കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയുടെ എണ്ണയില്‍ ഇന്ത്യ വഴുതിവീണു, ഇറാനെ കൈവിട്ടു

ഇറാനില്‍ നിന്നു ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് 19 ശതമാനം കുറഞ്ഞു. ഇപ്പോള്‍ സൗദിയില്‍ നിന്നാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ കൂടുതലും.

  • By Ashif
Google Oneindia Malayalam News

ദില്ലി: ഇറാനില്‍ നിന്നു ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് കുറഞ്ഞു. ഒക്ടോബറില്‍ ഏറ്റവും ഉയര്‍ന്ന ഇറക്കുമതി ഇറാനില്‍ നിന്നായിരുന്നു. നവംബറിലെ കണക്ക് പ്രകാരം ഇത് 19 ശതമാനം കുറഞ്ഞു. ഇപ്പോള്‍ സൗദിയില്‍ നിന്നാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ കൂടുതലും.

Petrol-filling

ലോകത്തെ മൂന്നാമത് എണ്ണ ഉപഭോഗ രാജ്യമാണ് ഇന്ത്യ. പുതിയ കണക്ക് പ്രകാരം സൗദിയില്‍ നിന്നും ഇറാഖില്‍ നിന്നുമാണ് ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുന്നത്. ഇറാനില്‍ നിന്നു ഇന്ത്യ പ്രതിദിനം ഇറക്കുമതി ചെയ്തത് ഒക്ടോബറിലെ കണക്ക് പ്രകാരം 765500 വീപ്പ എണ്ണയായിരുന്നു. ഇത് നവംബറായപ്പോഴേക്കും 620000 വീപ്പയായി.

എണ്ണവില പിടിച്ചുനിര്‍ത്താന്‍ ഉല്‍പാദനം കുറയ്ക്കുന്നതിന് എണ്ണ നിര്‍മാതാക്കളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിക്കും മുമ്പ് തന്നെ ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുറഞ്ഞിരുന്നു. ഒപെകില്‍ അംഗമാണ് ഇറാനും. ഉല്‍പ്പാദനം കുറയ്ക്കുന്നതിന് ഇറാന്‍ എതിരാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായ സൗദി ഒപെകിന്റെ തീരുമാനത്തോട് യോജിപ്പാണ് പ്രകടിപ്പിച്ചത്. ഇതുസംബന്ധിച്ച കരാറില്‍ സൗദി കഴിഞ്ഞമാസം ഒപ്പുവയ്ക്കുകയും ചെയ്തു.

കഴിഞ്ഞ ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഇറാനില്‍ നിന്നു ഇന്ത്യയിലേക്ക് ഇറക്കുമതി ചെയത എണ്ണയുടെ കാര്യത്തില്‍ ഇരട്ടിയിലധികം വര്‍ധനവുണ്ടായിരുന്നു. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനെതിരേ വന്‍ശക്തി രാജ്യങ്ങള്‍ ചുമത്തിയ ഉപരോധം പിന്‍വലിച്ച ശേഷമാണ് ഇന്ത്യയിലേക്കുള്ള ഇറാന്റെ എണ്ണ ഇറക്കുമതി കൂടിയത്. എന്നാല്‍, ഇറാനുമായി ഗള്‍ഫില്‍ ശത്രുത നിലനിര്‍ത്തുന്ന രാജ്യമായ സൗദിയുടെ തിരിച്ചുവരവ് ഇറാന് കനത്ത തിരിച്ചടിയാണ്. ഇന്ത്യയുടെ മൊത്തം ഇറക്കുമതി ഈവര്‍ഷം 4.28 ദശലക്ഷം വീപ്പ അസംസ്‌കൃത എണ്ണയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7.6 ശതമാനം കൂടുതലാണിത്.

English summary
India's oil imports from Iran fell 19 per cent in November from a record high the previous month after regional rivals Saudi Arabia and Iraq raised sales to the India, regaining their positions as the top two suppliers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X