കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആളില്ലാ രാജ്യത്ത് സ്വയം പ്രഖ്യാപിത രാജാവായി ഒരു ഇന്ത്യക്കാരൻ; രാജ്യം കീഴടക്കിയ ഇന്ത്യക്കാരൻ!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സ്വന്തം രാജ്യം പ്രഖ്യാപിച്ച് ഇന്ത്യക്കാരന്‍, കൊടിയും നാട്ടി | Oneindia Malayalam

ദില്ലി: ആളില്ലാരാജ്യത്തിന്റെ സ്വയംപ്രഖ്യാപിത രാജാവായി ഒരു ഇന്ത്യക്കാരൻ. സുയാഷ് ദീക്ഷിത് എന്ന ഇന്ത്യക്കാരനാണ് ആരും അവകാശവാദം ഉന്നയിക്കാനില്ലാത്ത, പേരിനുപോലും ഒരു മനുഷ്യരില്ലാത്ത, മരുഭൂമിയുടെ നടുവിൽ നിന്നുകൊണ്ട് ഇവിടുത്തെ രാജാവാണ് താനെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. താൻ ബിർ തവാലിയുടെ രാജാവായാണ് സുയാഷ് ദീക്ഷിത് സ്വയം പ്രഖ്യാപിത രാജാവായത്. ഈജിപ്തിന്റെയും സുഡാന്റെയും ഇടയ്ക്കുള്ള 800 സ്ക്വയർ മൈൽ വിസ്തീർണമുള്ള ചെറിയപ്രദേശമാണ് ബിർ തവാലി. ഇരുരാജ്യങ്ങളും അവകാശവാദമുന്നയിക്കാത്തതുകൊണ്ട് സ്വതന്ത്രമായി കിടക്കുന്ന സ്ഥലമാണിത്.

ബിർ തവാലിയിൽ എത്തിയ ഉടൻ, കൈയിൽ കരുതിയ കൊടിയും നാട്ടി. കുപ്പിയിൽ കരുതിയ വെള്ളം നനച്ച് വിത്തും പാകി. ഇനി മുതൽ ഈ രാജ്യം ദീക്ഷിത് എന്നാണെന്നും താൻ ഇതിന്റെ രാജാവാണെന്നും പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. രാജ്യത്തിന്റെ പ്രസിഡന്റായി അച്ഛനെയും സുയാഷുരാജാവ് നിയമിച്ചു. അച്ഛനുള്ള തന്റെ പിറന്നാൾ സമ്മാനമാണിതെന്നും ഇയാൾ പറയുന്നു. ഇതുമാത്രമല്ല വിദേശരാജ്യങ്ങളെ നിക്ഷേപത്തിനായും ദീക്ഷിത് ക്ഷണിച്ചിട്ടുണ്ട്.

Suyash Dixit

ഇൻഡോർ സ്വദേശിയായാണ് സുയാഷ് ദീക്ഷിത്. മരുഭൂമിയിലൂടെ 319 കിലോമിറ്റോർ ദൂരം സഞ്ചരിച്ചാണ് ഇയാൾ ഈ ആളില്ലാരാജ്യത്ത് എത്തിപ്പെട്ടത്. ഈ ഭൂമിയുടെ രാജാവായി തന്നെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതാനും ദീക്ഷിതിന് ഉദ്ദേശമുണ്ട്. സംഭവം കേൾക്കുമ്പോൾ ഇയാൾക്ക് തലയ്ക്ക് അസുഖമാണെന്നൊക്കെ വിചാരിക്കും. എന്നാൽ സംഭവം കുറച്ച് സീരിയസ് ആണ്. ഈജിപത്തും സുഡാനും അവകാശവാദമുന്നയിച്ച് സ്വതന്ത്രമായി കിടക്കുന്ന ഈ സ്ഥലത്ത് സ്വയം വ്യക്തിയാണ് രാജായി പ്രഖ്യാപിച്ച് എഫ്ബിയിൽ പോസ്റ്റിടുന്ന ആദ്യ വ്യക്തിയാണ് ദീക്ഷിത് എങ്കിലും, ബിർ തവാലിയെ കോളനിവത്കരിക്കാൻ ശ്രമിക്കുന്ന ആദ്യത്തെ വ്യക്തിയല്ല ഇദ്ദേഹം. ഇതിനുമുമ്പും നിരവധിപേർ ശ്രമിച്ചിട്ടുണ്ട്.

English summary
Only days after Indore resident Suyash Dixit, declared himself king of Bir Tawil, an unclaimed territory on Egypt-Sudan border in Africa, Jeremiah Heaton from United States has come forward to say that he's the rightful owner of what Suyash Dixit named 'Kingdom of Dixit'. Mr Dixit, a computer coder from Indore, shared a post on November 7 wherein he named himself the king of the unclaimed land by planting a flag and some seeds there. The post went viral with almost 3,000 reactions and was picked up by many news outlets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X