കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേപ്പര്‍ വലിച്ച് കീറിയും കസേര എറിഞ്ഞും പ്രതിഷേധം!! ഇതൊക്കെ നടക്കുന്നത് നിയമസഭയില്‍!!

മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ദേശവിരുദ്ധ പരാമര്‍ശത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് ചോദിച്ച് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയടക്കമുള്ളവര്‍ രംഗത്തെത്തി.

  • By Gowthamy
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീര്‍ നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതിനെ തുടര്‍ന്ന് സ്പീകര്‍ സഭ പിരിച്ചുവിട്ടു. പ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങള്‍ പേപ്പര്‍ വലിച്ചെറിയുകയും കസേര വലിച്ചെറിയുകയും ചെയ്തു. ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു സഭ സമ്മേളിച്ചത്. സഭ സമ്മേളിച്ച് പത്ത് മിനിട്ട് കഴിഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്.

mehbooba mufti

മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ദേശവിരുദ്ധ പരാമര്‍ശത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് ചോദിച്ച് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയടക്കമുള്ളവര്‍ രംഗത്തെത്തി. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സഭയില്‍ വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ഭരണപക്ഷം ശ്രമിച്ചതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ കവീന്ദര്‍ ഗുപ്ത നിയമസഭ പിരിച്ചുവിട്ടു.

വാക്കേറ്റത്തില്‍ തുടങ്ങി കൈയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. അംഗങ്ങളെ പിടിച്ചു മാറ്റാന്‍ ശ്രമിച്ച സഭയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. സംഘര്‍ഷം നടക്കുമ്പേള്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സഭയില്‍ ഉണ്ടായിരുന്നില്ല.

English summary
Jammu and Kashmir house was adjourned today following pandemonium in the house, a week before the scheduled break.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X