Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടി; 10% സര്‍വീസ് വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ 10% സര്‍വീസ് വെട്ടിക്കുറച്ചു. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലെല്ലാം ഉണ്ടായ തടസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്‍ഡിഗോ വിമാനങ്ങളുടെ റദ്ദാക്കലുകള്‍ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം. സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് ഇന്‍ഡിഗോയുടെ 10% പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ടത്.

സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു, എംഒസിഎ സെക്രട്ടറി സമീര്‍ സിന്‍ഹ, ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം. ഉത്തരവിനെ തുടര്‍ന്ന്, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ച 10% പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറയ്ക്കല്‍ പാലിച്ചുകൊണ്ട് എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും സര്‍വീസ് തുടരുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.

Indigo

'ഇന്ന് വീണ്ടും ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ച് ഒരു അപ്ഡേറ്റ് നല്‍കി. ഡിസംബര്‍ 6 വരെ ബാധിച്ച വിമാനങ്ങളുടെ റീഫണ്ടുകളുടെ 100% പൂര്‍ത്തിയായതായി അദ്ദേഹം സ്ഥിരീകരിച്ചു. ഇന്‍ഡിഗോ റൂട്ടുകളുടെ മൊത്തത്തിലുള്ള എണ്ണം കുറയ്‌ക്കേണ്ടത് ആവശ്യമാണെന്ന് മന്ത്രാലയം കരുതുന്നു, ഇത് എയര്‍ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതിനും റദ്ദാക്കലുകള്‍ കുറയ്ക്കുന്നതിനും സഹായിക്കും,' മന്ത്രി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍ഡിഗോയുടെ 2000-ത്തിലധികം വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ഉണ്ടായ വന്‍ പ്രതിസന്ധി കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സുഗമമായി നടക്കുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നിട്ടും സര്‍ക്കാര്‍ സര്‍വീസ് വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം. ന്‍ഡിഗോ പ്രതിദിനം 2,200 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.

കേന്ദ്ര നടപടിയുടെ ഭാഗമായി 200 ലധികം വിമാനങ്ങള്‍ കുറയും. 'ഇന്‍ഡിഗോ റൂട്ടുകള്‍ മൊത്തത്തില്‍ വെട്ടിക്കുറയ്‌ക്കേണ്ടത് ആവശ്യമാണെന്ന് മന്ത്രാലയം കരുതുന്നു, ഇത് എയര്‍ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതിനും റദ്ദാക്കലുകള്‍ കുറയ്ക്കുന്നതിനും സഹായിക്കും. '10 ശതമാനം വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇത് പാലിക്കുമ്പോള്‍ തന്നെ, ഇന്‍ഡിഗോ മുമ്പത്തെപ്പോലെ തന്നെ അതിന്റെ എല്ലാ ലക്ഷ്യസ്ഥാനങ്ങളും ഉള്‍ക്കൊള്ളുന്നത് തുടരും,' ഇന്‍ഡിഗോ പറഞ്ഞു.

യാത്രാ നിരക്ക് പരിധി നിശ്ചയിക്കല്‍, യാത്രക്കാര്‍ക്കുള്ള സൗകര്യ നടപടികള്‍ എന്നിവയുള്‍പ്പെടെ മന്ത്രാലയത്തിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും ഒരു അപവാദവുമില്ലാതെ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും എയര്‍ലൈന്‍ വ്യക്തമാക്കി. റദ്ദാക്കിയ വിമാനങ്ങളില്‍ ശേഷിക്കുന്ന റീഫണ്ടുകളും ബാഗേജ് കൈമാറ്റവും വേഗത്തിലാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്‍ഡിഗോയ്ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വ്യോമയാന നിരീക്ഷണ സമിതി ഡിജിസിഎ ഇന്‍ഡിഗോ മേധാവികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി സിവില്‍ ഏവിയേഷന്‍ മന്ത്രി കെ റാം മോഹന്‍ നായിഡു ഇന്ന് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+