കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ഷൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച എപിഎസ് ഉദ്യോഗസ്ഥനെ കേന്ദ്ര ആഭ്യാന്തരമന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. ഷൊറാബുദ്ദീന്‍, തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടലുകള്‍ ആദ്യം അന്വേഷിച്ചത് ഈ ഉദ്യോഗസ്ഥനായിരുന്നു.

<strong>ഇടുക്കിയില്‍ ഓഫ് റോഡ് സഫാരിക്ക് കടിഞ്ഞാണ്‍ നിയന്ത്രണം ജനുവരി 5 മുതല്‍! നീക്കം പരാതികളെ തുടര്‍ന്ന്!</strong>ഇടുക്കിയില്‍ ഓഫ് റോഡ് സഫാരിക്ക് കടിഞ്ഞാണ്‍ നിയന്ത്രണം ജനുവരി 5 മുതല്‍! നീക്കം പരാതികളെ തുടര്‍ന്ന്!

1992 ബാച്ച് ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ രജനീഷ് റായ് കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ആന്റ് ആന്‍രി ടെററിസം ഡെപ്യൂട്ടേഷന്‍ ഹെഡായിരുന്നു. സിആര്‍പിഎഫ് ചിറ്റൂര്‍ ആന്ധ്രപ്രദേശിന്റെ ഭാഗമാണ് കൗണ്ടര്‍ ഇന്‍സര്‍ജന്‍സി. ആഗസ്റ്റില്‍ സ്വമേധയാ വിരമിക്കാന്‍ ആവശ്യപ്പെട്ട് ഇദ്ദേഹം ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചിരുന്നു, എന്നാല്‍ മന്ത്രാലയം ഇത് തള്ളിക്കളയുകയായിരുന്നു.

sohrabuddin-shaikh-encounter-case-

വിആര്‍എസിന് അപേക്ഷിച്ചതോടെ ഓഫീസില്‍ ഹാജരാകാതിരിക്കുകയായിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്ത്രാലയം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.റായ്കകെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.സിഐഎടി സ്‌കൂളിന്റെ ചുമതല ഐജിക്ക് കൈമാറി നിരുത്തരവാദപരമായി പെരുമാറി ഓഫീസില്‍ നിന്നും വിട്ടുനിന്നതിനാലാണ് റായിയെ പുറത്താക്കിയതെന്നാണ് മന്ത്രാലയം പറയുന്നത്. എന്നാല്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തതില്‍ രജനിഷ് റായ് പ്രതിഷേധിച്ചു.ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി ഭരണഘടനാ വിരുദ്ധവും നിയമസാധുതയില്ലെന്നും അദ്ദേഹം കത്തില്‍ പറയുന്നു.നവംബര്‍ 30 ന് നിയമപരമായി വിരമിച്ച തന്നെ എങ്ങനെയാണ് ആഭ്യന്തര മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്യുകയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

2007ല്‍ ഷൊറാബുദ്ദീന്‍ കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ഡിജി വന്‍സാരെ,രാജ്കുമാര്‍ പാണ്ഡ്യന്‍,ദിനേഷ് എംഎന്‍ എന്നിവരെ അറസ്റ്റ് ചെയ്തത് രജനീഷ് റായ് ആയിരുന്നു.തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് കേസ് സിബിഐയ്ക്ക കൈമാറിയത്.കേസില്‍ വാദം കേള്‍ക്കുന്നത് ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് മാറ്റിയിരുന്നു

English summary
IPS officer Rajanish Rai who was the first officer who probe Shorabuddin fake encounter case was suspended by Ministry of Home affairs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X