Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അവിഹിതം; തെളിവുമായി ഭാര്യ, പീഡനം, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പീഡനങ്ങള്‍ എന്നെങ്കിലും അവസാനിക്കുമെന്ന് കരുതിയാണ് ഇതുവരെ പോലീസില്‍ പരാതി നല്‍കാതിരുന്നത്. പക്ഷേ, ഇപ്പോഴും തുടരുകയാണ്.

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ഗുരുതര ആരോപണവുമായി ഭാര്യ രംഗത്ത്. മുഹമ്മദ് ഷമിക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധങ്ങളുണ്ടെന്നാണ് ഭാര്യ ഹസിന്‍ ജഹാന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ തെളിവെന്നോളം ഹസിന്‍ ജഹാന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ ഷമി നടത്തിയ രഹസ്യചാറ്റിന്റെ ഫോട്ടോകളും പുറത്തുവന്നു. എന്നാല്‍ അല്‍പ്പസമയത്തിന് ശേഷം ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കപ്പെട്ടു. ഇതോടെ ക്രിക്കറ്റ് ലോകത്ത് വീണ്ടും വിവാദങ്ങള്‍ ഉയരുകയാണ്. മുഹമ്മദ് ഷമിയും ഭാര്യയും മുമ്പും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഹസിന്‍ ജഹാന്‍ നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്...

ഹസിന്‍ ജഹാന്‍ പറയുന്നത്

ഹസിന്‍ ജഹാന്‍ പറയുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ബൗളിങ് നിരയിലെ ശക്തനാണ് മുഹമ്മദ് ഷമി. ഇദ്ദേഹത്തിന് നിരവധി സ്ത്രീകളുമായി ഒരേ സമയം ബന്ധമുണ്ടെന്നാണ് ഭാര്യ ഹസിന്‍ ജഹാന്റെ ആരോപണം. തനിക്ക് കടുത്ത പീഡനം ഏല്‍ക്കാറുണ്ടെന്നും ഭാര്യ പറഞ്ഞു.

രഹസ്യ ചാറ്റ്

രഹസ്യ ചാറ്റ്

ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി താന്‍ പീഡനം നേരിടുകയാണ്. മുഹമ്മദ് ഷമി നിരവധി സ്ത്രീകളുമായി രഹസ്യമായി ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഹസിന്‍ ജഹാന്‍ പുറത്തുവിട്ടു.

ഷമിയുടെ കാറില്‍ കണ്ടത്

ഷമിയുടെ കാറില്‍ കണ്ടത്

ഷമിയുടെ കാറില്‍ ഗര്‍ഭനിരോധന ഉറകള്‍ താന്‍ കണ്ടെത്തിയെന്നു ഹസിന്‍ ജഹാന്‍ ആരോപിക്കുന്നു. വളരെ മോശം പെരുമാറ്റമാണ് ഷമിക്കെന്നും അവര്‍ പറയുന്നു. ഷമിയുടെ കുടുംബത്തിനെതിരേയും ഹസിന്‍ ജഹാന്‍ ആരോപണങ്ങള്‍ ഉന്നയിച്ചു.

സഹോദരന്‍ മര്‍ദ്ദിക്കും

സഹോദരന്‍ മര്‍ദ്ദിക്കും

ഷമിയുടെ സഹോദരന്‍ തന്നെ മര്‍ദ്ദിക്കാറുണ്ടെന്ന് ഹസിന്‍ ജഹാന്‍ പറയുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ മാതാവും പീഡിപ്പിക്കാറുണ്ട്. തന്നെ കൊല്ലാനും ഒരുതവണ ശ്രമിച്ചെന്നും ഹസിന്‍ ജഹാന്‍ പറയുന്നു.

പീഡനം അര്‍ധരാത്രി വരെ

പീഡനം അര്‍ധരാത്രി വരെ

പലപ്പോഴും പീഡനം അര്‍ധരാത്രി വരെ നീണ്ടു. പുലര്‍ച്ച രണ്ടുമണി വരെ ചില സമയം തനിക്ക് അവരെ സഹിക്കേണ്ടി വന്നിട്ടുണ്ട്. മുഹമ്മദ് ഷമിക്കെതിരേ നിയമപരമായ നടിപടി സ്വീകരിക്കുമെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു.

ജനുവരിയില്‍ കടുത്തു

ജനുവരിയില്‍ കടുത്തു

കഴിഞ്ഞ ജനുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ ടൂര്‍ണമെന്റുണ്ടായിരുന്നു. ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ നന്ന് തിരിച്ചെത്തിയ ശേഷം തനിക്ക് പീഡനങ്ങളുടെ ദിനങ്ങളായിരുന്നുവെന്നും ഭാര്യ പറയുന്നു. ഇക്കാര്യത്തില്‍ പ്രതികരണം തേടി മാധ്യമങ്ങള്‍ മുഹമ്മദ് ഷമിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

പോലീസില്‍ പരാതി നല്‍കാതിരുന്നത്

പോലീസില്‍ പരാതി നല്‍കാതിരുന്നത്

പീഡനങ്ങള്‍ എന്നെങ്കിലും അവസാനിക്കുമെന്ന് കരുതിയാണ് ഇതുവരെ പോലീസില്‍ പരാതി നല്‍കാതിരുന്നത്. പക്ഷേ, ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതെന്നും ഭാര്യ പറയുന്നു.

ഉടന്‍ പരാതി സമര്‍പ്പിക്കും

ഉടന്‍ പരാതി സമര്‍പ്പിക്കും

ജാദവ്പൂര്‍ പോലീസുമായി ഒരുതവണ ഇക്കാര്യം സംസാരിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് കൊല്‍ക്കത്തയില്‍ എത്തിയ ശേഷമായിരുന്നു പോലീസുമായി സംസാരിച്ചത്. ഉടന്‍ പരാതി സമര്‍പ്പിക്കുമെന്നും ഹസിന്‍ ജഹാന്‍ വ്യക്തമാക്കി.

ഷമിയെ ബന്ധപ്പെടാന്‍ ശ്രമം

ഷമിയെ ബന്ധപ്പെടാന്‍ ശ്രമം

ഉത്തര്‍പ്രദേശുകാരനാണ് മുഹമ്മദ് ഷമി. ഇപ്പോള്‍ കൊല്‍ക്കത്തയിലാണ് താമസം. ഭാര്യയും മകളും ഒപ്പമുണ്ട്. ഭാര്യയുടെ ആരോപണവുമായി ബന്ധപ്പെട്ട് ഷമിയെ ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

വാര്‍ത്തകളില്‍ നിറഞ്ഞ ദമ്പതികള്‍

വാര്‍ത്തകളില്‍ നിറഞ്ഞ ദമ്പതികള്‍

നിലവില്‍ ധര്‍മശാലയിലാണ് മുഹമ്മദ് ഷമിയുള്ളത്. ദിയോധാര്‍ ട്രോഫി ടൂര്‍ണമെന്റ് നടക്കുകയാണ്. മുമ്പും മുഹമ്മദ് ഷമിയും ഭാര്യയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഭാര്യയൊന്നിച്ചുള്ള ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

മതപരമായ ആക്ഷേപങ്ങള്‍

മതപരമായ ആക്ഷേപങ്ങള്‍

ഭാര്യയുടെ തലമറയ്ക്കാതെയുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് ഏറെ വിവാദമായിരുന്നു. ചിലര്‍ ഷമിയെ മതപരമായി ആക്ഷേപിച്ചു രംഗത്തെത്തി. എന്നാല്‍ ക്രിക്കറ്റ് ലോകത്ത് നിന്ന് ഷമിക്ക് അന്ന മികച്ച പിന്തുണയാണ് ലഭിച്ചത്.

കുല്‍ദീപ് സ്ത്രീകളെ എത്തിക്കുന്നു

കുല്‍ദീപ് സ്ത്രീകളെ എത്തിക്കുന്നു

ഷമിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സ്ത്രീകളുടെ ഫോട്ടോയും മൊബൈല്‍ നമ്പറുകളും ഭാര്യ പുറത്തുവിട്ടിട്ടുണ്ട്. ധര്‍മശാലയിലേക്ക് തന്നെ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഷമി സമ്മതിച്ചില്ലെന്ന് ഭാര്യ പറയുന്നു. കുല്‍ദീപ് എന്ന വ്യക്തിയാണ് ഷമിക്ക് സ്ത്രീകളെ എത്തിക്കുന്നതെന്നും ഭാര്യ ഇന്ത്യ ടിവിയോട് പറഞ്ഞു.

ഒടുവില്‍ ഷമി പ്രതികരിച്ചു

ഒടുവില്‍ ഷമി പ്രതികരിച്ചു

മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞതോടെ പ്രതികരണവുമായി ഷമി രംഗത്തെത്തി. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചു. തന്നെയും കുടുംബത്തെയും മോശക്കാരാക്കി ചിത്രീകരിക്കാനാണ് ശ്രമം. അതില്‍ കാര്യമൊന്നുമില്ലെന്നും ഷമി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+