സംഘര്‍ഷത്തിനിടെ കാശ്മീരില്‍ സൈനിക പരീക്ഷ നടത്തി, എത്തിയത് 800 ഉദ്യോഗാര്‍ത്ഥികള്‍

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരവാദി സബ്‌സര്‍ ഭട്ട് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കാശ്മീരിലെ സംഘര്‍ഷം വകവയ്ക്കാതെ സൈനിക പരീക്ഷയില്‍ പങ്കെടുത്തത് 800ഓളം ഉദ്യോഗാര്‍ത്ഥികള്‍. ഇന്ത്യന്‍ ആര്‍മി ജൂനിയര്‍ കമ്മീഷന്‍ഡ് ഉള്‍പ്പടെയാണ് ഞായറാഴ്ച ശ്രീനഗറിലും പാട്ട്ണലുമായി പരീക്ഷ നടത്തിയത്.

പട്ടാണില്‍ 815 ഉദ്യോഗാര്‍ത്ഥികളില്‍ 799 പേരും പരീക്ഷയ്ക്ക് എത്തി. ശ്രീനഗറില്‍ 500 ഉദ്യോഗാര്‍ത്ഥികളില്‍ 493 പേരും പരീക്ഷയ്ക്ക് എത്തിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈനിക സേവനത്തിനുള്ള വിദ്യാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടരുതെന്നതിനാലാണ് കാശ്മീരിലെ ഇത്തരമൊരു സാഹചര്യത്തിലും പരീക്ഷ നടത്തിയതെന്ന് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ശനിയാഴ്ചയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സബ്‌സര്‍ ഭട്ടിനെ ഇന്ത്യന്‍ സൈന്യം വധിച്ചത്. പുല്‍വാമയില്‍ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ മുജാഹിദ്ദീന്‍ തലവന്‍ ഉള്‍പ്പടെ എട്ടു പേരെയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ വധിച്ചത്. ഇതില്‍ ആറു പേരെ റാംപൂരിലുണ്ടായ നുഴഞ്ഞുകേറ്റ ശ്രമത്തിനിടെയാണ് വധിച്ചത്.

കാശ്മീരില്‍ ഭീകരവാദം വ്യാപിപ്പിക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളെല്ലാം കഴിഞ്ഞ ദിവസം പരാജയപ്പെടുകയായിരുന്നു. വെള്ളിയാഴച മുതല്‍ നടക്കുന്ന ആക്രമണത്തില്‍ 24 മണിക്കൂറിനിടെ പത്ത് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചതായാണ് റിപ്പോര്‍ട്ട്.

English summary
J&K: Amid unrest, 800 Kashmiri youth appear for Army exam
Please Wait while comments are loading...