വെള്ളിയാഴ്ച ഭാരത ബന്ദ്; പിന്തുണച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ്, കടകള്‍ തുറക്കില്ലെന്ന് വ്യാപാരികള്‍
ദില്ലി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ ഐക്യമുന്നണിയായ സംയുക്ത കിസാന്‍ മോര്‍ച്ച വെള്ളിയാഴ്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്തു. രാജ്യത്തെ എല്ലാ പൗരന്‍മാരും തങ്ങളുടെ സമരത്തോട് സഹഹകരിക്കണമെന്നും സമരം വിജയകരമാക്കണമെന്നും എസ്‌കെഎം ആവശ്യപ്പെട്ടു. കഴിഞ്ഞ നാല് മാസമായി കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയില്‍ സമയം തുടരുകയാണ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ബന്ദ്.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

റോഡ്, റെയില്‍ ഗതാഗതം കര്‍ഷകര്‍ പലയിടങ്ങളിലും തടയും. കൂടാതെ കടകര്‍ അടച്ചിട്ട് പ്രതിഷേധിക്കുകയും ചെയ്യും. എല്ലാവരും തങ്ങളുടെ സമരം വിജയകരമാക്കണമെന്ന കര്‍ഷക നേതാവ് ദര്‍ശന്‍ പാല്‍ അഭ്യര്‍ഥിച്ചു. രാജ്യത്തെ അന്നമൂട്ടുന്നവരാണ് ഞങ്ങള്‍. മാസങ്ങളായി തെരുവിലാണ്. സമരം വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ദില്ലി അതിര്‍ത്തിയില്‍ സമയം ചെയ്യുന്നത്. അടുത്തിടെ മോദി സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് അവരുടെ ആവശ്യം. കുത്തകകളെ സഹായിക്കുന്നതും കര്‍ഷകരുടെ നടുവൊടിക്കുന്നതുമാണ് നിയമം എന്ന് സമരക്കാര്‍ പറയുന്നു. ദില്ലി അതിര്‍ത്തിയിലെ മൂന്നിടങ്ങളിലാണ് സമരം. സിഘു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളിലാണ് സമരം തുടരുന്നത്. കാര്‍ഷിക വിളകള്‍ക്ക് ന്യായ വില തുടരുമെന്ന കാര്യത്തില്‍ നിയമപരമായ ഉറപ്പ് ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
വെള്ളിയാഴ്ച നടക്കുന്ന ഭാരത ബന്ദ് പൂര്‍ണമായും സമാധാനപരമായിരിക്കുമെന്ന് കര്‍ഷക നേതാവ് ബൂട്ടാ സിങ് ബുര്‍ജ്ഗില്‍ പറഞ്ഞു. മാര്‍ച്ച് 28ന് കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിക്കാനും പ്രക്ഷോഭകര്‍ തീരുമാനിച്ചിട്ടുണ്ട്. ആന്ധ്ര ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. ഉരുക്ക് ഫാക്ടറികള്‍ സ്വകാര്യ വല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു എന്നും ആന്ധ്ര മന്ത്രി പെര്‍നി വെങ്കിട്ടരാമയ്യ പറഞ്ഞു. ഗാസിയാബാദിലെ എല്ലാ കടകളും വെള്ളിയാഴ്ച അടച്ചിടുമെന്ന് വ്യാപാരികള്‍ അറിയിച്ചു.












Click it and Unblock the Notifications