വീണ്ടും പാക് പ്രകോപനം: ഇന്ത്യ തിരിച്ചടിച്ചു!! ആക്രമണം ഉറി സെക്ടറില്‍

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ച് പാക് സൈന്യം. കശ്മീരിലെ ഉറി സെക്ടറിലാണ് ഇന്ത്യന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന് പരിക്കേറ്റു. നിരവധി ഇന്ത്യന്‍ സൈനിക പോസ്റ്റുകളാണ് പാക് സൈന്യം ഷെല്ലാക്രമണത്തില്‍ തകര്‍ത്തത്. ഇന്ത്യയും ശക്തമായ തിരിച്ചടി നല്‍കി. തിങ്കളാഴ്ച വൈകിട്ടായിരുന്നു ആക്രമണം.

തിങ്കളാഴ്ച രാവിലെ ജമ്മു കശ്മീരിലെ പൂഞ്ചിലെ ബാലെക്കോട്ടില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് വെടിവെയ്പുണ്ടായത്. ബാലെക്കോട്ടെയ്ക്ക് പുറമേ കശ്മീരിലെ രജൗരിയിലെ മഞ്ജാക്കോട്ടിലും ജമ്മു കശ്മീരിലെ ബിംബര്‍ ഗലി സെക്ടറിലും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ഈ പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.

uri-attack

പാക് സൈന്യം പ്രകോപനമില്ലാതെയാണ് നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള ബിംബര്‍ ഗലി സെക്ടറിലും രാവിലെ 7.30 മുതല്‍ തന്നെ വെടിവെയ്പ് ആരംഭിച്ചിരുന്നുവെന്ന് പ്രതിരോധ വക്താവിനെ ഉദ്ധരിച്ച് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തയതിനെ തുടര്‍ന്ന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ വാഹനത്തിന് വെടിയേറ്റതോടെ നാല് സൈനികരുമായി വാഹനം പുഴയിലേക്ക് മറിയുകയായിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്ന് ആരോപിച്ച് പാക് സൈന്യം രംഗത്തെത്തിയിരുന്നു. ഒരു സൈനികന്‍റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുത്തെങ്കിലും മറ്റ് മൂന്ന് പേര‍െ കണ്ടെത്തുന്നതിനായി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ഇന്ത്യയുടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് പാക് സൈന്യം തിരിച്ചടി നല്‍കിയെന്നും പാകിസ്താന്‍ വ്യക്തമാക്കി. വിഷയത്തില്‍ ഡിജിഎംഒ ചര്‍ച്ചയും നടന്നിരുന്നു. ഇതിനെല്ലാമൊടുവിലാണ് ഉറി സെക്ടറില്‍ ആക്രമണമുണ്ടാവുന്നത്.

English summary
A jawan has been injured in Uri ceasefire violation that took place on Monday evening, news agency ANI reported. Pakistan is using artillery shells to targeted several posts.
Please Wait while comments are loading...