രാജ്യവിരുദ്ധ ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് ഐഎസ്‌ഐ ഇന്ത്യയ്‌ക്കെതിരെ പടയൊരുക്കം
ദില്ലി: ഇന്ത്യാവിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളെ ഉപയോഗിച്ച് പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ നേതൃത്വത്തില്‍ ഇന്ത്യയ്‌ക്കെതിരെ പടയൊരുക്കം തുടങ്ങിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. രാജ്യത്തിനകത്തും പുറത്തുമുള്ള സംഘടനകളെ ഇതിനായി ഐഎസ്‌ഐ സമീപിച്ചെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കറെ തയിബ, ജൈഷെ മുഹമ്മദ്, സിഖ് തീവ്രവിഭാഗങ്ങളായ ബബര്‍ ഖല്‍സ ഇന്റര്‍നാഷ്ണല്‍ (ബികെഐ) ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ് (കെസെഡ്എഫ്) തുടങ്ങിയ സംഘടനകളെ പ്രത്യേക പരിശീലനം ഏകോപിപ്പിച്ചാണ് ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ദില്ലി അടക്കമുള്ള രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിലും, പഞ്ചാബ്, ജമ്മു കശ്മീര്‍ തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലും ആക്രമണം നടത്താനാണ് പരിപാടി. ഇന്ത്യയെ ആഭ്യന്തരയുദ്ധത്തിലേക്ക് നയിക്കുകയാണ് ഐഎസ്‌ഐയുടെ ലക്ഷ്യം. ഇതിനായി തീവ്രവാദ സംഘടനകളുമായി ചര്‍ച്ച നടത്തിയെന്നും അവര്‍ക്ക് പണം നല്‍കിയെന്നും ഇന്റലിജന്‍സ് പറയുന്നു.
ജമ്മു കശ്മീര്‍ സര്‍ക്കാരിനും കരസേന, കേന്ദ്രസേന ഉദ്യോഗസ്ഥര്‍ക്കും, പഞ്ചാബ് സര്‍ക്കാരിനും, ബിഎസ്എഫ്, സിആര്‍പിഎഫ്, ഡിജിഎംഐ തലവന്‍മാര്‍ക്കും ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. തീവ്ര സിഖ് വിഭാഗങ്ങളെ നേരത്തെ മുസ്ലീം തീവ്രവാദികള്‍ ഒപ്പം കൂട്ടാറില്ലായിരുന്നെങ്കിലും ഇത്തവണ എല്ലാവരെയും ഏകോപിപ്പിച്ച് ആക്രമണം നടത്താനാണ് പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പദ്ധതി.












Click it and Unblock the Notifications