ഇന്ത്യന്‍ മിസൈലേറ്റ് വ്യോമസേന ഹെലികോപ്ടര്‍ തകര്‍ന്ന സംഭവം; മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
ദില്ലി: വ്യോമസേനാ ഹെലിക്കോപ്റ്റര്‍ ഇന്ത്യന്‍ മിസൈലേറ്റ് തകര്‍ന്ന സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ശ്രീനഗറിലെ എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ചീഫ് ഓപറേഷന്‍ ഓഫീസറായ സുമന്‍ റോയ് ചൗധരിയെയാണ് പിരിച്ചുവിട്ടത്.ജനറല്‍ കോര്‍ട്ട് മാര്‍ഷല്‍ (ജിസിഎം) ചെയ്തതിന് പിന്നാലെയാണ് നടപടി.
ഐ 17 എന്ന ഹെലികോപ്ടറായിരുന്നു വെടിവെച്ചിട്ടത്. പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാകിസ്താനിലെ ബാലാകോട്ട് ആക്രമണത്തിന് ഒരു ദിവസത്തിന് ശേഷമായിരുന്നു സംഭവം. ബാലാകോട്ട് വ്യോമാക്രമണത്തിന് മറുപടിയായി പാകിസ്താന്‍ തിരിച്ചടിക്ക് ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തില്‍ ആറ് വ്യോമസേനാംഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ ലംഘിച്ചതിനും എയർഫോഴ്സ് സ്റ്റേഷനിലെ ചീഫ് ഓപ്പറേഷൻ ഓഫീസർ (സിഒഒ) എന്ന നിലയിൽ ഹെലികോപ്റ്റർ വെടിവെച്ച് വീഴ്ത്താൻ അനുമതി നൽകിയതിലും ചൗധരി കുറ്റക്കരാനാണെന്ന് ഐഎഎഫിന്റെ കോർട്ട് ഓഫ് എൻക്വയറിയിൽ കണ്ടെത്തിയിരുന്നു.
വിമാനം പറന്നുയർന്ന് 10 മിനിറ്റിനുള്ളിൽ തന്നെയായിരുന്നു അപകടം നടന്നത്. നിയന്ത്രണ രേഖയിൽ (എൽഒസി) നടന്ന ഏറ്റുമുട്ടലിനിടെ വിംഗ് കമാൻഡർ (ഇപ്പോഴത്തെ ഗ്രൂപ്പ് ക്യാപ്റ്റൻ) അഭിനന്ദൻ വർധമാൻ പാകിസ്ഥാൻ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട അതേ സമയത്താണ് എംഐ-17 മിസൈൽ ആക്രമണത്തിൽ തകർന്നത്. ബേസിലെ എയർ ട്രാഫിക് കൺട്രോളിന്റെ ചുമതലയുണ്ടായിരുന്ന വിംഗ് കമാൻഡർ ശ്യാം നൈതാനിക്കെതിരെ ശക്തമായ ശാസനയും സൈനിക കോടതി നൽകിയെന്നാണ് റിപ്പോർട്ട്.
അതേസമയം ജനറൽ കോർട്ട് മാർഷലിന്റെ (ജിസിഎം) വിധി ഇന്ത്യൻ എയർഫോഴ്സ് ചീഫ് മാർഷൽ വി ആർ ചൗധരി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.എംഐ-17 സംഭവവുമായി ബന്ധപ്പെട്ട വിഷയം പഞ്ചാബ്-ഹരിയാന ഹൈക്കോടതി തീർപ്പാക്കിയതിന് ശേഷം മാത്രമേ വിധിയിൽ ഐഎഎഫ് മേധാവിയുടെ ഉത്തരവ് ഉണ്ടാകൂവെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു.












Click it and Unblock the Notifications