കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയപാതാ വികസനത്തിന് 7 ലക്ഷം കോടിയുടെ പദ്ധതികളുമായി കേന്ദ്രം; ഗതാഗത സംവിധാനം വേഗത്തിലാക്കും!

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായിട്ടുണെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായ ഭാരത്‌മാല പദ്ധതി ഉൾപ്പെടെയുള്ള ഹൈവേ പദ്ധതികൾക്കായി കേന്ദ്ര സർക്കാർ ഏഴു ലക്ഷം കോടി രൂപ അനുവദിച്ചു.

പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ വികസിപ്പിക്കുന്നതിന് രണ്ട് ലക്ഷം കോടി രൂപയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ജിഎസ്എടി അടക്കമുള്ള സാമ്പത്തിക രംഗത്തെ ഘടനാപരമായ മാറ്റം മൂലം പ്രതിസന്ധി അനുഭവിക്കുന്ന ചെറുകിട ഇടത്തരം വ്യാപാരികളെ സഹായിക്കുന്നതിനാണ് ഇത്‌ ഉപയോഗിക്കുകയെന്നും കേന്ദ്രമന്ത്രി ജെയ്റ്റ്ലി പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ശരാശരി 7.5 ശതമാനമാണ് ജിഡിപി നിരക്കെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ കേന്ദ്രസർക്കാർ നേരിടും. സാമ്പത്തിക പരീക്ഷണങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തിന് മികച്ച നേട്ടമുണ്ടാക്കുമെന്നും ജെയ്റ്റ് ലി മാധ്യമങ്ങളോട് പറഞ്ഞു.

ഭാരത്മാല പദ്ധതിക്ക് 7 ലക്ഷം കോടി

ഭാരത്മാല പദ്ധതിക്ക് 7 ലക്ഷം കോടി

കേന്ദ്രസര്‍ക്കാരിന്റെ ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാത്രം 34800 കി.മീറ്ററില്‍ ദേശീയ പാതകള്‍ നിര്‍മിക്കും. ഇതിനായി ഏഴ് ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു.

അതിർത്തി റോഡുകൾ

അതിർത്തി റോഡുകൾ

ദേശ സുരക്ഷ പരിഗണിച്ച് അതിര്‍ത്തി റോഡുകളുടെ വികസനം കാര്യക്ഷമമായി നടപ്പാക്കുമെന്നും അശോക് ലവാസ പറഞ്ഞു.

കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് എളുപ്പത്തിൽ എത്താം

കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് എളുപ്പത്തിൽ എത്താം

കന്യാകുമാരി-കൊച്ചി-മുംബൈ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയും ഭാരത്‌മാല പദ്ധതിയുടെ ഭാഗമാണ്. ഇതു നിലവിൽ വരുന്നതോടെ കൊച്ചിയിൽനിന്നും മുംബൈയിലേക്ക് റോഡുമാർഗമുള്ള യാത്രയിൽ അഞ്ചു മണിക്കൂറിന്റെ ലാഭമുണ്ടാകും.

വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നു

വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നു

മുംബൈ - കൊച്ചി - കന്യാകുമാരി പാതയ്ക്കു പുറമെ ബെംഗളൂരു - മംഗളൂരു, ഹൈദരാബാദ് - പനജി, സാംബർപുർ - റാഞ്ചി തുടങ്ങിയ അതിവേഗ പാതകളും പദ്ധതിയിലൂടെ നിലവിൽ വരും. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് തയാറാക്കിക്കൊണ്ടിരിക്കുകയാമ് കേന്ഗ്ര, റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു.

ബാങ്കുകളുടെ മൂലധന അടിത്തറ

ബാങ്കുകളുടെ മൂലധന അടിത്തറ

പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ വികസിപ്പിക്കുന്നതിന് രണ്ട് ലക്ഷം കോടി രൂപയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

English summary
Finance Minister Arun Jaitley today said the Indian economy is on a strong wicket with sound macro-economic fundamentals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X