Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖ് സ്വദേശിയെയും ഭാര്യയെയും ഇന്ത്യയില്‍ കൊള്ളയടിച്ചു, നഷ്ടപ്പെട്ടത് ഇതൊക്കെ...

ഗുഡ്ഗാവ്: ചികിത്സാ ആവശ്യത്തിനായി ഇന്ത്യയിലെത്തിയ ഇറാഖി സ്വദേശിയെയും ഭാര്യയെയും ബൈക്കിലെത്തിയ രണ്ട് പേര്‍ ചേര്‍ന്ന് കൊള്ളയടിച്ചു. 10000 യു എസ് ഡോളര്‍, 100 ഇറാഖി ദിനാര്‍, വിമാന ടിക്കറ്റുകള്‍, എന്നിവയാണ് നഷ്ടമായത്. ബാഗ്ദാദ് സ്വദേശിയായ കരിം ഖാറുള്ള എന്നയാളെയാണ് ബൈക്കിലെത്തിയ അജ്ഞാതര്‍ കൊള്ളയടിച്ചതെന്ന് ഗുഡ്ഗാവ് പോലീസ് പറഞ്ഞു.

ഡിസംബര്‍ 23 നാണ് കരിം ഖാറുള്ളയും ഭാര്യയും ചികിത്സാ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയത്. സെക്ടര്‍ 45 ലെ ഒരു ഗസ്റ്റ് ഹൗസിലാണ് ഇവര്‍ താമിസിക്കുന്നത്. മെട്രോ സ്‌റ്റേഷന് സമീപമുള്ള സ്വകാര്യാശുപത്രിയില്‍ നിന്നും ഗസ്റ്റ് ഹൗസിലേക്ക് മടങ്ങവേയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് ഇവരെ കൊള്ളയടിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.

theft

സെക്ടര്‍ 39ലെത്തിയപ്പോള്‍ ബൈക്കില്‍ രണ്ടുപേര്‍ വന്ന് കരിം ഖാറുള്ളയുടെ കയ്യില്‍ ഉണ്ടായിരുന്ന ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും ഇവര്‍ നടന്നുവരുമ്പോഴാണ് ബൈക്കിലെത്തിയ സംഘം ബാഗ് തട്ടിപ്പറിച്ചതെന്ന് പോലീസ് പറഞ്ഞു. അജ്ഞാതരായ രണ്ട് ചെറുപ്പക്കാര്‍ക്കെതിരെ സദര്‍ പോലീസ് മോഷണക്കുറ്റത്തിന് കേസെടുത്തു. മോഷ്ടാക്കള്‍ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങിക്കഴിഞ്ഞതായി പോലീസ് ഇന്‍സ്‌പെക്ടര്‍ രാംനിവാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+