കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് കോണ്‍ഗ്രസ് യുഗം'! കോണ്‍ഗ്രസിലേക്കെന്ന് പ്രഖ്യാപിച്ച് ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ

  • By
Google Oneindia Malayalam News

Recommended Video

cmsvideo
BJP നേതാവ് ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക് | Oneindia Malayalam

നേതൃനിരയിലേക്ക് മികച്ച നേതാക്കളെ കണ്ടെത്താന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ് അല്ല ഇപ്പോള്‍ ബിഹാറില്‍. സംസ്ഥാനത്ത് കോണ്‍ഗ്രസ് വളര്‍ന്നിരിക്കുന്നു. അതുകൊണ്ട് തന്നെ ശക്തരും പ്രമുഖരുമായ നിരവധി ബിജെപി നേതാക്കളാണ് പാര്‍ട്ടി വിട്ടി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. കിര്‍ത്തി ആസാദിനെ പോലുള്ള അതിശക്തരായ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് കഴിഞ്ഞു.

<strong>പ്രശസ്ത നടി ജയപ്രദ ബിജെപിയിലേക്ക്!" title="പ്രശസ്ത നടി ജയപ്രദ ബിജെപിയിലേക്ക്!"നഗ്ന ചിത്രം പ്രചരിപ്പിച്ച"എസ്പിയുടെ അസം ഖാനെതിരെ മത്സരിക്കും" />പ്രശസ്ത നടി ജയപ്രദ ബിജെപിയിലേക്ക്!"നഗ്ന ചിത്രം പ്രചരിപ്പിച്ച"എസ്പിയുടെ അസം ഖാനെതിരെ മത്സരിക്കും

ഇപ്പോള്‍ ബിജെപിയിലെ പ്രമുഖനും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ ഇതാ താന്‍ കോണ്‍ഗ്രസിലേക്കെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. വരുന്ന വെള്ളിയാഴ്ച അദ്ദേഹം ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരും.

 മോദിയുടെ മുഖ്യശത്രു

മോദിയുടെ മുഖ്യശത്രു

സിനിമയില്‍ നിന്നും രാഷ്ട്രീയത്തില്‍ എത്തിയ നേതാവാണ് ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ.ബിഹാറില്‍ പട്നയിലെ സാഹിബ് മണ്ഡലത്തിലെ സിറ്റിങ്ങ് എംപി. അദ്വാനി -വാജ്പേയ് കാലഘട്ടത്തിലെ ബിജെപിയുടെ വിശ്വസ്തന്‍. എന്നാല്‍ മോദി-അമിത് ഷാ കാലഘട്ടത്തില്‍ ബിജെപിയുടെ മുഖ്യശത്രുവായി സിന്‍ഹ മാറി.

 സര്‍ക്കാരിനെ പറപ്പിച്ച് സിന്‍ഹ

സര്‍ക്കാരിനെ പറപ്പിച്ച് സിന്‍ഹ

കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളെ സിന്‍ഹ കടന്നാക്രമിച്ചു. ജനങ്ങളെ ദുരിതക്കയത്തിലെത്തിച്ച നോട്ട് നിരോധനത്തേയും ആള്‍ക്കൂട്ട കൊലയേയും വര്‍ഗീയ രാഷ്ട്രീയത്തേയുമെല്ലാം സിന്‍ഹ വിമര്‍ശിച്ചുകൊണ്ടേയിരുന്നു.

 പ്രതികരിക്കാതെ ബിജെപി

പ്രതികരിക്കാതെ ബിജെപി

ഇതോടെ ബിജെപിയുടെ പ്രധാന ശത്രുവായി സിന്‍ഹ വളര്‍ന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ പോലും സിന്‍ഹയ്ക്ക് മറുപടി പറയാനോ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടിയെടുക്കാനോ ബിജെപി തയ്യാറായിരുന്നില്ല.

 ഉചിത സമയത്ത് മറുപടി

ഉചിത സമയത്ത് മറുപടി

ഉചിതമായ സമയം നോക്കി സിന്‍ഹയ്ക്ക് മറുപടി നല്‍കാനായിരുന്നു ബിജെപിയുടെ പദ്ധതി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ ബിജെപി സിന്‍ഹയ്ക്ക് മറുപടി നല്‍കി. സിന്‍ഹയ്ക്ക് സാഹേബ് മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ച ബിജെപി അവിടെ രവിശങ്കര്‍ പ്രസാദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

 അതേ നാണയത്തില്‍

അതേ നാണയത്തില്‍

ഇതോടെ ബിജെപിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ഒരുങ്ങുകയാണ് സിന്‍ഹ. ബിജെപിയില്‍ നിന്ന് രാജിവെച്ചതായി പ്രഖ്യാപിച്ച സിന്‍ഹ ഉടന്‍ തന്നെ കോണ്‍ഗ്രസിന്‍റെ ഭാഗമാകുമെന്നും വ്യക്തമാക്കി കഴിഞ്ഞു.

 ഒരു ലക്ഷം വോട്ടിന്

ഒരു ലക്ഷം വോട്ടിന്

ലോക്സഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ സാഹിബ് മണ്ഡലത്തില്‍ നിന്ന് തന്നെ ശത്രുഘ്നന്‍ സിന്‍ഹ മത്സരിക്കും. 2014 ല്‍ സാഹിബില്‍ നിന്ന് ഒരു ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സിന്‍ഹ സാഹിബില്‍ നിന്നും വിജയിച്ചത്.

 സാഹിബില്‍ തന്നെ

സാഹിബില്‍ തന്നെ

ഏത് പാര്‍ട്ടിയില്‍ ചേര്‍ന്നാലും സാഹിബില്‍ തന്നെ മത്സരിക്കുമെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.നേരത്തേ സിന്‍ഹ ബിജെപി വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. സിന്‍ഹ ലാലു പ്രസാദ് യാദവുമായി ഒരിക്കല്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

 ഉയര്‍ന്ന ജാതി വോട്ടുകള്‍

ഉയര്‍ന്ന ജാതി വോട്ടുകള്‍

ഇതോടെ അദ്ദേഹം ആര്‍ജെഡിയിലേക്ക് പോകുമോയെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. എന്നാല്‍ സിന്‍ഹയക്ക് ഉയര്‍ന്ന ജാതിക്കാരുടെ പിന്തുണയുണ്ട്. ആര്‍ജെഡിയുടെ ഭാഗമായാല്‍ അത് തിരിച്ചടിയാകും. പ്രത്യേകിച്ച് സാഹിബ് മണ്ഡലത്തില്‍.

 കോണ്‍ഗ്രസ് നേതാവ്

കോണ്‍ഗ്രസ് നേതാവ്

ഇതോടെയാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് തന്നെയെന്ന് വ്യക്തമാക്കിയത്. മാര്‍ച്ച് 28 നോ 29 നോ അദ്ദേഹം കോണ്‍ഗ്രസില്‍ ഔദ്യോഗികമായി ചേരുമെന്ന് ബിഹാര്‍ കോണ്‍ഗ്രസ് പ്രചരണ കമ്മിറ്റി ചെയര്‍മാനും രാജ്യസഭാ അംഗവുമായ അഖിലേഷ് പ്രസാദ് സിങ്ങ് വ്യക്തമാക്കി.

 യശ്വന്ത് സിന്‍ഹയെ

യശ്വന്ത് സിന്‍ഹയെ

രാജി പ്രഖ്യാപിച്ച പിന്നാലെയും ബിജെപിക്കെതിരെ സിന്‍ഹ പ്രതികരിച്ചു. മുതിര്‍ന്ന നേതാക്കളെ പരിഗണിക്കാത്ത പാര്‍ട്ടിയായി ബിജെപി മാറിയെന്ന് സിന്‍ഹ പറഞ്ഞു. മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയോട് ചെയ്തത് നോക്കൂ.

 മുതിര്‍ന്ന നേതാക്കള്‍

മുതിര്‍ന്ന നേതാക്കള്‍

പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ എല്‍കെ അദ്വാനിയോട് ചെയ്തത് നോക്കു. അദ്വാനിക്ക് സീറ്റ് നിഷേധിച്ചപ്പോള്‍ അദ്ദേഹത്തിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്‍റെ മണ്ഡലത്തില്‍ മക്കളെയെങ്കിലും പരിഗണിക്കാമായിരുന്നു, സിന്‍ഹ പറഞ്ഞു.

<strong>" title=""യുവകോമള എംഎൽഎ.. എത്ര അഴുകിയാലും ചാണകം വളമല്ലാതാകുന്നില്ല!" />"യുവകോമള എംഎൽഎ.. എത്ര അഴുകിയാലും ചാണകം വളമല്ലാതാകുന്നില്ല!

English summary
It’s official: Shatrughan Sinha to join Congress this week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X