കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ് ആപ്പ് വഴി നിര്‍ദേശം സ്വീകരിച്ചു!! എംബിബിഎസ് വിദ്യാര്‍ഥി ട്രെയിനില്‍ പ്രസവം എടുത്തു!!

ഡോക്ടര്‍ ആകുന്നതിന് മുമ്പാണ് വിപിന്‍ ഔദ്യോഗികമായി പ്രസവ ശുശ്രൂഷ നടത്തിയിരിക്കുന്നത്. നാഗ്പൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയാണ് വിപിന്‍.

  • By Gowthamy
Google Oneindia Malayalam News

നാഗ്പൂര്‍: എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥിയുടെ സഹായത്തോടെ യുവതി ട്രെയിനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അഹമ്മദാബാദ് -പുരി എക്‌സ്പ്രസിലാണ് സംഭവം. വാട്‌സ് ആപ്പ് വഴി മുതിര്‍ന് ഡോക്ടര്‍മാരുടെ നിര്‍ദേശം സ്വീകരിച്ചാണ് 24കാരനായ വിപിന്‍ ഖഡ്‌സെ എന്ന വിദ്യാര്‍ഥി പ്രസവ ശുശ്രൂഷ നടത്തിയത്. വെള്ളിയാഴ്ചയാണ് സംഭഴം ഉണ്ടായത്.

ഡോക്ടര്‍ ആകുന്നതിന് മുമ്പാണ് വിപിന്‍ ഔദ്യോഗികമായി പ്രസവ ശുശ്രൂഷ നടത്തിയിരിക്കുന്നത്. നാഗ്പൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയാണ് വിപിന്‍. നാഗ്പൂര്‍ എത്താന്‍ മുപ്പത് കിലോ മീറ്റര്‍ ഉള്ളപ്പോഴായിരുന്നു ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ചിത്രലേഖ എന്ന യുവതിക്ക് പ്രസവ വേദന ഉണ്ടാകുന്നത്. വാര്‍ധ ജങ്ഷന് സമീപത്ത് വച്ച് ചിത്രലേഖയുടെ ബന്ധുക്കള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

vipin

ടിടിആറും സുരക്ഷാ ഉദ്യോഗസ്ഥരും ഏതെങ്കിലും ഡോക്ടര്‍ ഉണ്ടോ എന്ന് ഓരോ കംപാര്‍ട്ട്‌മെന്റിലും അന്വേഷിച്ചു നടന്നു. ആദ്യം ഞാന്‍ മിണ്ടാതിരുന്നു. ഏതെങ്കിലും മുതിര്‍ന്ന ഡോക്ടര്‍മാര്‍ ഉണ്ടാകുമെന്ന് കരുതി. എന്നാല്‍ അവര്‍ വീണ്ടും അന്വേഷിച്ചെത്തിയപ്പോള്‍ സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു-വിപിന്‍ പറയുന്നു.

അഹമ്മദാബാദിലെ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു തൊഴിലാളികളായ ചിത്രലേഖയും ഭര്‍ത്താവും. ഇതിനിടെയായിരുന്നു ചിത്രലേഖയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ചിത്രലേഖയുടെ അടുത്ത് എത്തിയപ്പോള്‍ അവര്‍ക്ക് അമിതമായി രക്തസ്രാവം ഉണ്ടായിരുന്നതായി വിപിന്‍ പറയുന്നു.

ആദ്യം കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന പുരുഷന്മാരായ യാത്രക്കാരെ അടുത്ത കമ്പാര്‍ട്ട്‌മെന്റിലേക്ക് നീക്കി. സ്ത്രീയാത്രക്കാര്‍ സഹായിക്കാന്‍ എത്തി. കുട്ടിയുടെ തലയ്ക്ക് പകരം തോള്‍ പുറത്തേക്ക് വന്നത് പ്രശ്‌നമായതോടെ വിപിന്‍ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സഹായം തേടുകയായിരുന്നു. ചിത്രം പകര്‍ത്തി വാട്‌സ് ആപ്പ് വഴി അവര്‍ക്ക് അയച്ചു കൊടുത്ത ശേഷം അവരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

തണുത്ത വെള്ളം നിറച്ച കുപ്പികള്‍ ഉപയോഗിച്ചാണ് രക്തസ്രാവം തടഞ്ഞതെന്നും വിപിന്‍ പറയുന്നു. സഹായത്തിന് എത്തിയവരില്‍ നഴ്‌സും ഉണ്ടായിരുന്നതായി വിപിന്‍ പറഞ്ഞു. ട്രെയിന്‍ നാഗ്പൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ വനിത ഡോക്ടറുടെ നേതൃതവത്തിലുള്ള സംഘം ചിത്രലേഖയെ ആശുപത്രിയിലേക്ക് മറ്റി.

English summary
A MBBS student helped a woman give birth to a baby in Ahmedabad-Puri Express.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X