കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ രാജ്യത്ത് ബ്രാഹ്മണിസം വളര്‍ത്തുകയാണെന്ന് അരുന്ധതി റോയ്

  • By Sruthi K M
Google Oneindia Malayalam News

പൂനെ: ഇന്ത്യയില്‍ അസഹിഷ്ണുതയാണെന്ന് പറഞ്ഞ് വിവാദങ്ങളില്‍പ്പെടുന്ന പ്രമുഖരുടെ കൂട്ടത്തില്‍ ചേരാന്‍ പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുന്ധതി റോയും എത്തി. അസഹിഷ്ണുത വാക്ക് രാജ്യത്ത് ആളിക്കത്തുന്ന സമയത്താണ് അരുന്ധതി റോയ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഇന്ത്യയില്‍ ജനങ്ങള്‍ ഇന്നനുഭവിക്കുന്ന ഭയത്തെ സൂചിപ്പിക്കാന്‍ അസഹിഷ്ണുതയെന്ന വാക്ക് മതിയാവില്ലെന്നാണ് അരുന്ധതി പറഞ്ഞത്.

ഇതിനിടയില്‍ മോദി സര്‍ക്കാരിനെ അരുന്ധതി ആഞ്ഞടിക്കുകയും ചെയ്തു. ഹിന്ദുരാഷ്ട്രത്തിന്റെ പേരില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് ബ്രാഹ്മണിസം വളര്‍ത്തുകയാണെന്നും അരുന്ധതി പറഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളും ഇന്നനുഭവിക്കുന്നത് ഭയാനകമായ അവസ്ഥയാണെന്നും അവര്‍ പറയുന്നു.

അസഹിഷ്ണുത എന്ന വാക്ക് മതിയാവില്ല

അസഹിഷ്ണുത എന്ന വാക്ക് മതിയാവില്ല

ഇന്ത്യയില്‍ ജനങ്ങള്‍ ഇന്നനുഭവിക്കുന്ന ഭയത്തെ സൂചിപ്പിക്കാന്‍ അസഹിഷ്ണുത എന്ന വാക്ക് മതിയാവില്ലെന്നാണ് അരുന്ധതി പറഞ്ഞത്.

ബ്രാഹ്മണിസം വളര്‍ത്തുന്നു

ബ്രാഹ്മണിസം വളര്‍ത്തുന്നു

ഹിന്ദുരാഷ്ട്രത്തിന്റെ പേരില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് ബ്രാഹ്മണിസം വളര്‍ത്തുകയാണെന്നും അരുന്ധതി പറഞ്ഞു.

ചരിത്രം മാറ്റി കുറിക്കുന്നു

ചരിത്രം മാറ്റി കുറിക്കുന്നു

സര്‍ക്കാര്‍ ചരിത്രം പോലും മാറ്റി കുറിക്കുകയാണ്. ഡോ.ബി.ആര്‍ അംബേദ്കര്‍ മതം മാറിയ വിവരം മോദി സര്‍ക്കാര്‍ അറിഞ്ഞില്ലായിരുന്നോയെന്നും അരുന്ധതി ചോദിക്കുന്നുണ്ട്. ബിജെപി അംബേദ്കറടക്കമുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ മഹാഹിന്ദുക്കളെന്നാണ് വിശേഷിപ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

അസഹിഷ്ണുത എന്ന വാക്ക്

അസഹിഷ്ണുത എന്ന വാക്ക്

രാജ്യത്ത് അസഹിഷ്ണുതയാണെന്ന് പറഞ്ഞ ആമിര്‍ ഖാനും ഷാരൂഖും അടക്കമുള്ള പ്രശസ്തര്‍ക്ക് ഇതിനോടകം രൂക്ഷ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അരുന്ധതിയും ഇത്തരം പരാമര്‍ശം നടത്തിയതോടെ അവര്‍ക്കെതിരെയും വിമര്‍ശനങ്ങളുമായി പ്രതിഷേധക്കാര്‍ എത്തി.

രാജ്യദ്രോഹി

രാജ്യദ്രോഹി

അരുന്ധതി രാജ്യദ്രോഹിയാണെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്.

പാകിസ്താന്‍ അനുകൂലി

പാകിസ്താന്‍ അനുകൂലി

അരുന്ധതി പാകിസ്താന്‍ അനുകൂലിയാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. അരുന്ധതി ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നു പറഞ്ഞ് പ്രതിഷേധക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Given the atmosphere in India, 'intolerance' is an inadequate word to describe the 'fears' under which minorities are living, says Arundhati Roy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X