Get Updates
Get notified of breaking news, exclusive insights, and must-see stories!

സഖ്യം രൂപീകരിച്ചത് കോണ്‍ഗ്രസ് സമ്മര്‍ദ്ദം മൂലം! തുറന്നടിച്ച് എച്ച്ഡി ദേവഗൗഡ

ബെംഗളൂരു: കര്‍ണാടകത്തില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചത് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് ദള്‍ തലവന്‍ എച്ച്ഡി ദേവഗൗഡ. സഖ്യത്തിനായി കോണ്‍ഗ്രസ് കാലുപിടിച്ചു. അല്ലാതെ കോണ്‍ഗ്രസുമായി കൈകോര്‍ത്തത് തന്‍റെ ആഗ്രഹപ്രകാരമല്ലെന്നും ദേവഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.

rahuldevwgowda

സഖ്യം രൂപീകരിക്കാന്‍ താന്‍ അല്ല മുന്‍കൈയെടുത്തത്. ബിജെപിയെ പുറത്ത് നിര്‍ത്തുകയെന്ന ഒറ്റ ലക്ഷ്യത്തില്‍ കോണ്‍ഗ്രസ് ആണ് ദളിനെ സമീപിച്ചത്. രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയുമാണ് തന്നോട് അപേക്ഷിച്ചത്. വ്യക്തിപരമായി സഖ്യത്തോട് തനിക്ക് താത്പര്യം ഇല്ലായിരുന്നു. എന്നാല്‍ ഗുലാം നബി ആസാദ് തന്‍റെ കൈപിടിച്ച് അപേക്ഷിച്ചു. എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു, ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.

ദള്‍ നേതാക്കളുടെ ഭാഗത്തുള്ള ഇടപെടല്‍ കൊണ്ട് ഒരിക്കലും സഖ്യം തകരില്ല. സര്‍ക്കാരിന് ജെഡിഎസ് നേതാക്കള്‍ പ്രതിസന്ധി സൃഷ്ടിക്കില്ല.രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ താന്‍ സഖ്യത്തെ കുറിച്ച് പരാതിപ്പെട്ടിട്ടില്ല. മറിച്ച് സഖ്യത്തിനെതിരായി കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പ്രസ്താവന നടത്തുന്നതില്‍ നിന്ന് വിലക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും ദേവഗൗഡ പറഞ്ഞു.

ജെഡിഎസ് സഖ്യം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് സിദ്ധരാമയ്യ ദില്ലിയില്‍ ഹൈക്കമാന്‍റിനെ കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ദേവഗൗഡയുടെ പ്രതികരണം. ജെഡിഎസുമായുള്ള സഖ്യമാണ് കോണ്‍ഗ്രസിന്‍റെ പരാജയത്തിന് കാരണമെന്നും ജെഡിഎസുമായുള്ള സഖ്യത്തെ കുറിച്ച് പുനരാലോചിക്കണമെന്നും സിദ്ധരാമയ്യ രാഹുലിനോട് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടാണ് വിവരം. സഖ്യം കൊണ്ട് എച്ച്ഡി ദേവഗൗഡയും കുമാരസ്വാമിയും മാത്രമാണ് നേട്ടം കൊയ്തത്.ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പരമ്പരാഗത വോട്ടുകള്‍ പോലും ബിജെപിയിലേക്ക് പോകാന്‍ സഖ്യം കാരണമായെന്നും സിദ്ധരാമയ്യ രാഹുലിനെ അറിയിച്ചിരുന്നെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+