ഇന്ദ്രാണി മുഖര്‍ജിയെ പോലീസ് കരണത്തടിച്ചെന്ന് അഭിഭാഷകന്‍
മുംബൈ: ഷീന ബൊറ കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജിയെ പോലീസ് മര്‍ദ്ദിച്ചതായി ആരോപണം. ഇന്ദ്രാണി മുഖര്‍ജിയുടെ അഭിഭാഷകനാണ് ഈ ആരോപണം ഉന്നയിച്ചത്. കസ്റ്റഡിയില്‍ വെച്ച് ഇന്ദ്രാണിയെ പോലീസ് കരണത്തടിച്ചു, മര്‍ദ്ദിച്ചു. ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അഭിഭാഷകന്‍ പറയുന്നു.
ഷീനയെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ഇന്ദ്രാണി മുഖര്‍ജി. ഇന്ദ്രാണിയെയും സഞ്ജീവ് ഖന്നയെയും പോലീസ് സംഘം കോടതിയില്‍ ഹാജരാക്കുന്നുണ്ട്. കസ്റ്റഡി നീട്ടിക്കിട്ടാന്‍ പോലീസ് ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പരസ്പരം കുറ്റപ്പെടുത്തി ഇന്ദ്രാണിയും ഖന്നയും
ഇന്ദ്രാണി മുഖര്‍ജിയും സഞ്ജീവ് ഖന്നയും ചോദ്യം ചെയ്യലില്‍ പരസ്പരം കുറ്റപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

ഭീഷണിപ്പെടുത്തി സമ്മതിപ്പിക്കാന്‍ ശ്രമം
ഇന്ദ്രാണി മുഖര്‍ജിയെ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കാനാണത്രെ പോലീസ് ശ്രമിക്കുന്നത്. ഇന്ദ്രാണിയെ പോലീസ് മര്‍ദ്ദിച്ചതായും ആരോപണമുണ്ട്.

ഷീനയെ കൊന്നിട്ടില്ല
ഷീന ബൊറയെ തനിക്ക് വെറുപ്പായിരുന്നു എന്നാല്‍ താന്‍ അവളെ കൊന്നിട്ടില്ല എന്നാണ് ഇന്ദ്രാണി മുഖര്‍ജി പറയുന്നത്.

മിഖായേലിനെ കൊല്ലാന്‍ ശ്രമിച്ചോ
മകന്‍ മിഖായേലിനെ ഇന്ദ്രാണി മുഖര്‍ജി ശ്രമം നടത്തിയതായും ആരോപണമുണ്ട്. ഇന്ദ്രാണി വാടകക്കൊലയാളിക്ക് രണ്ടര ലക്ഷം രൂപ നല്‍കിയെന്നാണ് പറയപ്പെടുന്നത്.

കോടതിയിലേക്ക്
ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയെയും ഡ്രൈവര്‍ ശ്യാം റായിയെയും പോലീസ് കോടതിയിലേക്ക് കൊണ്ടുവരുന്നു

പിടിച്ചെടുത്തത്
ഇന്ദ്രാണിയുടെയും പീറ്റര്‍ മുഖര്‍ജിയുടെയും താമസ സ്ഥലത്ത് നിന്നും പിടിച്ചെടുത്ത സ്യൂട്ട്‌കെയ്‌സുമായി പോലീസ്

ഇതാണ് സഞ്ജയ് ഖന്ന
ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖന്നെയ കോടതിയില്‍ ഹാജരാക്കിയപ്പോള്‍

പീറ്റര്‍ മുഖര്‍ജിക്കൊപ്പം
ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിക്കൊപ്പം ഇന്ദ്രാണി മുഖര്‍ജി












Click it and Unblock the Notifications