സോണിയാ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി, എന്താണ് പ്രകോപനം?
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്ത്. ലളിത് മോദി വിഷയത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ
സോണിയാഗാന്ധി നടത്തിയ പ്രസ്താവനയാണ് സ്മൃതി ഇറാനിയെ പ്രകോപിപ്പിച്ചത്. മോദി വിവാദത്തില്‍ സുഷമ സ്വരാജ് നാടകം കളിക്കുകയാണ് എന്നായിരുന്നു സോണിയയുടെ വാക്കുകള്‍.
പാര്‍ലമെന്റില്‍ സംസാരിക്കുന്നതില്‍ നിന്നും വളരെ എളുപ്പമാണ് ടി വി ക്യാമറകള്‍ക്ക് മുന്നില്‍ എന്തെങ്കിലും പറയുന്നത് എന്നായിരുന്നു സോണിയാ ഗാന്ധിയെ സ്മൃതി ഇറാനി കളിയാക്കിയത്.
പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഒഴിഞ്ഞുമാറുകയാണ്. കാരണം ഈ ആരോപണങ്ങള്‍ക്ക് ഒരു തരത്തിലുള്ള തെളിവും നല്കാന് അവരുടെ പക്കല്‍ ഇല്ല.

പണിയെടുത്ത് ശീലമില്ല
സോണിയാ ഗാന്ധിക്കും മകന് രാഹുല്‍ ഗാന്ധിക്കും പണിയെടുത്ത് ശീലമില്ല എന്ന് സ്മൃതി ഇറാനി പറയുന്നു. എന്നാല്‍ സുഷമ സ്വരാജ് അങ്ങനെയല്ല അവര്‍ ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യുന്നവരാണ്. അവരുടെ മകളും അങ്ങനെ തന്നെ.

ഒന്നരമിനുട്ട് പറയാന്‍ എളുപ്പമാണ്
പാര്‍ലമെന്റില്‍ ഒന്നരമണിക്കൂര്‍ പ്രസംഗിക്കുന്നതിലും എളുപ്പമാണ് ചാനലുകളോട് ഒന്നരമിനുട്ട് സംസാരിക്കുന്നത്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉന്നയിക്കുന്ന ആരോപണങ്ങള്‍ മുഖവിലയ്ക്കെടക്കുന്നില്ല എന്നും അവര്‍ പറഞ്ഞു.

സുഷമ നാടകക്കാരി
ലളിത് മോദി വിവാദത്തില്‍ സുഷമാ സ്വരാജ് നാടകം കളിക്കുകയാണെന്നാണ് സോണിയ ഗാന്ധി ആരോപിച്ചത്. അസുഖ ബാധിതയായ സ്ത്രീയെ താനും സഹായിക്കുമായിരുന്നു. അത് പക്ഷേ ഇങ്ങനെയല്ല.

സുഷമ ചോദിച്ചത് ഇങ്ങനെ
താന്‍ ലളിത് മോദിയുടെ രോഗിയായ ഭാര്യയെയാണ് സഹായിച്ചത്. തനിക്ക് പകരം സോണിയ ഗാന്ധി ആണെങ്കില്‍ കാന്‍സര്‍ ബാധിതയായ ഒരു സ്ത്രീയുടെ ചികിത്സ നിഷേധിക്കുമോ എന്ന ചോദ്യമാണ് സുഷമ സ്വരാജ് ചോദിച്ചത്.

രാഹുല്‍ ഗാന്ധിക്ക് ചോദിക്കാനുളളത്
ലളിത് മോദിയെ സഹായിച്ചതിന് പകരമായി സുഷമ സ്വരാജിനും മകള്‍ക്കും മോദി എത്ര പണം നല്‍കിയെന്ന് വെളിപ്പെടുത്തണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. ഇത് വെളിപ്പെടുത്തണം.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ...












Click it and Unblock the Notifications