• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഐഎന്‍എക്‌സ് അഴിമതി: ജോര്‍ജ് ബാഗിലെ വീട് ഒഴിയാന്‍ കാര്‍ത്തി ചിദംബരത്തിന് നിര്‍ദേശം! 10 ദിവസം മാത്രം!

  • By Desk

ദില്ലി: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനോട് ദില്ലി ജോര്‍ ബാഗിലെ വീട് ഒഴിയാണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദേശം. പിഎംഎല്‍എ (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം) പ്രകാരമാണ് ഉത്തരവ്. സ്വത്തിന്റെ അറ്റാച്ച്‌മെന്റ് സ്ഥിരീകരിച്ച ഏജന്‍സി ബുധനാഴ്ച വൈകുന്നേരം കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ദില്ലി -3 ലെ 115-എ ബ്ലോക്ക് 172 ല്‍ സ്ഥിതിചെയ്യുന്ന സ്ഥാവര സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10 നാണ് അറ്റാച്ച് ചെയ്തത്. മാര്‍ച്ച് 29 ന് അതോറിറ്റി അറ്റാച്ചുമെന്റ് സ്ഥിരീകരിച്ചു.

ഓഹരി വിപണിയില്‍ 'രക്തച്ചൊരിച്ചില്‍' ... സെൻസെക്‌സ് 700 പോയന്റ് ഇടിഞ്ഞു; ഡോളറിനെതിരെ രൂപ കൂപ്പുകുത്തി

എന്‍ഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം അറിയിപ്പ് ലഭിച്ച് 10 ദിവസത്തിനകം കൈവശ വസ്തുക്കള്‍ ഒഴിഞ്ഞുകൊടുക്കാന്‍ കാര്‍ത്തി ചിദംബരത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വസ്തുവക കാര്‍ത്തിയുടെയും അമ്മ നളിനി ചിദംബരത്തിന്റെയും സംയുക്ത സ്വത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ സ്വത്ത് ഇഡിയുടെ പക്കല്‍ സൂക്ഷിക്കുമെന്നും ആക്ടിന് കീഴിലുള്ള തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട എല്ലാവരും അത് സൂക്ഷിക്കുമെന്നും അതോറിറ്റിയില്‍ നിന്ന് അറ്റാച്ചുമെന്റ് സ്ഥിരീകരിച്ച ഏജന്‍സിയുടെ അഭിഭാഷകന്‍ നിതേഷ് റാണ പറഞ്ഞു.

ഐഎന്‍എക്‌സ് മീഡിയ ഫണ്ട് സ്വീകരിക്കുന്നതിന് 2007 ല്‍ അനുവദിച്ച വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡ് (എഫ്‌ഐപിബി) അംഗീകാരവുമായി ബന്ധപ്പെട്ടതാണ് കേസ്. ഇഡിയും സിബിഐയും സമര്‍പ്പിച്ച കേസുകള്‍ നിലവില്‍ കോടതികള്‍ക്ക് മുന്നിലാണ്. ഈ കേസില്‍ തമിഴ്നാട്ടിലെ ശിവഗംഗയില്‍ നിന്നുള്ള എംപിയായ കാര്‍ത്തി ചിദംബരം ജാമ്യത്തിലാണ് ഇപ്പോഴുള്ളത്. മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതിയില്‍ പരിഗണനയിലാണ്.

പി ചിദംബരം ധനമന്ത്രിയായിരിക്കെ 2007 ല്‍ 305 കോടി രൂപയ്ക്ക് വിദേശ ഫണ്ട് സ്വീകരിച്ചതിന് മാധ്യമ ഗ്രൂപ്പിന് നല്‍കിയ എഫ്ഐപിബി ക്ലിയറന്‍സിലെ ക്രമക്കേട് ആരോപിച്ച് സിബിഐ 2017 മെയ് 15നാണ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കമ്പനിയുടെ സ്ഥാപകര്‍, മുഖര്‍ജിയാസിനെതിരെയും കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

English summary
INX Max corruption case: Karti Chidambaram asked to vacate Jor Bagh house within 10 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X