ഇറാനിയൻ കപ്പൽ റാഞ്ചി കടൽക്കൊള്ളക്കാർ; ഒടുവിൽ പാക് പൗരന്മാർക്ക് രക്ഷകരായി ഇന്ത്യൻ നേവി, 23 പേരും സുരക്ഷിതർ
ന്യൂഡൽഹി: കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മത്സ്യബന്ധന കപ്പൽ 12 മണിക്കൂറിലധികം നീണ്ട ദൗത്യത്തിന് ഒടുവിൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന. കപ്പലിൽ ഉണ്ടായിരുന്ന 23 പാക് പൗരന്മാരെയും നേവി രക്ഷപ്പെടുത്തി. വ്യാഴാഴ്‌ച വൈകുന്നേരമാണ് ഇറാനിയൻ മത്സ്യബന്ധന കപ്പലായ അൽ-കമ്പാർ 786 കടൽക്കൊള്ളക്കാരുടെ ആക്രമണത്തെ കുറിച്ച് അറിയിപ്പ് നൽകിയത്. ഇതോടെയാണ് ഇന്ത്യൻ നേവി വിഷയത്തിൽ ഇടപെട്ടതെന്നാണ് റിപ്പോർട്ടുകൾ.
"മാർച്ച് 28 ന് വൈകുന്നേരം ഇറാനിയൻ മത്സ്യബന്ധന കപ്പലായ 'അൽ-കമ്പാർ 786'ൽ കടൽക്കൊള്ളയുടെ സാധ്യത ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ, സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾക്കായി അറബിക്കടലിൽ വിന്യസിച്ച രണ്ട് ഇന്ത്യൻ നേവി കപ്പലുകൾ സംഭവ സ്ഥലത്തേക്ക് വഴി തിരിച്ചു വിടുകയായിരുന്നു" നേവി പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.

Pic Courtesy: Indian Navy Spokeperson X
"എസ്ഒപി പ്രകാരം നടന്ന 12 മണിക്കൂറിലധികം നീണ്ട തന്ത്രപരമായ നടപടികൾക്ക് ശേഷം, ഹൈജാക്ക് ചെയ്‌ത മത്സ്യബന്ധന കപ്പലിലെ കടൽക്കൊള്ളക്കാർ കീഴടങ്ങാൻ നിർബന്ധിതരാവുകയായിരുന്നു. ഇവിടെ നിന്ന് 23 പാകിസ്ഥാൻ പൗരന്മാർ അടങ്ങുന്ന ക്രൂവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്‌തു" പ്രസ്‌താവന കൂട്ടിച്ചേർത്തു. തുടർന്ന് ഇന്ത്യൻ നാവിക സേനാംഗങ്ങൾ കപ്പൽ നന്നായി അണുവിമുക്തമാക്കുകയും അതിന്റെ യാത്രാ സാധ്യതകൾ പരിശോധിക്കുകയും ചെയ്‌തു.
മാർച്ച് 29ന്, ഐഎൻഎസ് സുമേധ ആക്രമണം നേരിട്ട മത്സ്യബന്ധന കപ്പലായ അൽ-കമ്പാർ, ഒരു ദുരന്ത മുന്നറിയിപ്പ് അയച്ചതിന് ശേഷം അതിരാവിലെ തന്നെ തടയുകയുണ്ടായി. ഇന്ത്യൻ മഹാസമുദ്രത്തിലെ യെമൻ ദ്വീപായ സോകോത്രയിൽ നിന്ന് ഏകദേശം 90 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറായിരുന്നു കപ്പൽ ഉണ്ടായിരുന്നത്. ഈ സമയം ഒമ്പത് സായുധ കടൽക്കൊള്ളക്കാർ അതിൽ കയറിയപ്പറ്റിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതാദ്യമായല്ല മേഖലയിൽ ഉത്തരം സംഭവങ്ങൾ ഉണ്ടാവുന്നതും ഇന്ത്യൻ നാവികസേനാ കൃത്യമായ ഇടപെടലുകൾ നടത്തുന്നതും. ഈ മാസം ആദ്യം, ഇന്ത്യൻ നാവികസേന മറ്റൊരു ദൗത്യവും സമാനമായ രീതിയിൽ നടത്തിയിരുന്നു. ഇന്ത്യൻ തീരത്ത് നിന്ന് ഏകദേശം 2,600 കിലോമീറ്റർ അകലെയുള്ള കപ്പൽ കടൽക്കൊള്ളക്കാർ ആക്രമിച്ചപ്പോഴാണ് നേവി ഇടപെട്ടത്.
ഈ വിജയകരമായ ദൗത്യത്തിൽ എൻഎസ് കൊൽക്കത്ത 35 കടൽക്കൊള്ളക്കാരെയും കീഴടങ്ങാൻ നിർബന്ധിതരാക്കുകയായിരുന്നു. കൂടാതെ കപ്പലിൽ നിന്ന് 17 ജീവനക്കാരെയും പരിക്കേൽക്കാതെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനിയൻ കപ്പലിനെതിരായ ആക്രമണം തടഞ്ഞ് പാക് പൗരന്മാരെ രക്ഷിച്ചത്.












Click it and Unblock the Notifications