കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം കടുപ്പിച്ച് ജാമിയ വിദ്യാർത്ഥികൾ, നാളെ ചെങ്കോട്ടയിലേക്ക് മാർച്ച്, മംഗളൂരുവിൽ നിരോധനാജ്ഞ

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി ജാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ വീണ്ടും പ്രതിഷേധത്തിലേക്ക്. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നാളെ ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തം. ദേശീയ തലത്തിൽ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനും ജാമിയ സമര സമിതി ആഹ്വാനം ചെയ്തു. നാല് മലയാളി വിദ്യാർത്ഥികൾ ഉൾപ്പെട്ടതാണ് സമരത്തിന്റെ കോർഡിനേഷൻ കമ്മിറ്റി.

 ബോളിവുഡ് ലോകം ഭീരുക്കളാണ്... നട്ടെല്ലില്ലാത്തവരാണ്, പൗരത്വ ബില്ലില്‍ തുറന്നടിച്ച് കങ്കണ!! ബോളിവുഡ് ലോകം ഭീരുക്കളാണ്... നട്ടെല്ലില്ലാത്തവരാണ്, പൗരത്വ ബില്ലില്‍ തുറന്നടിച്ച് കങ്കണ!!

ജാമിയ സർവകാശാലയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം രാജ്യതലസ്ഥാനത്തെ യുദ്ധക്കളമാക്കിയിരുന്നു. പോലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ രാജ്യവ്യാപകമായി പ്രതിഷേധം പുകയുകയാണ്. ജാമിയയിലെ പ്രതിഷേധം രാജ്യത്തെ മറ്റ് ക്യാംപസുകളിലേക്കും വ്യാപിച്ചിരിക്കുകയാണ്.

jamia

മദ്രാസ് സർവകലാശലയിലും വിദ്യാർത്ഥികൾ ശക്തമായ സമരവുമായി മുന്നോട്ട് പോവുകയാണ്. വിദ്യാർതഥികൾക്ക് പിന്തുണയുമായി എത്തിയ നടൻ കമൽഹാസനെ ക്യാംപസിനകത്തേയ്ക്ക് പ്രവേശിപ്പിച്ചില്ല. സുരക്ഷാ കാരണങ്ങളാലാണ് കമൽഹാസനെ തടഞ്ഞതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. കോയമ്പത്തൂരിലെ ഭാരതീയാർ സർവകലാശാലയിലും മദ്രാസ് ക്രിസ്ത്യൻ കോളേജ് അടക്കമുള്ള നഗരത്തിലെ കോളേജുകളിലും വിദ്യാർത്ഥികൾ സമരം ആരംഭിച്ചിരിക്കുകയാണ്.

പൗരത്വ ഭേഗദതി നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്ന മംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി 9 മണി മുതൽ വ്യാഴാഴ്ച രാത്രി 12 മണിവരെയാണ് നിരോധനാജ്ഞ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ പ്രതിഷേധ പരിപാടികളാണ് മംഗളൂരുവിൽ നടന്ന് വരുന്നത്. ഈ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
Jamia students march to redfort tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X