കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ത്തവചിത്രം പിന്‍വലിച്ചു; ഇന്‍സ്റ്റഗ്രാം മാപ്പു പറഞ്ഞു

  • By Gokul
Google Oneindia Malayalam News

ദില്ലി: ആര്‍ത്തവ ചിത്രങ്ങള്‍ കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍സ് ലംഘിച്ചു എന്നതിന്റെ പേരില്‍ പിന്‍വലിച്ചതിന് ഫോട്ടോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാം മാപ്പു പറഞ്ഞു. പഞ്ചാബി കവിയും വാട്ടര്‍ലൂ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയുമായ റൂപി കൗര്‍ ആണ് ആര്‍ത്തവ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം അധികൃതര്‍ എടുത്തുകളയുകയും ചെയ്തു.

എന്നാല്‍, സംഭവത്തിനെതിരെ റൂപി കൗര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിവിട്ടത്. തന്റെ സുഹൃത്തുക്കളായ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമിന്റെ പ്രവര്‍ത്തിയെ റൂപി കൗര്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. ഫേസ്ബുക്ക് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമായിരുന്നു.

rupikaur

ന്യൂയോര്‍ക്ക് ടൈംസ്, മാഷബിള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ ഇന്‍സ്റ്റഗ്രാം പ്രതിരോധത്തിലാവുകയായിരുന്നു. സംഭവം തങ്ങളുടെ നിലനില്‍പിനെ ബാധിക്കുമെന്ന് വിലയിരുത്തിയ ഇന്‍സ്റ്റഗ്രാം അധികൃതര്‍ ചിത്രം പിന്‍വലിച്ചതിന് മാപ്പപേക്ഷിക്കുകയും. അവ പുന:സ്ഥാപിക്കുകയും ചെയ്തു.

ഇന്‍സ്റ്റഗ്രാം ചിത്രം പുന:സ്ഥാപിച്ചതിനെ സ്വാഗതം ചെയ്ത റൂപി കൗര്‍ ഇത് സാമൂഹിക മാധ്യമങ്ങളുടെ വിജയമാണെന്ന് പ്രതികരിച്ചു. പുരുഷാധിപത്യത്തിന്റെ ഉദാഹരണമാണ് ചിത്രം പിന്‍വലിച്ചതെന്ന് ഒരുവിഭാഗം ആരോപിച്ചിരുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ ഉര്‍ന്നുവന്ന ആര്‍ത്തവ വിരുദ്ധതയ്‌ക്കെതിരെയായിരുന്നു റൂപി കൗര്‍ ചിത്രം പോസ്റ്റ് ചെയ്തത്.

English summary
Instagram Apologizes for Censoring Menstruation of Rupi Kaur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X