Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിലേക്ക് പോയ ഒരു ഇന്ത്യക്കാരന്‍ കൂടി കൊല്ലപ്പെട്ടു, മരണം സ്ഥിരീകരിച്ച് ഐസിസിന്റെ വിളി!

മുംബൈ: മഹാരാഷ്ട്രയില്‍ നിന്നും തീവ്രവാദ സംഘടനയായ ഐസിസിലേക്ക് പോയ ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടു. കല്യാണ്‍ സ്വദേശിയായ അമാന്‍ ടണ്ടേലാണ് കൊല്ലപ്പെട്ടത്. അമാന്‍ കൊല്ലപ്പെട്ടതായി വണ്‍ഇന്ത്യ കഴിഞ്ഞ നവംബറില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായത് ഇപ്പോഴാണ്.

മരണം സ്ഥിരീകരിച്ച് വിളി

മരണം സ്ഥിരീകരിച്ച് വിളി

നവംബര്‍ 29നായിരുന്നു അമാന്‍ ടണ്ടേല്‍ കൊല്ലപ്പെട്ടതായി വണ്‍ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. അപ്പോള്‍ ഇന്ത്യയുടെ സുരക്ഷാ ഏജന്‍സികള്‍ വാര്‍ത്ത സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോള്‍ സിറിയയില്‍ നിന്നും ടണ്ടേലിന്റെ വീട്ടിലേക്ക് ഫോണ്‍ വിളിച്ച് മരണവാര്‍ത്ത അറിയിക്കുകയാണ് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മരിച്ചത് നവംബര്‍ 26നോ

മരിച്ചത് നവംബര്‍ 26നോ

അമാന്‍ ടണ്ടേല്‍ മരിച്ചത് നവംബര്‍ 26നായിരിക്കാം എന്നാണ് കരുതപ്പെടുന്നത്. നവംബര്‍ 28നാണ് ഒരു തുര്‍ക്കി പൗരന്‍ ടണ്ടേലിന്റെ വീട്ടിലേക്ക് വിളിച്ച് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 28ന് പല ഐസിസ് അനുകൂല സംഘടനകളും അമാന്‍ ടണ്ടേലിനെ രക്തസാക്ഷി എന്ന് വിശേഷിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സിറിയയില്‍ വെച്ചാണ് മരണം സംഭവിച്ചത് എന്നാണ് അറിയുന്നത്.

ഐസിസിലേക്ക് പോയത്

ഐസിസിലേക്ക് പോയത്

2015 ലാണ് ഐസിസില്‍ ചേരാനായി ടണ്ടേല്‍ സിറിയയിലേക്ക് പോയത്. അരീബ് മജീദ്, ഫഹദ് ശൈഖ്, സഹീം എന്നിവര്‍ക്കൊപ്പമായിരുന്നു ഇയാള്‍ നാടുവിട്ടത്. സഹീം മരിച്ചതായാണ് വിവരം. ഫഹദ് ശൈഖ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ വീട്ടുകാരെ വിളിക്കുകയും ജിഹാദ് ചെയ്യുന്നതില്‍ അതീവ സന്തുഷ്ടനാണ് എന്ന് അറിയിക്കുകയും ചെയ്തിരുന്നു.

തിരിച്ചുവന്നത് അരീബ് മജീദ്

തിരിച്ചുവന്നത് അരീബ് മജീദ്

മുംബൈ കല്യാണ്‍ സ്വദേശിയായ അരീബ് മജീദ് എന്ന 23 കാരന്‍ അധികം വൈകാതെ തിരിച്ചുവന്നു. ഐസിസില്‍ എന്താണ് സംഭവിക്കുന്നത് എന്നും എന്തിനാണ് താന്‍ ഐസിസ് വിട്ട് വന്നത് എന്നും ദേശീയ അന്വേഷണ ഏജന്‍സിയോട് അരീബ് പറഞ്ഞിരുന്നു. ഞെട്ടിപ്പിക്കുന്ന ആ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്

കൊല്ലാനും ബലാത്സംഗം ചെയ്യാനും

കൊല്ലാനും ബലാത്സംഗം ചെയ്യാനും

ഐസിസ് തീവ്രവാദികള്‍ക്ക് ആകപ്പാടെ അറിയുന്ന രണ്ട് കാര്യങ്ങള്‍ കൊല്ലാനും സ്ത്രീകളെ ബലാത്സംഗം ചെയ്യാനുമാണെന്നാണ് ഐസിസ് ക്യാംപില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷം അരീബ് ദേശീയ അന്വേഷണ ഏജന്‍സിയോട് പറഞ്ഞത്. മൂന്ന് മാസത്തോളം ഐസിസ് ക്യാംപിലുണ്ടായിരുന്നു അരീബ്.

വീട്ടുകാര്‍ ബന്ധപ്പെട്ടു

വീട്ടുകാര്‍ ബന്ധപ്പെട്ടു

മജീദിനെ ഇന്ത്യയിലെത്തിക്കാന്‍ ഇയാളുടെ അച്ഛന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ സഹായം തേടിയിരുന്നു. മുംബൈയില്‍ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരുന്നു അരീബ്. ഇറാഖിലെ ഹിന്ദ് ക്യാംപിലായിരുന്നു അരീബ് മജീദ്. വിശുദ്ധയുദ്ധമാണ് ഐസിസ് നടത്തുന്നത് എന്ന് കരുതിയാണ് അരീബ് ഇറാഖിലേക്ക് വണ്ടി കയറിയത്.

ആയുധങ്ങള്‍ പോലും കൊടുത്തില്ല

ആയുധങ്ങള്‍ പോലും കൊടുത്തില്ല

അവിടെയെത്തിയപ്പോഴാണ് കാര്യങ്ങള്‍ പോകുന്നത് വേറെ വഴിക്കാണ് പോകുന്നത് എന്ന് മനസിലായത്. ഐസിസില്‍ ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ ഇറാഖിലെത്തിയ അരീബിന് ആയുധമേന്താന്‍ പോലും കഴിഞ്ഞില്ല. ദൈവത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ ഐസിസില്‍ ചേര്‍ന്ന അരീബിന് കിട്ടിയ പണി നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടമായിരുന്നു.

യുദ്ധം ചെയ്യാന്‍ ഇന്ത്യക്കാര്‍ പോര

യുദ്ധം ചെയ്യാന്‍ ഇന്ത്യക്കാര്‍ പോര

യുദ്ധം ചെയ്യാന്‍ ഇന്ത്യക്കാര്‍ പോര എന്നതായിരുന്നത്രെ കാരണം. ശാരീരികമായി ഫിറ്റല്ലാത്ത ഇന്ത്യക്കാര്‍ എന്ത് യുദ്ധം ചെയ്യാന്‍. യുദ്ധം ചെയ്യാന്‍ ഒരു അവസരം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് വേണ്ടി നടത്തിയ ടെസ്റ്റില്‍ വിജയിക്കാനായില്ല. ഐസിസിന് വേണ്ടി വെബ്സൈറ്റുകള്‍ നിര്‍മിക്കാനായിരുന്നു എന്റെ കൂടെയുണ്ടായിരുന്ന മൂന്ന് പേരോട് ആവശ്യപ്പെട്ടത്.

അവിടെ ചെയ്ത പണികള്‍

അവിടെ ചെയ്ത പണികള്‍

കെട്ടിടം പണികളുടെ മേല്‍നോട്ടം വഹിച്ചു. ചിലപ്പോള്‍ യുദ്ധം ചെയ്യുന്നവര്‍ക്ക് വെള്ളം കൊണ്ടുകൊടുക്കാന്‍ പറയും. ഇത് മാത്രമല്ല, അവരുടെ ടോയ്ലെറ്റ് കഴുകിക്കുക കൂടി ചെയ്യുമായിരുന്നു. കൂടെയുള്ളവര്‍ക്ക് മുറിവേറ്റാല്‍ പോലും തിരിഞ്ഞുനോക്കാത്തവരാണ് ഐസിസുകാര്‍. വെടിവെപ്പ് പരിശീലനത്തിനിടെ പരിക്കേറ്റ അരീബിനെ നാല് ദിവസം കഴിഞ്ഞാണത്രെ ആശുപത്രിയില്‍ കൊണ്ടുപോയത്.

കാണാനുള്ളത് ക്രൂരത മാത്രം

കാണാനുള്ളത് ക്രൂരത മാത്രം

മറിവേറ്റ എന്ന അവര്‍ സഹായിക്കും എന്ന് കരുതി. എന്നാല്‍ ആരും സഹായിച്ചില്ല. ദൈവത്തിന്റെ ജോലി ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ പോയത്. ഇന്ത്യ വിടുമ്പോള്‍ ഞാന്‍ കരുതിയത് സ്വര്‍ഗത്തിലേക്കാണ് പോക്ക് എന്നാണ്. എന്നാല്‍ നരകത്തിലെപ്പോലുള്ള നാറ്റമായിരുന്നു അവിടെ. ആരും ആര്‍ക്കുവേണ്ടിയും നില്‍ക്കില്ല. ക്രൂരത മാത്രമാണ് അവിടെ കാണാനുണ്ടായിരുന്നത്. - അരീബ് പറഞ്ഞു

ഐസിസില്‍ പോകാന്‍ ഇന്ത്യയിലെ വഴി

ഐസിസില്‍ പോകാന്‍ ഇന്ത്യയിലെ വഴി

സുഹൃത്തുക്കളോടൊപ്പം സ്ഥിരമായി പള്ളിയില്‍ പോകാറുണ്ടായിരുന്നു അരീബ്. 2013 കാലത്താണ് താന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല എന്ന് തോന്നിയത്. സിറിയയിലെ ഐസിസ് പോരാട്ടങ്ങള്‍ ഞാന്‍ നിരീക്ഷിക്കാറുണ്ടായിരുന്നു. ഇസ്ലാമിക രാജ്യത്തിന് വേണ്ടി ആളുകള്‍ യുദ്ധം ചെയ്യുമ്പോള്‍ ഞാന്‍ മാത്രം വെറുതെയിരിക്കുന്നു. ഈ തോന്നലാണ് എന്നെ ഐസിസില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. - ഐസിസില്‍ ചേര്‍ന്നതിനെക്കുറിച്ച് അരീബ് പറയുന്നത് ഇങ്ങനെ.

മഹാരാഷ്ട്രയിലെ ഐസിസ് ബ്രോക്കര്‍

മഹാരാഷ്ട്രയിലെ ഐസിസ് ബ്രോക്കര്‍

അങ്ങനെയിരിക്കുമ്പോഴാണ് മഹാരാഷ്ട്രയില്‍ ഒരു ഐസിസ് ഏജന്റ് ഉള്ള കാര്യം അറിഞ്ഞത്. ഒരു വെബ്സൈറ്റില്‍ നിന്നും എനിക്ക് അയാളുടെ നമ്പര്‍ കിട്ടി. പക്ഷേ അത്ര എളുപ്പത്തില്‍ അയാളെ കണ്ടുമുട്ടാന്‍ കഴിയുമായിരുന്നില്ല. ഒരു ഇരുപത് തവണയെങ്കിലും വിളിച്ച ശേഷമാണ് ഏജന്റുമായി സംസാരിക്കാന്‍ കഴിഞ്ഞത്. പക്ഷേ അത് വലിയ സഹായമായി.

പുറപ്പെട്ട് പോയത് ഈ നാല് പേര്‍

പുറപ്പെട്ട് പോയത് ഈ നാല് പേര്‍

ഫഹദ് ശൈഖ്, അമാന്‍, സഹീം എന്നിവരും ഒപ്പമുണ്ടായിരുന്നു. ഐസിസില്‍ ചേരാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തുതരാമെന്ന് ബിവാണ്ടിയിലെ ആ ഏജന്റ് പറഞ്ഞു. സാമ്പത്തിക സഹായവും ഇതില്‍പ്പെടും. തെക്കന്‍ ബോംബെയിലെ ദോംഗ്രിയില്‍ ചെന്ന് യാത്രയ്ക്കുള്ള കടലാസുകള്‍ വാങ്ങി. മെയ് 25നായിരുന്നു യാത്ര. ഹിന്ദ് ക്യാംപിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്.

നേരില്‍ കണ്ട ഐസിസ്

നേരില്‍ കണ്ട ഐസിസ്

എന്നാല്‍ ഇന്റര്‍നെറ്റിലും മറ്റും വായിച്ചറിഞ്ഞ ഐസിസായിരുന്നില്ല നേരില്‍ കണ്ട ഐസിസ്. സ്ത്രീകളെ ബലാത്സംഗം ചെയ്യാനും കൊല്ലാനും മാത്രമേ ഐസിസുകാര്‍ക്ക് അറിയൂ. വിശുദ്ധ യുദ്ധം എന്ന് പറയുമെങ്കിലും ഞങ്ങളെ യുദ്ധം ചെയ്യാന്‍ അനുവദിച്ചില്ല. വിശുദ്ധ ഖുറാനില്‍ പറയുന്നതൊന്നും അവിടെ കണ്ടില്ല. പരിക്കേറ്റപ്പോള്‍ ഞങ്ങളെ ശ്രദ്ധിക്കുകയോ, കണ്ടതായി ഭാവിക്കുകയോ ചെയ്തില്ല. രക്ഷപ്പെടാന്‍ കിട്ടിയ ആദ്യ അവസരത്തില്‍തന്നെ രക്ഷിതാക്കളെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. അങ്ങനെയാണ് അരീബ് മജീദ് നാട്ടിലെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+