കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കെതിരെ ഭീകരവാദത്തിന് പാകിസ്താന്‍ എയര്‍ലൈന്‍സിനെ ഉപയോഗിക്കുന്നു?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് സ്ഥലം വാങ്ങിയതിനെ എതിര്‍ത്ത് രഹസ്യാന്വേഷണ വിഭാഗവും റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ് (റോ) രംഗത്ത് . ദില്ലിയിലെ ബരാക്കാംബ റോഡില്‍ പാകിസ്താന്‍ എയര്‍ലൈന്‍സ് സ്ഥലം വാങ്ങിയതിനെതിരെയാണ് ഏജന്‍സികള്‍ രംഗത്തെത്തിയത് .

ഇന്ത്യയില്‍ ഇത്തരത്തില്‍ സ്ഥലം വാങ്ങിയതിന് പിന്നില്‍ പാകിസ്താന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കും ലഷ്‌കര്‍ ഇ ത്വയ്ബയ്ക്കും പങ്കുണ്ടെന്നും റോ പറയുന്നു . ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ പാകിസ്താന്‍ എയര്‍ലൈന്‍സിനും പങ്കുള്ളതായി റോ സംശയിക്കുന്നു .

PIA

എയര്‍ ഇന്ത്യയ്ക്ക് പാകിസ്താനില്‍ സ്ഥലം വാങ്ങാന്‍ അനുമതി നല്‍കാന്‍ പാകിസ്താന്‍ തയ്യാറാകുമോ എന്നതിനെപ്പറ്റിയും റോ ചോദിയ്ക്കുന്നു . 2005 ലാണ് പാകിസ്താന്‍ എയര്‍ലൈന്‍സ് ദില്ലിയില്‍ സ്ഥലം വാങ്ങിയത്. നാല് ഓഫീസുകളാണ് വാങ്ങിക്കൂട്ടിയത്.

ഇത് വിദേശ വിനിമയ ചട്ടലംഘനമാണെന്ന് കാട്ടി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് നല്‍കിയതിനെതിരെ പാകിസ്താന്‍ എയര്‍ലൈന്‍സ് പ്രതിഷേധിച്ചിരുന്നു . ഇതിനെത്തുടര്‍ന്ന് ഫിനാന്‍സ് സെക്രട്ടറി രാജീവ് മെഹ്‌റിഷിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു .

English summary
Intelligence Bureau, RAW object to Pakistan International Airlines offices in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X