കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആദിവാസി ഭൂമിയില്‍ കൈവെച്ചു, ജാര്‍ഖണ്ഡില്‍ ബിജെപിക്ക് കൈപൊള്ളി': മേഖലയില്‍ കനത്ത തിരിച്ചടി

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യം കേവലഭൂരിക്ഷത്തിലേക്ക് എത്തുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. 81 സീറ്റുകളിലേയും ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ 43 സീറ്റുകളിലാണ് പ്രതിപക്ഷ സഖ്യം ഇപ്പോള്‍ മുന്നേറുന്നത്.

ജാര്‍ഖണ്ഡില്‍ കുതിച്ചുയര്‍ന്ന് ആര്‍ജെഡി; ഏഴില്‍ അഞ്ചും പിടിച്ചു, ബിഹാറിലും ബിജെപിക്ക് നെഞ്ചിടിപ്പ്ജാര്‍ഖണ്ഡില്‍ കുതിച്ചുയര്‍ന്ന് ആര്‍ജെഡി; ഏഴില്‍ അഞ്ചും പിടിച്ചു, ബിഹാറിലും ബിജെപിക്ക് നെഞ്ചിടിപ്പ്

അതേസമയം, ഒറ്റക്ക് തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി 30 സീറ്റുകളില്‍ മാത്രമാണ് നിലവില്‍ മുന്നിട്ട് നില്‍ക്കുന്നത്. എജെഎസ്യു 3 സീറ്റിലും എന്‍സിപി ഉള്‍പ്പടേയുള്ള മറ്റുള്ളവര്‍ 6 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ദേശീയ വിഷയങ്ങളിലൂന്നി

ദേശീയ വിഷയങ്ങളിലൂന്നി

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമിത് ഷായേയും രംഗത്തിറക്കി ദേശീയ വിഷയങ്ങളിലൂന്നിയുള്ള പ്രചരണത്തിലൂടെ സംസ്ഥാനത്ത് അധികാരത്തില്‍ എത്താമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ഈ പ്രതീക്ഷകളെയെല്ലാം തകിടം മറിക്കുന്ന വിധിയെഴുത്താണ് ജാര്‍ഖണ്ഡില്‍ ഉണ്ടായിരിക്കുന്നതെന്നാണ് ഫല സൂചനകള്‍ വ്യക്തമാക്കുന്നു.

നിരവധി കാരണങ്ങള്‍

നിരവധി കാരണങ്ങള്‍

നിരവധി കാരണങ്ങള്‍ ജാര്‍ഖണ്ഡിലെ ബിജെപിയുടെ തിരിച്ചടിക്ക് കാരണമായെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതില്‍ ഏറ്റവും പ്രധാനമായതായി വിലയിരുത്തപ്പെടുന്നത് ഭൂവിനിയോഗ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള മുഖ്യമന്ത്രി രഘുബര്‍ദാസിന്‍റെ തീരുമാനമാണ്.

ശക്തമായ പ്രചാരണം

ശക്തമായ പ്രചാരണം

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി എളുപ്പത്തില്‍ ഏറ്റെടുക്കാന്‍ കഴിയുന്ന നിയമം ആദിവാസികളുടെ ഭൂമി എളുപ്പത്തില്‍ കവര്‍ന്നെടുക്കുന്നതാണെന്ന ആരോപണം ശക്തമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഷയത്തിലൂന്നി ആദിവാസി മേഖലകളില്‍ ശക്തമായ പ്രചാരണമായിരുന്നു കോണ്‍ഗ്രസ്-ജെഎംഎം സഖ്യം നടത്തിയത്.

ഫലം വ്യക്തമാക്കുന്നത്

ഫലം വ്യക്തമാക്കുന്നത്

ആദിവാസികളുടേയും ഗോത്രവര്‍ഗക്കാരുടേയും ഭൂമിയുടെ സംരക്ഷണം ഉറപ്പ് വരുത്തുന്ന ചോട്ടാനാഗ്പൂര്‍ ടെനന്‍സ് (ആക്ട്), സാന്താള്‍ പര്‍ഗാന ടെന്‍സി ആക്ടി(1949) എന്നീ സുപ്രധാന നിയമങ്ങളായിരുന്നു സര്‍ക്കാര്‍ ഭേദഗതി ചെയ്ത്. സര്‍ക്കാറിന്‍റെ ഈ നീക്കം തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നതെന്നാണ് ആദിവാസി മേഖലകളിലെ ഫലം വ്യക്തമാക്കുന്നത്.

രഘൂബര്‍ ദാസ് പിന്നില്‍

രഘൂബര്‍ ദാസ് പിന്നില്‍

അതേസമയം, കനത്ത മത്സരം നടക്കുന്ന ജംഷഡ്പൂര്‍ ഈസ്റ്റ് മണ്ഡലത്തില്‍ മുഖ്യമന്ത്രി രഘൂബര്‍ ദാസ് പിന്നിലാണ്. 1995 മുതൽ മുഖ്യമന്ത്രി രഘുബർ ദാസ് വിജയിക്കുന്ന മണ്ഡലത്തില്‍ അദ്ദേഹത്തിന്‍റെ തന്നെ സര്‍ക്കാറിലെ മന്ത്രിയായിരുന്നു സരയൂ റായി ആണ് നിലവില്‍ ലീഡ് ചെയ്യുന്നത്. സീറ്റ് വിഭജനത്തെച്ചൊല്ലി ബിജെപിയിൽ തർക്കം ഉടലെടുത്തതോടെ ബിജെപി നേതാവായ സരയു റായി വിമത സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു.

2014 ല്‍

2014 ല്‍

2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 81 അംഗ നിയമസഭയിൽ 37 സീറ്റുകൾ നേടിയാണ് ബിജെപി ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിന്റെ പിന്തുണയോടെയാണ് ജാർഖണ്ഡിൽ അധികാരത്തിലെത്തിയത്. നിതീഷ് കുമാറിന്‍റെ ജനതാദള്‍ (യുണൈറ്റഡ്), രാംവിലാസ് പാസ്വാന്‍റെ എല്‍ജെപി എന്നീ കക്ഷികളും ഇത്തവണ ഒറ്റക്ക് മത്സരിച്ചതും ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്.

എൻഡിഎ വിട്ട് മഹാസഖ്യത്തിലേക്ക്സ പിന്നാലെ മുഖ്യമന്ത്രി പദം, ഹേമന്ത് സോറന്റെ രാഷട്രീയ ജീവിതം ഇങ്ങനെ..എൻഡിഎ വിട്ട് മഹാസഖ്യത്തിലേക്ക്സ പിന്നാലെ മുഖ്യമന്ത്രി പദം, ഹേമന്ത് സോറന്റെ രാഷട്രീയ ജീവിതം ഇങ്ങനെ..

ജാര്‍ഖണ്ഡിനേക്കാള്‍ മുമ്പ് പിറന്ന ജെഎംഎം; കോണ്‍ഗ്രസ് ബന്ധത്തില്‍ ആടിയുലഞ്ഞു, ഒടുവില്‍...ജാര്‍ഖണ്ഡിനേക്കാള്‍ മുമ്പ് പിറന്ന ജെഎംഎം; കോണ്‍ഗ്രസ് ബന്ധത്തില്‍ ആടിയുലഞ്ഞു, ഒടുവില്‍...

English summary
Is land acquisition behind BJP's failure in Jharkhand? Experts weigh in
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X