്ത മാനസിക പ്രതിസന്ധിയിലൂടെ അദ്ദേഹം കടന്നുപോയെന്ന് കോടതി പറയുന്നു. ഭാര്യ ഈ ആരോപണം നിഷേധിക്കുന്നുണ്ട്.
ധവാനൊപ്പം ഇന്ത്യയില്‍ കഴിയണമെന്നാണ് ആഗ്രഹം. എന്നാല്‍ മുന്‍ വിവാഹത്തില്‍ രണ്ട് പെണ്‍കുട്ടികല്‍ ഉള്ളതിനാല്‍ ഓസ്‌ട്രേലിയയില്‍ താമസം തുടരുകയായിരുന്നു. ഇതെല്ലാം അവര്‍ക്ക് പറയാമായിരുന്നെങ്കിലും, അതൊന്നും കോടതിക്ക് മുന്നില്‍ വാദങ്ങളെ എതിര്‍ക്കാനായി ഉപയോഗിച്ചില്ലെന്നും ജഡ്ജ് പറഞ്ഞു.
നേരത്തെ കുടുംബ ബന്ധത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് ധവാന്‍ ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു. ഒരു കാര്യത്തില്‍ അന്തിമ തീരുമാനം സ്വയം എടുക്കേണ്ടതാണ്. എന്നാല്‍ അതില്‍ ഞാന്‍ പരാജയപ്പെട്ടു. ആരെയും കുറ്റപ്പെടുത്തുന്നില്ല. ഇനിയൊരു വിവാഹം ചെയ്യേണ്ടി വന്നാല്‍ കൂടുതല്‍ വിവേകത്തോടെ അതില്‍ തീരുമാനമെടുക്കാനാവും.
ഏത് തരം പെണ്‍കുട്ടിയെയാണ് എനിക്ക് വേണ്ടതെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്നും ധവാന്‍ പറഞ്ഞിരുന്നു. സ്‌കൂള്‍ അവധിക്കാലത്തിന്റെ പകുതി സമയം കുട്ടിയെ ഇന്ത്യയിലെ ധവാന്റെ കുടുംബത്തോടൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന് കോടതി നിലപാടെടുത്തു.












Click it and Unblock the Notifications