കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് പ്രചാരണം; സ്ത്രീകളുടെ കസ്റ്റഡി കാലയളവ് നീട്ടിയതില്‍ എന്‍ഐഎക്ക് നോട്ടീസയച്ച് ഹൈക്കോടതി

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഐഎസ്എസ് പോസ്റ്റര്‍ പ്രചരിപ്പിച്ചതിനെതിരെ കണ്ണൂരില്‍ നിന്ന് അറസ്റ്റിലായ രണ്ട് പെണ്‍കുട്ടികളുടെ കസ്റ്റഡി കാലാവധിയും അന്വേഷണ കാലയളവും 90 ദിവസത്തില്‍ നിന്ന് 180 ദിവസത്തിലേക്ക് പ്രത്യേക കോടതി നീട്ടിയതിനെതിരെ എന്‍ഐഎക്ക് നേട്ടീസയച്ച് ഹൈക്കോടതി. കാലാവധി നീട്ടയത് ചോദ്യം ചെയ്ത് പെണ്‍കുട്ടികള്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ഇത് പരിഗണിച്ച്‌കൊണ്ടാണ് ഹൈക്കോടതി എന്‍ഐഎക്ക് നോട്ടീസ് അയച്ചത്.

ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപി; മത്സരിക്കാതെ കോണ്‍ഗ്രസ്, എഎപി പരാജയപ്പെട്ടുചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപി; മത്സരിക്കാതെ കോണ്‍ഗ്രസ്, എഎപി പരാജയപ്പെട്ടു

മിസ്ഹാ സിദ്ദീക്ക്(23), ഷിഫാ ഹാരിസ് (27) എന്നിവരെയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ എന്‍ഐഎ കണ്ണൂരില്‍ വച്ച് അറസ്റ്റ് ചെയ്തത്. യുവാക്കളെ ഐഎസില്‍ ചേരുന്നതിനായി തീവ്രവാദ സംഘടനയ്ക്ക് വേണ്ടി ഫണ്ട് ശേഖരിക്കുകയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതായി ഏജന്‍സി ആരോപിച്ചായിരുന്നു ഇരുവരെയും എന്‍ഐഎ അറസ്റ്റ് ചെയ്തത്.

de

ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, അനുപ് ജയറാം ഭംഭാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നോ്ടീസ് പുറ്പപെടുവിച്ചത്. എന്‍ഐഎയ്ക്ക് മറുപടി നല്‍കാന്‍ 2022 ഫെബ്രുവരി 8 വരെ സമയം നല്‍കുകയും ചെയ്തുഅഭിഭാഷകരായ അശോക് അഗര്‍വാള്‍, അദിതി സരസ്വത് എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ 90 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നവംബര്‍ 14-ന് അവസാനിക്കുമെന്ന് വ്യക്തമാക്കി. എന്നാല്‍ നവംബര്‍ 11-ന് എന്‍ഐഎ പ്രത്യേക കോടതിയില്‍ കസ്റ്റഡി കാലാവധി നീട്ടണമെന്ന് അപേക്ഷ നല്‍കുകയും കോടതി അപേക്ഷ അംഗീകരിക്കുകയും തടങ്കല്‍ കാലാവധി നീട്ടുകയും ചെയ്തു.ഹര്‍ജിക്കാര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും, തടങ്കല്‍ കാലയളവ് നീട്ടിയ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ കീഴ്ക്കോടതിയും അത് തള്ളുകയായിരുന്നു. അതിനാല്‍ ഇരുവരും ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു.

ഡല്‍ഹിയില്‍ 20,000 കടന്ന് കോവിഡ് രോഗികള്‍; സംസ്ഥാനം ആശങ്കയില്‍ ജാഗ്രത നിര്‍ദേശംഡല്‍ഹിയില്‍ 20,000 കടന്ന് കോവിഡ് രോഗികള്‍; സംസ്ഥാനം ആശങ്കയില്‍ ജാഗ്രത നിര്‍ദേശം

തടങ്കല്‍ കാലയളവ് നീട്ടണമെന്ന് ആവശ്യപ്പെടുന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ റിപ്പോര്‍ട്ട് അന്വേഷണ പുരോഗതിയും തടങ്കലില്‍ വയ്ക്കാനുള്ള പ്രത്യേക കാരണങ്ങളും സൂചിപ്പിക്കണമെന്ന് പറയുന്ന നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) പ്രകാരമുള്ള ആവശ്യകത നിറവേറ്റുന്നതില്‍ പ്രത്യേക കോടതിയുടെ ഉത്തരവ് പരാജയപ്പെടുന്നുവെന്ന് ഹര്‍ജിയില്‍ വാദിച്ചു. അതിനാല്‍ ഈ ഉത്തരവ് റദ്ദാക്കി തങ്ങളെ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടു.

ഭീകരസംഘടന ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികളെയാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂര്‍ നഗരപരിധിയില്‍ നിന്ന് ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ ഐഎസ്സിനായി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍ഐഎ പറയുന്നത്. ആറ് മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതികളെ പിടികൂടിയത്.

മനോനില തെറ്റിയ യുഡിഎഫ് ഇതുവരെയും ആ ആഘാതത്തിൽ നിന്ന് മോചിതരായിട്ടില്ല: ഇപി ജയരാജന്‍മനോനില തെറ്റിയ യുഡിഎഫ് ഇതുവരെയും ആ ആഘാതത്തിൽ നിന്ന് മോചിതരായിട്ടില്ല: ഇപി ജയരാജന്‍

Recommended Video

cmsvideo
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാകണം, സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് | Oneindia Malayalam

ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റൊരാള്‍ അമീര്‍ അബ്ദുള്‍ റഹ്‌മാനെ മംഗലാപുരത്ത് നിന്ന് ഓഗസ്റ്റ് 4ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2021 മാര്‍ച്ച് മുതല്‍ യുവതികള്‍ എന്‍ഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കേരളത്തില്‍ ഏഴ് പേരടങ്ങുന്ന സംഘമാണ് ഐ.എസ് ആശയപ്രചാരണം നടത്തുന്നതെന്നാണ് എന്‍ഐഎ പറയുന്നത്.

English summary
isis proaganda spreading; delhi highcourt send notice to nia for extending womens custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X