കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയില്‍ താമര വിരിഞ്ഞത് ഐപിഎഫ്ടിയുടെ കരുത്തില്‍, വിഘടനവാദം വീണ്ടും തലപ്പൊക്കുമോ?

ബിജെപി 51 സീറ്റിലും ഐപിഎഫ്ടി ഒന്‍പത് സീറ്റുകളിലുമാണ് മത്സരിച്ചത്

Google Oneindia Malayalam News

അഗര്‍ത്തല: ത്രിപുരയിലെ ചെങ്കോട്ടയില്‍ അദ്ഭുത പ്രകടനത്തോടെ ബിജെപി ഏകദേശം അധികാരം ഉറപ്പിച്ചിരിക്കുകയാണ്. അഞ്ച് വര്‍ഷം മുന്‍പ് ഒരു സീറ്റ് പോലും ഇല്ലാതിരുന്ന ബിജെപിക്ക് ഇത്രയും വലിയൊരു മുന്നേറ്റം സാധ്യമായത് എല്ലാവരും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ബിജെപിയുടെയും നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെയും കരുത്ത് മാത്രമല്ല. അതിന് പിന്നില്‍ ആരും ശ്രദ്ധിക്കാത്ത ഇന്റിജനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര(ഐപിഎഫ്ടി) എന്ന പാര്‍ട്ടിയുടെ തന്ത്രങ്ങളുണ്ട്.

ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താനും ഐപിഎഫ്ടിക്ക് സാധിച്ചിരുന്നു. സാധാരണ ദേശീയതലത്തില്‍ പയറ്റുന്ന തന്ത്രങ്ങളൊന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചെലവാകില്ലെന്നും അവര്‍ ബിജെപി അറിയിച്ചിരുന്നു. ബിജെപി മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും ഐപിഎഫ്ടിക്ക് നിര്‍ണായക സ്വാധീനമുണ്ടായിരുന്നു.

ഗോത്രവര്‍ഗം

ഗോത്രവര്‍ഗം

ഐപിഎഫ്ടി ത്രിപുരയിലെ ഗോത്രവര്‍ഗക്കാരുടെ പാര്‍ട്ടിയാണ്. നോര്‍ത്ത്-ഈസ്റ്റ് റീജ്യണല്‍ പൊളിറ്റിക്കല്‍ ഫ്രണ്ടിന്റെ ഭാഗം കൂടിയാണ് ഈ പാര്‍ട്ടി. ഇവര്‍ എന്‍ഡിഎയെ നേരത്തെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ തീവ്രമായ വിഘടനവാദം ഐപിഎഫ്ടിയുടെ മുഖമുദ്രയാണ്. ഫെബ്രുവരി 18നാണ് ഇവരുമായി കൂട്ടുച്ചേര്‍ന്ന് ത്രിപുരയില്‍ മത്സരിക്കാന്‍ ബിജെപി തീരുമാനിച്ചത്.

സീറ്റുകള്‍

സീറ്റുകള്‍

ബിജെപി 51 സീറ്റിലും ഐപിഎഫ്ടി ഒന്‍പത് സീറ്റുകളിലുമാണ് മത്സരിച്ചത്. 8.8 ശതമാനം വോട്ടുകളാണ് അവര്‍ ഒറ്റയ്ക്ക് നേടിയത്. എഴ് സീറ്റുകള്‍ അവര്‍ നേടി. ബിജെപി നേടിയ വോട്ടുകളില്‍ പകുതിയിലധികം ഐപിഎഫ്ടിയുടെ വോട്ടുബാങ്കില്‍ നിന്നാണ്. ഗോത്രവര്‍ഗ മേഖലയിലെ ഭൂരിപക്ഷം വോട്ടുകളും ബിജെപി സഖ്യത്തിനാണ് ലഭിച്ചത്.

രൂപീകരണം

രൂപീകരണം

1996ല്‍ വിഘടനവാദ ഗ്രൂപ്പായിട്ടാണ് ഐപിഎഫ്ടി ആരംഭിച്ചത്. പിന്നീട് രക്തച്ചൊരിച്ചിലുകള്‍ രൂക്ഷമായതോടെ ഇവരെ ത്രിപുരയില്‍ നിരോധിച്ചു. ഇതോടെ ഇവരുടെ പ്രവര്‍ത്തകരെ പോലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്യാനും തുടങ്ങി. പിന്നീടാണ് ഇവര്‍ ജനാധിപത്യത്തിലേക്ക് മടങ്ങി വന്ന് പാര്‍ട്ടി രൂപീകരിച്ചത്.

വിഘടനവാദം

വിഘടനവാദം

പുതിയൊരു സംസ്ഥാനത്തിന് വേണ്ടിയുള്ള ആവശ്യപ്പെട്ട പാര്‍ട്ടി 2000ത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. 28ല്‍ 17 സീറ്റ് അവര്‍ നേടിയതോടെ ത്രിപുരയില്‍ വീണ്ടും വിഘടനവാദം തലപ്പൊക്കുകയും ചെയ്തു. പിന്നീട് ഇവര്‍ 2003 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യമുണ്ടാക്കിയിരുന്നു. അന്ന് ആറ് സീറ്റുകള്‍ പാര്‍ട്ടി ലഭിക്കുകയും ചെയ്തു.

2016ല്‍ തിരിച്ചുവരവ്

2016ല്‍ തിരിച്ചുവരവ്

ആദിവാസികള്‍ക്കായി പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് ഐപിഎഫ്ടി നടത്തിയ സമരങ്ങള്‍ സംസ്ഥാനത്ത് രക്തചൊരിച്ചിലുണ്ടാക്കിയിരുന്നു. 2008ല്‍ ഇവര്‍ തിരിച്ചടി നേരിട്ട ശേഷം എട്ട് വര്‍ഷം കഴിഞ്ഞാണ് പാര്‍ട്ടി വീണ്ടും തിരിച്ചുവന്നത്. ആദിവാസികളും ബംഗാളികളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇവരെ വീണ്ടും ശക്തരാക്കിയത്. ഇതോടെ രാഷ്ട്രീയ നിരീക്ഷകര്‍ വരെ ഐപിഎഫ്ടി നിര്‍ണായക ശക്തിയാവുമെന്ന് വിലയിരുത്തി തുടങ്ങുകയായിരുന്നു.

അവഗണിക്കപ്പെട്ടു

അവഗണിക്കപ്പെട്ടു

ആദിവാസി വിഭാഗവും സാധാരണ ജനവിഭാഗവും തമ്മില്‍ ത്രിപുരയില്‍ യോജിച്ച് പോവുന്നില്ലെന്ന ബിജെപിയുടെ കണ്ടെത്തലാണ് അവരെ ഇപ്പോഴത്തെ ജയത്തിലേക്ക് നയിച്ചിരിക്കുന്നത്. ആദിവാസി വിഭാഗത്തിന് പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട ഐപിഎഫ്ടിയെ കൂടെകൂട്ടിയാല്‍ അവഗണിക്കപ്പെട്ട ആദിവാസി വിഭാഗത്തിന്റെ വോട്ട് തങ്ങള്‍ക്ക് കിട്ടുമെന്നും ബിജെപിക്കറിയാമായിരുന്നു. സിപിഎമ്മിന്റെ ശക്തമായ വോട്ട് ബാങ്കായിരുന്നു ആദിവാസികള്‍.

യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍

യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍

ബിജെപിയെ കാത്തിരിക്കുന്നത് വലിയ പ്രശ്നങ്ങളാണ്. വെറെ സംസ്ഥാനം വേണമെന്നുള്ള ഐപിഎഫ്ടിയുടെ ആവശ്യം അവര്‍ക്കൊരിക്കലും സാധിച്ച് കൊടുക്കാന്‍ സാധിക്കില്ല. അതോടൊപ്പം സിപിഎമ്മില്‍ പ്രതീക്ഷ നശിച്ച യുവാക്കളുടെ പ്രതീക്ഷയും കാക്കേണ്ടതുണ്ട്. വിഘടവാദം വീണ്ടും ആരംഭിക്കുമോ എന്ന ഭയവും ബിജെപിക്കുണ്ട്.

'വി ഹാവ് നോ അതർ ബ്രാഞ്ചസ്'... സിപിഎമ്മിനെ പരിഹസിച്ച് മീനാക്ഷി ലേഖി, 'ലളിത ജീവിതവും' രാഹുലും ഔട്ട്!'വി ഹാവ് നോ അതർ ബ്രാഞ്ചസ്'... സിപിഎമ്മിനെ പരിഹസിച്ച് മീനാക്ഷി ലേഖി, 'ലളിത ജീവിതവും' രാഹുലും ഔട്ട്!

ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ നവീന്‍ ആര്? ബിജെപി വാദം പൊളിഞ്ഞു, വെടിയുണ്ടകള്‍!!ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ നവീന്‍ ആര്? ബിജെപി വാദം പൊളിഞ്ഞു, വെടിയുണ്ടകള്‍!!

ഇരട്ടച്ചങ്കനല്ല, തീപാറുന്ന നോട്ടമില്ല, ധാർഷ്ട്യമില്ല... കൈയ്യിൽ പണവും ഇല്ല; അറിയണം ഈ കമ്യൂണിസ്റ്റിനെഇരട്ടച്ചങ്കനല്ല, തീപാറുന്ന നോട്ടമില്ല, ധാർഷ്ട്യമില്ല... കൈയ്യിൽ പണവും ഇല്ല; അറിയണം ഈ കമ്യൂണിസ്റ്റിനെ

English summary
ipft behind bjp success
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X