കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയ്ക്ക് ശേഷം ആര്‍കെ നഗറില്‍ മല്‍സരിക്കാന്‍ ശ്രമം; ജഗന് പരസ്യ പിന്തുണ, നടന്‍ വിശാല്‍ ചര്‍ച്ച വീണ്ടും

ജയലളിതയുടെ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇറങ്ങിയ നടന്‍ വിശാല്‍ ഇപ്പോള്‍ വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നു

Google Oneindia Malayalam News

ചെന്നൈ: തമിഴ് സിനിമാ രംഗത്ത് നിന്ന് രാഷ്ട്രീയത്തിലിറങ്ങിയവര്‍ നിരവധിയാണ്. എംജിആര്‍, ജയലളിത, കമല്‍ഹാസന്‍, ശരത് കുമാര്‍, വിജയകാന്ത്, ഖുശ്ബു, ഗൗതമി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ രാഷ്ട്രീയത്തില്‍ കാലെടുത്തുവച്ചത് സിനിമാ രംഗത്ത് തിളങ്ങിയ ശേഷമായിരുന്നു. രജനികാന്ത് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച ശേഷം പിന്മാറുകയാണുണ്ടായത്.

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നടന്‍ വിശാലിന്റെ കാര്യം. തമിഴ് സിനിമാ താര സംഘടനയായ നടികര്‍ സംഘത്തിന്റെ അധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം. മാത്രമല്ല, നിര്‍മാതാക്കളുടെ സംഘടനയിലും വിശാലിന് ഭാരവാഹിത്തമുണ്ട്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രംഗത്തിറങ്ങി വിവാദം സൃഷ്ടിച്ച നടന്‍ കൂടിയാണ് വിശാല്‍. ഇപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചയായിരിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

വിശാല്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങി

വിശാല്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങി

2016 ഡിസംബര്‍ അഞ്ചിനാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിച്ചത്. രാധാകൃഷ്ണന്‍ നഗര്‍ (ആര്‍കെ നഗര്‍) മണ്ഡലത്തെയാണ് അവര്‍ തമിഴ്‌നാട് നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. മരണത്തിന് തൊട്ടുപിന്നാലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 2017 ഡിസംബര്‍ 21നായിരുന്നു ഉപതിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പിലാണ് നടന്‍ വിശാല്‍ മല്‍സരിക്കാന്‍ രംഗത്തിറങ്ങിയത്.

വിശാലിന്റെ പത്രിക തള്ളാന്‍ കാരണം

വിശാലിന്റെ പത്രിക തള്ളാന്‍ കാരണം

വിശാലിന്റെ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളുകയായിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. 10 പേര്‍ പിന്തുണയ്ക്കുന്ന രേഖ നല്‍കേണ്ടതുണ്ട്. എന്നാല്‍ വിശാല്‍ നല്‍കിയവരില്‍ എട്ട് പേരുടെ രേഖ മാത്രമേ സാധുവാകൂ എന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. ഇതിനെതിരെ കടുത്ത ഭാഷയിലാണ് അന്ന് വിശാല്‍ രംഗത്തുവന്നത്.

ആന്ധ്രയിലും ചര്‍ച്ചകള്‍

ആന്ധ്രയിലും ചര്‍ച്ചകള്‍

തദ്ദേശ തിരഞ്ഞെടുപ്പ് വൈകുന്നതും ആശുപത്രികളിലെ മോശം സാഹചര്യവുമെല്ലാം ചൂണ്ടിക്കാട്ടിയാണ് നിമയസഭാ തിരഞ്ഞെടുപ്പിന് വിശാല്‍ മല്‍സരിക്കാന്‍ ഒരുങ്ങിയത്. ആദ്യ ശ്രമം പരാജയപ്പെട്ടതോടെ അദ്ദേഹം പിന്മാറി. കഴിഞ്ഞ വര്‍ഷം വീണ്ടും വിശാലിന്റെ രാഷ്ട്രീയ പ്രവേശനം ചൂടേറിയ ചര്‍ച്ചയായിരുന്നു. ഇത്തവണ ആന്ധ്രയില്‍ മല്‍സരിക്കുമെന്നായിരുന്നു ചര്‍ച്ചകള്‍.

ചന്ദ്രബാബു നായിഡുവിനെതിരെ മല്‍സരിക്കില്ല

ചന്ദ്രബാബു നായിഡുവിനെതിരെ മല്‍സരിക്കില്ല

ആന്ധ്ര പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ വിശാല്‍ മല്‍സരിക്കും എന്നാണ് പ്രചാരണം. ഇത് തള്ളിക്കൊണ്ട് താരം തന്നെ പിന്നീട് രംഗത്തുവന്നിരുന്നു. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ കുപ്പം മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് വിശാലിനെ കുറിച്ച് വാര്‍ത്തകള്‍ വന്നത്. ആ വാര്‍ത്തകള്‍ തെറ്റാണെന്ന് വിശാല്‍ വ്യക്തമാക്കി. കൂടെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

ജഗന്റെ മോഹന്‍ റെഡ്ഡിയെ ഇഷ്ടമാണ്

ജഗന്റെ മോഹന്‍ റെഡ്ഡിയെ ഇഷ്ടമാണ്

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചിട്ടില്ല. ഇത് സംബന്ധിച്ച് തന്നോട് ആരും ചോദിച്ചിട്ടില്ല. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്നറിയില്ല. സിനിമാ കാര്യങ്ങളുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാനാണ് ഇഷ്ടം. ചന്ദ്രബാബു നായിഡുവിനേക്കാള്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെ ആണ് എനിക്കിഷ്ടം. ജനങ്ങളെ സേവിക്കാന്‍ എനിക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടതില്ലെന്നും വിശാല്‍ പറഞ്ഞു.

സജീവമാകുന്നത് എന്തിന്

സജീവമാകുന്നത് എന്തിന്

കഴിഞ്ഞ മാസം വിശാല്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെ കാണാന്‍ തീരുമാനിച്ച വേളയില്‍ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു. രാഷ്ട്രീയ പ്രവേശനമാണ് ഇതിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത് എന്നായിരുന്നു വാര്‍ത്തകള്‍. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ആന്ധ്രയില്‍ വിശാല്‍ സജീവമാകുന്നതും ഇത്തരം വാര്‍ത്തകള്‍ക്ക് കാരണമായിട്ടുണ്ട്.

വിശാലിന്റെ ടാറ്റൂ ആണ് പുതിയ ചര്‍ച്ച

വിശാലിന്റെ ടാറ്റൂ ആണ് പുതിയ ചര്‍ച്ച

ഇപ്പോള്‍ വിശാലിന്റെ ടാറ്റൂ ആണ് ചര്‍ച്ച. നെഞ്ചില്‍ എംജിആറിനെ ടാറ്റൂ ചെയ്തിരിക്കുകയാണ് വിശാല്‍. ഇത് വെളിവാക്കി താരത്തിന്റെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എംജിആറിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് വിശാല്‍. എംജിആരിനെ പുരച്ചി തലൈവര്‍ എന്ന് വിളിക്കുന്ന പോലെ വിശാലിനെ പുരച്ചി ദളപതി എന്നും വിളിക്കാറുണ്ട്. എഡിഎംകെയില്‍ കടുത്ത ഭിന്നത നിലനില്‍ക്കവെ എംജിആറിനെ ഉയര്‍ത്തിക്കാട്ടി വിശാല്‍ രംഗത്തുവന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആദ്യമായി ലോട്ടറിയെടുത്തു; അടിച്ചത് ഒന്നര കോടി ദിര്‍ഹം!! 2023ല്‍ യുഎഇയിലെ ആദ്യ ഭാഗ്യവാന്‍ ഇതാണ്ആദ്യമായി ലോട്ടറിയെടുത്തു; അടിച്ചത് ഒന്നര കോടി ദിര്‍ഹം!! 2023ല്‍ യുഎഇയിലെ ആദ്യ ഭാഗ്യവാന്‍ ഇതാണ്

English summary
Is Actor Vishal Again Enter to Politics? New Discussion Emerge MGR Picture Tattooed in His Chest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X