കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ തകരുന്നു; മോദിയുടെ ഉപദേശകന്‍ സമ്മതിച്ചു, ബ്രസീലിന്റെ ഗതി വരുമെന്ന് മുന്നറിയിപ്പ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്ന നിര്‍ണായക വെളിപ്പെടുത്തലാണ് ഇന്നത്തെ പ്രധാന വാര്‍ത്തകളിലൊന്ന്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സംഘത്തിലെ പ്രമുഖന്‍ രതിന്‍ റോയ് ആണ് ഇക്കാര്യം സമ്മതിച്ചത്. രാജ്യം പുരോഗതി കൈവരിക്കുന്നുവെന്ന് നരേന്ദ്ര മോദി സര്‍ക്കാരും ബിജെപി നേതാക്കളും തുടര്‍ച്ചയായി അവകാശപ്പെടുന്നതിനിടെയാണിത്.

തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കവെ മോദിയുടെ ഉപദേശകന്‍ തന്നെ ഇക്കാര്യം സമ്മതിക്കുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തുന്നു. ഗുരുതരമായ കാര്യങ്ങളാണ് അദ്ദേഹം പരസ്യമാക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി ഡയറക്ടര്‍ കൂടിയാണ് രതിന്‍ റോയ്. ഇന്ത്യന്‍ സാമ്പത്തിക രംഗം കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം പറയുന്നു. വിശദാംശങ്ങള്‍.....

 ഘടനാപരമായ തകര്‍ച്ച

ഘടനാപരമായ തകര്‍ച്ച

ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഘടനാപരമായ തകര്‍ച്ചയാണ് വരുന്നതെന്ന് രതിന്‍ റോയ് മുന്നറിയിപ്പ് നല്‍കുന്നു. ഉപഭോഗത്തിന്റെ വളര്‍ച്ചയില്‍ വന്ന കുറവാണ് പ്രധാന തകര്‍ച്ചാ കാരണം. മറ്റു രണ്ടു കാരണങ്ങളും സാമ്പത്തിക തകര്‍ച്ചയ്ക്കുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

 കയറ്റുമതി കുറഞ്ഞു

കയറ്റുമതി കുറഞ്ഞു

സ്ഥിര നിക്ഷേപത്തില്‍ വന്ന കുറവ് ആശങ്കയുണ്ടാക്കുന്നു. കൂടാതെ കയറ്റുമതിയിലും കുറവുണ്ടായി. രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം മുതലാണ് ഈ മാറ്റം കൂടുതല്‍ പ്രകടമായത്. വരും വര്‍ഷങ്ങളില്‍ പ്രതിസന്ധി ഇരട്ടിയാകുമെന്നും രതിന്‍ റോയ് പറഞ്ഞു.

 പൂര്‍ണമായ തകര്‍ച്ച വരുന്നു

പൂര്‍ണമായ തകര്‍ച്ച വരുന്നു

സാമ്പത്തിക രംഗത്തിന്റെ പൂര്‍ണമായ തകര്‍ച്ചയാണ് വരാന്‍ പോകുന്നത്. ഇത് ആദ്യ താക്കീതാണ്. 1991ന് മുതല്‍ സാമ്പത്തിക രംഗം വളന്നത് കയറ്റുമതി അടിസ്ഥാനമാക്കിയല്ല. ഇന്ത്യന്‍ ജനങ്ങളുടെ ഉപഭോഗത്തെ അടിസ്ഥാനമാക്കിയായിരുന്നുവെന്ന് രതിന്‍ റോയ് പറയുന്നു.

ജനങ്ങളുടെ സാമ്പത്തിക ശേഷി കുറഞ്ഞു

ജനങ്ങളുടെ സാമ്പത്തിക ശേഷി കുറഞ്ഞു

ഇന്ത്യന്‍ ജനസഖ്യയുടെ പത്ത് കോടി ജനങ്ങള്‍ക്കുള്ള ഉപഭോക്തൃശേഷിയാണ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പിടിച്ചുനിര്‍ത്തിയിരുന്നത്. ഇന്ന് അവര്‍ക്ക് ശേഷി കുറയുകയാണ്. കൂടുതല്‍ പ്രതിസന്ധി അവര്‍ നേരിടുന്നു. ഇതിന്റെ ഫലം സാമ്പത്തിക രംഗത്തും പ്രതിഫലിക്കും.

ബ്രസീല്‍ പോലെയാകും

ബ്രസീല്‍ പോലെയാകും

ഇന്ത്യ ദക്ഷിണ കൊറിയയോ ചൈനയോ ആയി മാറില്ല. പകരം ബ്രസീല്‍ പോലെയോ ദക്ഷിണാഫ്രിക്ക പോലെയോ ആയി മാറും. തകര്‍ച്ച പിടിച്ചുവയ്ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലേക്ക് ഇന്ത്യന്‍ സാമ്പത്തിക രംഗം മാറുമെന്നും രതിന്‍ റോയ് പറഞ്ഞു.

സംഭവിക്കാന്‍ പോകുന്നത്

സംഭവിക്കാന്‍ പോകുന്നത്

മധ്യ വരുമാന രാജ്യമായി ഇന്ത്യ മാറും. ദരിദ്ര്യ ജനങ്ങളുടെ എണ്ണം വര്‍ധിക്കും. ഇതാകട്ടെ കുറ്റകൃത്യങ്ങള്‍ പെരുപ്പിക്കും. ഇത്തരം സാമ്പത്തിക ഞെരുക്കത്തിലേക്ക് രാജ്യം കൂപ്പു കുത്തിയാല്‍ തിരിച്ചുവരവ് പ്രയാസമാണെന്നും രതിന്‍ റോയ് പറയുന്നു.

മധ്യവരുമാന കെണി

മധ്യവരുമാന കെണി

മധ്യവരുമാന കെണി എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഇത്തരം സാഹചര്യങ്ങളെ വിളിക്കാറ്. ഇന്ത്യ അതിവേഗം വളരുന്നുവെന്നാണ് ഇതുവരെ സര്‍ക്കാര്‍ പരസ്യമായി പറഞ്ഞിരുന്നത്. അന്താരാഷ്ട്ര ഏജന്‍സികളും ഇക്കാര്യം സമ്മതിച്ചിരുന്നു. ഇക്കാര്യത്തിലും രതിന്‍ റോയ് വിശദീകരണം നല്‍കി.

അതിവേഗം വളരുന്നുവെന്ന പറയാന്‍ കാരണം?

അതിവേഗം വളരുന്നുവെന്ന പറയാന്‍ കാരണം?

ഇന്ത്യ ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ്. എന്നാല്‍ ഇന്ത്യന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ വളര്‍ച്ചയുടെ സാമ്പത്തിക സാഹചര്യമല്ല ഇപ്പോവുള്ളത്. ഇന്ത്യ അതിവേഗം വളരുന്നുവെന്ന് പറയാന്‍ കാരണം ചൈനയുടെ വളര്‍ച്ച കുറഞ്ഞതുകൊണ്ടാണെന്നും രതിന്‍ റോയ് വിശദീകരിച്ചു.

ആറ് വര്‍ഷം കഴിഞ്ഞാല്‍

ആറ് വര്‍ഷം കഴിഞ്ഞാല്‍

രാജ്യം 6.1 മുതല്‍ 6.6 ശതമാനം വളരെ വളര്‍ച്ച കൈവരിച്ചിരുന്നു. അത് വലിയ കാര്യം തന്നെ. എന്നാല്‍ ഉപഭോഗം കുറയുന്നത് പ്രതിസന്ധി ഇരട്ടിയാക്കും. വരുന്ന അഞ്ച് ആറ് വര്‍ഷങ്ങള്‍ വരെ ഇന്ത്യയുടെ വളര്‍ച്ച 5-6 ശതമാനമായി നില്‍ക്കും. പിന്നീട് അത് നിലയ്ക്കുമെന്നും രതിന്‍ റോയ് പറഞ്ഞു.

 മോദി സര്‍ക്കാരിനെ അറിയിച്ചോ?

മോദി സര്‍ക്കാരിനെ അറിയിച്ചോ?

രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളിയെ കുറിച്ച് താന്‍ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യം മോദി സര്‍ക്കാരുമായി സംവദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കിയത്.

പ്രധാന ചര്‍ച്ചാവിഷയം

പ്രധാന ചര്‍ച്ചാവിഷയം

രാജ്യത്തെ തൊഴിലവസരങ്ങളും സാമ്പത്തിക വിഷയങ്ങളും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാന വിഷയമാക്കിയിട്ടുണ്ട്. എന്നാല്‍ ബിജെപി ഇക്കാര്യം തള്ളുന്നു. പ്രതിസന്ധിയില്ലെന്നും പെരുപ്പിച്ച് കാണിക്കുകയാണ് ചെയ്യുന്നതെന്നുമാണ് ബിജെപിയുടെ നിലപാട്. രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യം വിലയിരുത്തുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടുന്നില്ലെന്ന് നേരത്തെ ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടിരുന്നു.

വീഴ്ച തന്നെ എന്ന് വിലയിരുത്തല്‍

വീഴ്ച തന്നെ എന്ന് വിലയിരുത്തല്‍

രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നത് ഭരണാധികാരികളുടെ വീഴ്ചയാണ്. പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ എടുക്കേണ്ടത് സര്‍ക്കാരാണ്. ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടതെന്ന് സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടിയും നോട്ട് നിരോധനവുമാണ് സാമ്പത്തിക രംഗത്തെ തളര്‍ത്തിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

മോദിയെ തള്ളി ബിജെപി നേതാവ്; അനാവശ്യ പ്രസ്താവന നടത്തരുത്, അഴിമതി നടത്തിയിട്ടല്ല രാജീവ് മരിച്ചത്മോദിയെ തള്ളി ബിജെപി നേതാവ്; അനാവശ്യ പ്രസ്താവന നടത്തരുത്, അഴിമതി നടത്തിയിട്ടല്ല രാജീവ് മരിച്ചത്

English summary
India's Economy to Fall; Modi's Economic Advisory Council member says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X