ഇസ്രത് ജഹാന് ലഷ്കര്‍ ഭീകരിയെന്ന് ഹെഡ്ലി... ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തല്‍
മുംബൈ: ഇസ്രത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തര മന്ത്രി ആയിരുന്ന അമിത് ഷായ്ക്കും ഏറെ പ്രതിസന്ധികള്‍ സൃഷ്ടിച്ച ഒന്നായിരുന്നു. നരേന്ദ്ര മോദിയെ വധിയ്ക്കാന്‍ പദ്ധതിയിട്ടെത്തിയവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി എന്നായിരുന്നു സര്‍ക്കാരിന്റേയും പോലീസിന്റേയും വാദം.
ഇസ്രത് ജഹാനും മലയാളിയായ പ്രാണേഷ് പിള്ളയും അടങ്ങുന്ന നാലംഗ സംഘം ലഷ്കര്‍ തീവ്രവാദികളാണ് എന്നായിരുന്നു സര്‍ക്കാരിന്റേയും പോലീസിന്റേയും ആരോപണം. എന്നാല്‍ അത് വ്യാജ ഏറ്റമുട്ടല്‍ കൊലപതാകം ആണെന്നായിരുന്നു ആക്ഷേപം ഉയര്‍ന്നത്.
അന്ന് കൊല്ലപ്പെട്ട ഇസ്രത് ജഹാന് ലഷ്കര്‍ ഇ തൊയ്ബയുടെ ചാവേര്‍ ആയിരുന്നു എന്നാണ് മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ഡേവിഡ് കോള്മാന് ഹെഡ്ലി ഇപ്പോള്‍ വെളിപ്പെടുത്തിയിരിയ്ക്കുന്നത്.

മുംബൈ ടാഡ കോടതി
ഡേവിഡ് കോള്മാന് ഹെഡ്ലി മുംബൈയിലെ ടാഡ പ്രത്യേക കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നല്കിയ മൊഴിയിലാണ് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍ ഉള്ളത്.

ലഷ്കര്‍ ചാവേര്‍
ഇസ്രത് ജഹാന് ലഷ്കര്‍ തീവ്രവാദി ആയിരുന്നു എന്നാണ് ഹെഡ്ലി പറഞ്ഞത്. എന്നാല്‍ ഹെഡ്ലിയ്ക്ക് ഇസ്രത് ജഹാനെ നേരിട്ട് പരിചയം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

ആര് പറഞ്ഞു
ലഷ്കര്‍ നേകതാവായ സാഖി ഉര് റഹ്മാന് ലഖ് വിയാണ് ഇസ്രത് ജഹാന് ചാവേറാണെന്ന കാര്യം തന്നോട് പറഞ്ഞതെന്നാണ് ഹെഡ്ലി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മൊഴി നല്‍കിയിട്ടുള്ളത്.

ആരാണ് ഇസ്രത് ജഹാന്
2004 ജൂണ്‍ 15 നാണ് അഹമ്മദാബില്‍ വച്ച് ഇസ്രത് ജഹാനും മൂന്ന് യുവാക്കളും ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടത് എന്നാണ് ഔദ്യോഗിക ഭാഷ്യം. കൊല്ലപ്പെടുമ്പോള്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു ഇസ്രത്. 19 വയസ്സായിരുന്നു പ്രായം.

ഒപ്പം മലയാളിയും
ഇസ്രത് ജഹാനൊപ്പം കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉണ്ടായിരുന്നു. ഇസ്ലാം മതം സ്വീകരിച്ച പ്രാണേഷ് പിള്ള ആയിരുന്നു അത്.

മോദിയെ കൊല്ലാന്‍
അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയെ വധിയ്ക്കാന്‍ പദ്ധതിയിട്ടെത്തിയ ലഷ്കര്‍ തീവ്രവാദികളായിരുന്നു ഇവരെന്നാണ് സര്‍ക്കാരിന്റേയും പോലീസിന്റേയും ഔദ്യോഗിക ഭാഷ്യം.

ഹെഡ്ലി നേരത്തേയും പറഞ്ഞു?
2010 ല്‍ തന്നെ ഡേവിഡ് കോള്മാന് ഹെഡ്ലി ദേശീയ അന്വേഷണ ഏജന്‍സിയോട് ഉസ്രത് ജഹാന്റെ കാര്യം പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

എങ്ങനെ ലഷ്കറില്
ലഷ്കര്‍ ഇ തൊയ്ബയ്ക്ക് വനിത വിഭാഗം ഉണ്ടെന്നും ഇസ്രത് ജഹാനെ സംഘത്തിലേയ്ക്ക് എടുത്തത് മുസമ്മില്‍ എന്ന ലഷ്കര്‍ നേതാവാണെന്നും മുമ്പ് ഹെഡ്ലി പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിബിഐ അന്വേഷണം
ഇസ്രത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ചത് സിബിഐ ആയിരുന്നു. സംഗതി വ്യാജ ഏറ്റുമുട്ടല്‍ തന്നെ ആണെന്നായിരുന്നു സിബിഐ കണ്ടെത്തിയത്. എന്നാല്‍ ഇസ്രത് ജഹാന് ലഷ്കര്‍ ബന്ധമുണ്ടോ ഇല്ലയോ എന്ന കാര്യം പരാമര്‍ശിച്ചിരുന്നില്ല.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications