Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎഫ് പലിശ നിരക്ക് കൂട്ടി

Oscar-Fernandez
ദില്ലി: പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് ഉയര്‍ത്തി. നിലവിലെ പലിശ നിരക്കായ 8.5 ശതമാനത്തില്‍ നിന്ന് 8.75 ശതമാനമായാണ് പലിശ നിരക്ക് ഉയര്‍ത്തിയിരിയ്ക്കുന്നത്. ഇതോടെ കാല്‍ ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. കേന്ദ്ര തൊഴില്‍ മന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ആണ് പലിശ നിരക്ക് ഉയര്‍ത്തിയത്.

ജനവരി 13 തിങ്കളാഴ്ച എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ട്രസ്റ്റികളുമായി മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് പലിശ നിരക്ക് ഉയര്‍ത്തിയത്. എട്ട് കോടി തൊഴിലാളികള്‍ക്കാണ് ഇതിന്റെ ഉപയോഗം ലഭ്യമാവുക.

പലിശ നിരക്ക് ഉയര്‍ത്തിയതോടെ 610 കോടി രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാകുന്നത്. പലിശ 9 ശതമാനം ആക്കണമെന്നതായിരുന്നു തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ പലിശ 9 ശതമാനം ആക്കുന്നതോടെ സര്‍ക്കാരിന് 1200 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാവുക. ഈ സാഹചര്യത്തിലാണ് പലിശ 8.75 ശതമാനം ആക്കി ഉയര്‍ത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+