ദേവയാനിയെ നഗ്നയാക്കി; വീഡിയോ ഓണ്‍ലൈനില്‍?
ദില്ലി: അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗഡെയെ യു എസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. വീട്ടുജോലിക്കാരിയോട് മനുഷ്യാവകാശ ലംഘനം നടത്തിയ കേസിലാണ് ഇവരെ 2013 ഡിസംബര്‍ 12 ന് അറസ്റ്റ് ചെയ്തത്. യു എസ് ഉദ്യോഗസ്ഥര്‍ ദേവയാനിയെ ഉടുതുണിയുരിഞ്ഞ് പരിശോധിക്കുന്നു എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.
എന്നാല്‍ വീഡിയോ വ്യാജമാണെന്നും ദേവയാനിയെ നഗ്നയാക്കി പരിശോധിക്കുന്ന ദൃശ്യങ്ങളല്ല വീഡിയോയില്‍ ഉള്ളത് എന്നും യു എസ് ഇതിനോട് പ്രതികരിച്ചു. വീഡിയോ യഥാര്‍ഥമല്ല. ഇത് കെട്ടിച്ചമച്ച ദൃശ്യങ്ങളാണ്. ദേവയാനിയെ പരിശോധിക്കുന്നു എന്ന് പറയപ്പെടുന്ന ഈ വീഡിയോയുമായി അമേരിക്കയ്ക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ല. ഇത്തരം അപനിര്‍മിതികള്‍ അപകടരമാണ് എന്നും അമേരിക്കന്‍ പ്രതിനിധി മുന്നറിയിപ്പ് നല്‍കി.

വീഡിയോയില്‍ കാണുന്ന ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ പ്രതിനിധികള്‍ അല്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് മരീ ഹാര്‍ഫ് പറഞ്ഞു. ദേവയാനിയെ ചോദ്യം ചെയ്യുന്നു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ താന്‍ കണ്ടതാണ് എന്നും അവര്‍ പറഞ്ഞു. അതേസമയം അതേസമയം ദേവയാനിയുടെ അറസ്റ്റ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം താറുമാറിലാക്കി എന്ന കാര്യം അമേരിക്ക അംഗീകരിക്കുന്നു എന്ന് അവര്‍ പറഞ്ഞു.
വീട്ടുജോലിക്കാരിക്ക് മിനിമം വേതനം നല്‍കിയില്ല, വിസയില്‍ കൃത്രിമം കാണിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ന്യൂയോര്‍ക്കില്‍ വെച്ച് ദേവയാനിയെ അമേരിക്കന്‍ സംഘം അറസ്റ്റ് ചെയ്തത്. നയതന്ത്രപ്രതിനിധിയെ വിലങ്ങ് വെച്ച് കൊണ്ടുപോകുകയും നഗ്നയാക്കി പരിശോധിക്കുകയും ചെയ്ത നടപടിക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ ദേവയാനിക്കെതിരായ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് അമേരിക്കയുടെ തീരുമാനം. ഈ മാസം 13 ന് ഇവര്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിക്കും.












Click it and Unblock the Notifications