കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജല്ലിക്കെട്ടിനിടെ മരിച്ചവരെക്കുറിച്ച് അഭിമാനം മാത്രമെന്ന് ഗ്രാമീണര്‍

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: അടുത്തിടെ ഇന്ത്യയില്‍ തന്നെ ഏറെ ചര്‍ച്ചാവിഷയമായതാണ് ജല്ലിക്കെട്ട്. തമിഴ്‌നാട്ടിലെ പരമ്പരാഗത ആചാരം സുപ്രീംകോടതി നിരോധിച്ചതുമൂലമുണ്ടായ പ്രതിഷേധങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനിടെ സുപ്രീംകോടതി ഉത്തരവ് മറികടന്ന് ഓര്‍ഡിനന്‍സിലൂടെ ജല്ലിക്കെട്ട് നടത്തുകയും ചെയ്തു തമിഴ്‌നാട്ടുകാര്‍.

എന്നാല്‍, ജല്ലിക്കെട്ട് വീണ്ടും തുടങ്ങിയശേഷം മൂന്നുപേരാണ് പരിപാടിക്കിടെ മരിച്ചത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്തു. അതേസമയം, ജല്ലിക്കെട്ടിനിടെ മരിക്കുന്നത് പ്രശ്‌നമാക്കുന്നില്ലെന്നാണ് തമിഴ്‌നാട്ടുകാര്‍ പറയുന്നത്. മാത്രമല്ല, ഇത്തരം മരണങ്ങള്‍ അവര്‍ അഭിമാനമായി കരുതുന്നതായും വ്യക്തമാക്കി.

jallikkattu

ജല്ലിക്കെട്ട് പോരാളികളുടെ കളിയാണെന്ന് ജല്ലിക്കെട്ട് നടത്തിപ്പിലെ പ്രധാനയായ പി സെങ്കൊട്ടിയന്‍ പറയുന്നു. മരിച്ചവരില്‍ രണ്ടുപേര്‍ മദ്യം കഴിച്ചാണ് കളിക്കളത്തിലേക്കിറഞ്ഞിയത്. അതേസമയം ഒരാള്‍ മരിച്ചത് വീറോടെ പോരാടിയാണ്. ഇയാള്‍ മികച്ച ജല്ലിക്കെട്ട് താരമായിരുന്നു. ഇയാളെക്കുറിച്ച് തങ്ങള്‍ അഭിമാനിക്കുന്നെന്നും ഗ്രാമീണന്‍ പറഞ്ഞു.

ഞായറാഴ്ച തമിഴ്‌നാട്ടിലെ പലയിടങ്ങളിലും ജല്ലിക്കെട്ട് നടന്നു. ഒട്ടേറെ പേര്‍ പരിപാടിക്ക് കാഴ്ചക്കാരായി എത്തിയിരുന്നു. സംസ്ഥാന മന്ത്രിസഭയിലെ ചില മന്ത്രിമാരും ജല്ലിക്കെട്ട് വീക്ഷിക്കാനായെത്തി. പ്രതിഷേധത്തെ തുടര്‍ന്ന് പലയിടത്തും കനത്ത പോലീസ് സംരക്ഷണത്തിലാണ് ജല്ലിക്കെട്ട് നടക്കുന്നത്.

English summary
Jallikattu: Villagers say proud of ‘warrior’ who died during bull-taming sport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X