• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ജയ് ശ്രീ റാം: ഇന്ത്യയുടെ രാഷ്ട്രീയ രൂപങ്ങള്‍ മാറ്റിയ മുദ്രാവാക്യം, വിമര്‍ശിച്ച് അമര്‍ത്യസെന്‍!!

  • By S Swetha

ദില്ലി: ജയ് ശ്രീ റാം എന്നാല്‍ രാമായണത്തിന്റെ വിവിധ പതിപ്പുകളില്‍ പരാമര്‍ശിച്ചിരിക്കുന്നത് അയോധ്യയിലെ രാജകുമാരനായ രാമന്റെ വിജയം എന്നാണ്. എന്നാല്‍ ഈ മുദ്രാവാക്യം കഴിഞ്ഞ കുറേ നാളുകളായി വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ സോഷ്യല്‍ മീഡിയയില്‍ എല്ലാ ദിവസവും ഈ മുദ്രാവാക്യം വന്‍ ട്രെന്‍ഡായി മാറിയിട്ടുണ്ട്. എന്നാല്‍ അടുത്ത കാലങ്ങളിലായി ഈ മുദ്രാവാക്യം തെറ്റായ കാരണങ്ങളാല്‍ വാര്‍ത്തകളില്‍ തലക്കെട്ടുകളായി. ഈ മുദ്രാവാക്യം ഉന്നയിക്കുന്നത് ഇനി മതപരമായി കണക്കാക്കില്ല, കാരണം ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നത് ഇതേ മുദ്രാവാക്യമാണ്.

കോൺഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ചെലവുകൾ വെട്ടിച്ചുരുക്കുന്നു, മാസങ്ങളായി ശമ്പളവും ഇല്ല

ബിജെപിയും സഖ്യകക്ഷിയായ ശിവസേനയും ജയ് ശ്രീ റാം മുദ്രാവാക്യം ഒരു യുദ്ധവിളി ആയി ഉപയോഗിക്കുന്നുണ്ടെങ്കിലും അവരുടെ എതിരാളികള്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇതിനെതിരായി വന്‍ പ്രചരണം ആരംഭിച്ച് കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ജയ്ശ്രീരാം മുദ്രാവാക്യം ഉയര്‍ത്തിയവര്‍ക്ക് നേരെ തന്റെ കാര്‍ നിര്‍ത്തി മമത ആക്രോശിച്ചു. അവരുടെ ഈ പ്രകോപനം അസാധാരണമായ ഒരു വഴിത്തിരിവായി. അതിന് ശേഷം മമതയെ ഏത് വേദിയില്‍ വെച്ച് കണ്ടാലും എതിരാളികള്‍ ഇതേ ജയ്ശ്രീരാം വിളിച്ച് കളിയാക്കാന്‍ തുടങ്ങി.

മെയ് മാസത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് മമതാ ബാനര്‍ജിയുടെ വാഹനവ്യൂഹം കടന്നു പോകുമ്പോള്‍ ജയ്ശ്രീരാം മുദ്രാവാക്യം വിളിച്ചതിന് 7 പേരെ ബംഗാളില്‍ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞാഴ്ച ജഗന്നാഥ് പുരിയിലെ രഥയാത്ര ഫ്‌ളാഗ് ഓഫ് ചെയ്താണ് മുസ്ലീം പ്രീണനം നടത്തുന്നുവെന്ന ബിജെപിയുടെ ആരോപണം മമത പ്രതിരോധിച്ചത്. ജയ്ശ്രീരാം വിളികളോടെയാണ് ബിജെപി അടക്കമുള്ള ജനക്കൂട്ടം മമതയെ സ്വീകരിച്ചത്. ബംഗാളി സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ചുണ്ടിക്കാട്ടി ജയ് ശ്രീ റാം മുദ്രാവാക്യത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യ സെനും മമത ബാനര്‍ജിയുമായി ചേര്‍ന്നു.

 ജയ്ശ്രീരാമും ആള്‍ക്കൂട്ട കൊലപാതകവും

ജയ്ശ്രീരാമും ആള്‍ക്കൂട്ട കൊലപാതകവും

ജയ്ശ്രീരാം വിളിക്കാന്‍ വിസ്സമ്മതിച്ച മുസ്ലീം യുവാവിനെ തല്ലിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇതെല്ലാമുണ്ടായത്. 24 കാരനായ തബ്രീസ് അന്‍സാരിയെ കഴിഞ്ഞ മാസം ഝാര്‍ഖണ്ഡില്‍ വെച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. സെറൈഖല ഖര്‍സവാന്‍ ജില്ലയില്‍ മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചുവെന്ന കുറ്റം ആരോപിച്ച് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. അന്‍സാരിയെ ഒരിടത്ത് കെട്ടിയിട്ട് ജനക്കൂട്ടം വടികൊണ്ട് അടിച്ചു. മുസ്ലീമാണെന്ന് അറിഞ്ഞ ശേഷം ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചു. ജൂണ്‍ 17 നാണ് ഈ സംഭവം നടന്നത്. ജൂണ്‍ 22 ന് അന്‍സാരി മരിച്ചു. സമാനമായ ഒരു സംഭവത്തില്‍, ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ 16 വയസുള്ള തലപ്പാവ് ധരിച്ച ആണ്‍കുട്ടിയെ ജയ്ശ്രീരാം ചൊല്ലണമെന്ന് പറഞ്ഞ് മര്‍ദ്ദിച്ചിരുന്നു.

ആരംഭം എവിടെ?

ആരംഭം എവിടെ?

ജയ് ശ്രീറാം എന്ന മുദ്രാവാക്യം രാഷ്ട്രീയ രംഗത്തേക്ക് എപ്പോഴാണ് കടന്നു വന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ 1990-92 കാലഘട്ടത്തില്‍ ആര്‍എസ്എസിന്റെ വിഭാഗമായ വിഎച്ച്പി നടത്തിയ രാമക്ഷേത്ര പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് ബിജെപി ഈ മുദ്രാവാക്യം മുന്നോട്ട് വെക്കുന്നത്. ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനിയും അദ്ദേഹത്തിന്റെ ശിഷ്യന്‍ നരേന്ദ്ര മോദിയും ആയിരുന്നു അന്ന് സജീവമായി പങ്കെടുത്തത്. പക്ഷേ 1980 കളുടെ അവസാനത്തില്‍ ബിജെപി ജയ് ശ്രീ റാം മുദ്രാവാക്യം സ്വന്തമാക്കുന്നതിന് മുമ്പ് ഇത് ജനപ്രിയ ഉപയോഗത്തിലായിരുന്നു. സിനിമാ നിര്‍മ്മാതാവ് രാമാനന്ദ് സാഗര്‍ നിര്‍മ്മിച്ച രാമായണം ടിവി സീരിയലില്‍ രാമന്റെ ഭാര്യ സീതയെ തട്ടിക്കൊണ്ടുപോയ ലങ്കയിലെ രാജാവായ രാവണനെതിരെ ഹനുമാനും മറ്റുള്ളവരും നടത്തിയ യുദ്ധത്തില്‍ ജയ് ശ്രീ റാം എന്ന മുദ്രാവാക്യം ഉപയോഗിച്ചിരുന്നു.

ഇപ്പോള്‍ പാര്‍ലമെന്റിലെ തെരുവുകളില്‍

ഇപ്പോള്‍ പാര്‍ലമെന്റിലെ തെരുവുകളില്‍

ജയ് ശ്രീരാമന്റെ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ബിജെപി ലോക്‌സഭയില്‍ 1984 ല്‍ രണ്ട് സീറ്റുകളില്‍ നിന്ന് 1989 ല്‍ 85 ആയും 1991 ല്‍ 120 ആയും 1991 ല്‍ 120 ആയും 1996 ല്‍ 161 എംപിമാരുള്ള ഏറ്റവും വലിയ പാര്‍ട്ടിയായും മെച്ചപ്പെട്ടു. എന്നാല്‍ 1999 നും 2004 നും ഇടയില്‍ അടല്‍ ബിഹാരി വാജ്പേയി പ്രായോഗികമായി ബിജെപിയുടെ ചുമതല വഹിച്ചതോടെ ജയ് ശ്രീ റാമിന്റെ മുദ്രാവാക്യം പശ്ചാത്തലത്തില്‍ നിന്നും പിന്‍വാങ്ങി. എന്നാല്‍ 2004ലും 2009ലും ബിജെപിയുടെ പരാജയം അതിന്റെ തന്ത്രത്തെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യാന്‍ നിര്‍ബന്ധിച്ചു. അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ കൂടുതല്‍ ശ്രമങ്ങളൊന്നുമുണ്ടായില്ലെങ്കിലും 2014 ല്‍ നരേന്ദ്ര മോദി ഈ മുദ്രാവാക്യവുമായി കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ മടങ്ങിയെത്തി. ബിജെപിയുടെ റാലികളില്‍ പതിവായി ഉപയോഗിക്കുന്ന മുദ്രാവാക്യമായി ജയ് ശ്രീറാം മാറി.

 ശ്രീരാമനെക്കുറിച്ച്

ശ്രീരാമനെക്കുറിച്ച്

രാമന്റെ ജന്മസ്ഥലമാണെന്ന് വിശ്വസിക്കുന്ന അയോധ്യ ഉള്‍പ്പെടുന്ന ജില്ലയായ ഫൈസാബാദില്‍ പധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മോദി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. 2014 ലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി രാമക്ഷേത്രത്തെക്കുറിച്ച് സംസാരിച്ചില്ലെങ്കിലും ശ്രീരാമനെ പരാമര്‍ശിച്ച് നടത്തിയ പ്രസംഗത്തെ ജയ് ശ്രീരാം വിളികളോടെയാണ് ജനം ഏറ്റുവാങ്ങിയത്. 2019 മെയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതുവരെ മോദി അയോധ്യയിലേക്ക് പോയില്ല. ഭീകരതയപരാജയപ്പെടുത്താനും പുതിയ ഇന്ത്യയെയും കുറിച്ച് അയോധ്യയുടെ സമീപപ്രദേശത്ത് പദേശത്ത് മോദി സംസാരിച്ചെങ്കിലും ജയ് ശ്രീ റാം ആയിരുന്നു റാലിയിലെ പ്രധാന മുദ്രാവാക്യം. ഈ മുദ്രാവാക്യം ഇപ്പോള്‍ ലോക്‌സഭയില്‍ എത്തിയിട്ടുണ്ട്.

 സത്യപ്രതിജ്ഞയ്ക്ക് എത്തിയപ്പോള്‍

സത്യപ്രതിജ്ഞയ്ക്ക് എത്തിയപ്പോള്‍

പുതുതായി തെരഞ്ഞെടുക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംപിമാര്‍ ജൂണ്‍ മാസത്തില്‍ ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയപ്പോള്‍ ജയ് ശ്രീരാം വിളികളോടെയാണ് ബിജെപി എംപിമാര്‍ സ്വീകരിച്ചത്. ബംഗാളില്‍ മുദ്രാവാക്യത്തിനെതിരെ മമതയുടെ എതിര്‍പ്പിനോടുള്ള പ്രതിഷേധമായിരുന്നു ഇത്. ഈ മുദ്രാവാക്യം ബംഗാള്‍ സംസ്‌കാരത്തിന് ഭീഷണിയാണെന്നായിരുന്നു മമതയുടെ വാദം. പശ്ചിമ ബംഗാളില്‍ ജയശ്രീരാം മുദ്രാവാക്യം വഴി ബി.ജെ.പി ഗണ്യമായ നേട്ടങ്ങള്‍ കൈവരിച്ചു, അവിടെ ഭരണകക്ഷിയായ ടി.എം.സിക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകരെ കൂട്ടിവരുത്താനുള്ള ആഹ്വാനമായി ജയ് ശ്രീ റാം മാറി. ജയ് ശ്രീരാമനെ ചൊല്ലിയതിന്റെ പേരില്‍ ടിഎംസി അംഗങ്ങള്‍ ഒരാളെ കൊലപ്പെടുത്തിയെന്നാണ് ബിജെപി ആരോപിക്കുന്നത്.

English summary
Jai Shri Ram slogan that changed political lines of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more