രാജസ്ഥാനില്‍ പ്രചാരണം പ്രിയങ്ക നയിക്കും, രണ്ടിടത്ത് ക്ലിക്കായി, ഹാട്രിക്കടിക്കാന്‍ കോണ്‍ഗ്രസ്
ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നയിക്കാന്‍ പ്രിയങ്ക ഗാന്ധി. രണ്ട് സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസിന്റെ പ്രചാരണത്തെ നയിച്ചതും, വിജയത്തിലേക്ക് എത്തിച്ചതും പ്രിയങ്കയായിരുന്നു. രാജസ്ഥാനിലൂടെ പ്രിയങ്കയ്ക്കായി ഹാട്രിക്ക് അടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. പൊതുയോഗങ്ങളുടെ നീണ്ട നിരയാണ് പ്രിയങ്കയ്ക്ക് മുന്നിലുള്ളത്. സെപ്റ്റംബര്‍ പത്തിന് ടോങ്കിലെ നിവായിലായിരുന്നു റാലിയുടെ തുടക്കം.
ഒക്ടോബര്‍ ഇരുപതിന് ദൗസയിലെ സിക്രായില് വമ്പനൊരു റാലിയിലൂടെ പ്രിയങ്ക വീണ്ടും സംസ്ഥാനത്താകെ തരംഗമായിരിക്കുകയാണ്. മുന്‍ കേന്ദ്ര മന്ത്രി ശിശ്റാം ഓലയുടെ പ്രതിമ ഇന്ന് അവര്‍ അനാച്ഛാദനം ചെയ്യും. ജുന്‍ജുനുവിലെ ആരാദവാട്ടയിലെ പൊതുയോഗത്തിലാണ് പ്രതിമയുടെ അനാച്ഛാദനം. പ്രിയങ്ക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നില്‍ നില്‍ക്കാനുള്ള പ്രധാന കാരണം കര്‍ണാടകയിലും, ഹിമാചല്‍ പ്രദേശിലും നേടിയ വിജയങ്ങളാണ്.

രണ്ടിടത്തും പ്രിയങ്കയായിരുന്നു പ്രചാരണത്തെ നയിച്ചത്. ബിജെപിയായിരുന്നു ഇവിടെയെല്ലാം വീഴ്ത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം നിറയ്ക്കാന്‍ പ്രിയങ്കയ്ക്ക് സാധിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ തിരക്കിലായതിനാല്‍ ഹിമാചല്‍ പ്രദേശില്‍ എത്തിയിരുന്നില്ല. അതുകൊണ്ട് പ്രചാരണം പൂര്‍ണമായും നയിച്ചത് പ്രിയങ്കയായിരുന്നു. സച്ചിനായിരുന്നു പാര്‍ട്ടിയുടെ നിരീക്ഷകന്. കര്‍ണാടകയില്‍ പാര്‍ട്ടിയുടെ ഏറ്റവും വലിയ താരപ്രചാരക. രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു.
യുവാക്കളും, സ്ത്രീകളും ധാരാളം കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കപ്പെട്ടത് പ്രിയങ്കയുടെ മികവിലാണ്. ക്രൗഡ് പുള്ളര്‍ ഇമേജാണ് പ്രിയങ്കയ്ക്കുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പ്രിയങ്കയുടെ റാലികള്‍ക്കായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യം വര്‍ധിച്ച് വരികയാണ്. പരമാവധി സീറ്റുകളില്‍ പ്രിയങ്കയെ കൊണ്ട്പ്രചാരണം നടത്തി, ജനപ്രീതി മുതലെടുക്കാനാണ് സംസ്ഥാന സമിതികളുടെ തീരുമാനം.
എല്ലാ സീറ്റിലെയും ടിക്കറ്റുകളില്‍ ധാരണയായാല്‍ പ്രിയങ്കയുടെ റാലികള്‍ എവിടെയെല്ലാം എന്ന് തീരുമാനിക്കും. പ്രിയങ്കയ്ക്ക് എവിടെയെല്ലാം വരാന്‍ കഴിയും എന്ന കാര്യം കൂടി പരിശോധിച്ചാണ് ഇക്കാര്യം തീരുമാനിക്കുക. മോദിക്കെതിരെയുള്ള പ്രിയങ്കയുടെ പഞ്ച് ഡയലോഗുകള്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. അതുപോലെ സാധാരണക്കാരുടെ ജീവിതത്തെ ബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടുത്തിയുള്ള പ്രിയങ്കയുടെ പ്രസംഗം ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.
പ്രധാന കാരണം പ്രിയങ്ക കര്‍ണാടകയിലും, ഹിമാചലിലും നല്കിയ വാഗ്ദാനങ്ങള്‍ പലതും പാലിക്കപ്പെട്ടിരിക്കുകയാണ്. ഛത്തീസ്ഗഡിലും, മധ്യപ്രദേശിലും മുന്‍തൂക്കമുണ്ടെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. എന്നാല്‍ രാജസ്ഥാനില്‍ പിന്നിലാണെന്നും കരുതുന്നു. അതാണ് പ്രിയങ്കയുടെ പ്രചാരണം കൂടുതലായി രാജസ്ഥാനില്‍ മാത്രമാക്കുന്നത്. പ്രിയങ്ക വന്നാല്‍ ജയിക്കുമെന്ന ഉറപ്പിലാണ് രാജസ്ഥാന് കോണ്‍ഗ്രസ്.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications