കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് തട്ടിക്കൊണ്ടുപോയ മലയാളി വൈദികനെ കുരിശിലേറ്റി കൊന്നു?

Google Oneindia Malayalam News

ദില്ലി: യെമനില്‍ നിന്നും ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിനെ കൊന്നതായി റിപ്പോര്‍ട്ട്. ദുഖവെള്ളി ദിനത്തില്‍ ഭീകരര്‍ വൈദികനെ കുരിശിലേറ്റി കൊന്നു എന്നാണ് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ ടൈംസ് ഉള്‍പ്പടെയുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐസിസ് കൊല്ലുന്ന ആദ്യത്തെ മലയാളിയാണ് ഫാദര്‍ ടോം ഉഴുന്നാല്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രലായം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ദുഖവെള്ളി ദിനത്തിലാണ് കത്തോലിക് വൈദികനായ ഉഴുന്നാലിനെ കുരിശേറ്റിയതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

TOm Uzhunnal

യെമനില്‍ മദര്‍ തെരേസ മിഷണറീസ് ഓഫ് ചാരിറ്റിയിലെ പ്രവര്‍ത്തകനായിരുന്നു സെലേസ്യന്‍ പുരോഹിതനായ ഉഴുന്നാല്‍. മാര്‍ച്ച് നാലിനാണ് യെമനിലെ ഏദനില്‍ നിന്നും വൈദികനെ ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ കന്യാസ്ത്രീകളും നഴ്‌സുമാരും ഉള്‍പ്പടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു . ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിശ്വാസ്യത കൈവരൂ.ഉഴുന്നാല്‍ കൊല്ലപ്പെട്ട വിവരം അബുദാബി ആര്‍ച്ച് ബിഷപ്പ് നിഷേധിച്ചു . വൈദകന്റെ കുടുംബത്തിനും ഇത്തരമൊരു വിവരം ഇതുവരേയും ലഭിച്ചിട്ടില്ല.

English summary
ISIS crucifies Malayali Catholic priest on Good Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X