Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാന്‍ഡിംഗിന് മുന്‍പ് ഇന്ധനം തീര്‍ന്നു, 'മേയ് ഡേ' മുന്നറിയിപ്പുമായി പൈലറ്റ്; ഒടുവില്‍ സുരക്ഷിത ലാന്‍ഡിംഗ്

ഗുവാഹത്തിയില്‍ നിന്ന് ചെന്നൈയിലേക്ക് 168 യാത്രക്കാരുമായി പറന്ന ഇന്‍ഡിഗോ വിമാനം ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വ്യാഴാഴ്ചയായിരുന്നു സംഭവം. ഇന്ധനക്ഷാമം മൂലം പൈലറ്റ് മേയ് ഡേ സന്ദേശം പുറപ്പെടുവിച്ചതിന് ശേഷമായിരുന്നു വിമാനം വഴി തിരിച്ചുവിട്ടത്. എന്നാല്‍ വിമാനം സുരക്ഷിതമായി ബെംഗളൂരുവില്‍ ഇറങ്ങുകയായിരുന്നു.

അതേസമയം ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇക്കാര്യത്തില്‍ പ്രസ്താവന ഇറക്കിയിട്ടില്ല. ചെന്നൈ വിമാനത്താവളത്തിലെ തിരക്ക് കാരണം വിമാനത്തിന് കൃത്യസമയത്ത് ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തത്. വിമാനത്താവളത്തിലെ തിരക്ക് കാരണം പൈലറ്റിന് ചെന്നൈയില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചില്ല.

IndiGo

ഇതിനെത്തുടര്‍ന്ന്, ചെന്നൈ വിമാനത്താവളത്തിന് ചുറ്റും ചുറ്റി സഞ്ചരിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയും ഒടുവില്‍ ബെംഗളൂരു വിമാനത്താവളത്തിലേക്ക് നീങ്ങാന്‍ തീരുമാനിക്കുകയും ചെയ്തുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ 19 ന് രാത്രി 8:15 ന് വിമാനം ബെംഗളൂരുവില്‍ ലാന്‍ഡ് ചെയ്തു. വിമാനത്തിലെ രണ്ട് പൈലറ്റുമാരെയും ഡി-റോസ്റ്റര്‍ ചെയ്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

രാത്രി 7:45 ഓടെ ചെന്നൈ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ പൈലറ്റ് ശ്രമിച്ചെങ്കിലും ലാന്‍ഡിംഗ് ശ്രമം ഉപേക്ഷിച്ച് ബെംഗളൂരുവിലേക്ക് പോകാന്‍ തീരുമാനിച്ചു. ബെംഗളൂരുവിലെ കെമ്പെഗൗഡ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് ഏകദേശം 35 മിനിറ്റ് മുമ്പ്, ആവശ്യത്തിന് ഇന്ധനം ഇല്ലെന്ന് മനസിലാക്കിയ പൈലറ്റ് അപകട സൂചന നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

അപകട വിവരം ലഭിച്ചതിനെ തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍, ഫയര്‍ ആന്‍ഡ് മെഡിക്കല്‍ സര്‍വീസുകള്‍ എന്നിവയെത്തി രാത്രി 8:15 ഓടെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായാണ് വിവരം. തുടര്‍ന്ന് വിമാനത്തില്‍ ഇന്ധനം നിറയ്ക്കുകയും യാത്രക്കാര്‍ക്ക് ലഘുഭക്ഷണം നല്‍കുകയും ചെയ്തു. ഇന്ധനം നിറച്ച ശേഷം രാത്രി 10.24 ന് വിമാനം ചെന്നൈയിലേക്ക് പുറപ്പെടുകയായിരുന്നു.

ഈ സംഭവവികാസങ്ങളെക്കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെയും (ഡിജിസിഎ) ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചിരുന്നുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു. വെള്ളിയാഴ്ച, മധുരയിലേക്ക് പോയ മറ്റൊരു ഇന്‍ഡിഗോ വിമാനം, ആകാശത്ത് ഒരു തകരാറിനെ തുടര്‍ന്ന് ചെന്നൈയിലേക്ക് തിരിച്ചുപോയിരുന്നു. അരമണിക്കൂറോളം പറന്നതിന് ശേഷം വിമാനത്തിന്റെ പൈലറ്റ് പ്രശ്‌നം കണ്ടെത്തി ചെന്നൈയിലേക്ക് തിരികെ പറന്ന് ലാന്‍ഡ് ചെയ്യാന്‍ അനുമതി തേടി.

ഏകദേശം 68 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്. അഹമ്മദാബാദ് വിമാനാപകടത്തിന് ശേഷം രാജ്യത്തെ വിമാന സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ഈ സംഭവ വികാസങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+