Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി: നിയമസഭാ പ്രമേയത്തിന് ലെഫ്. ഗവര്‍ണറുടെ അംഗീകാരം

ശ്രീനഗര്‍: സംസ്ഥാന പദവി ആവശ്യപ്പെട്ട് നിയമസഭ പാസാക്കായ പ്രമേയത്തിന് അംഗീകാരം നല്‍കി ഗവര്‍ണര്‍ മനോജ് സിന്‍ഹ. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ സഭ പ്രമേയം പസാക്കിയത്. കേന്ദ്ര സര്‍ക്കാരിനോട് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുന:സ്ഥാപിക്കാന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.

2019ലാണ് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്ത് കളഞ്ഞത്. ഐകണ്‌ഠ്യേനയാണ് മന്ത്രിസഭ സംസ്ഥാന പദവി പുന:സ്ഥാപിക്കണമെന്ന ആവശ്യം അടങ്ങിയ പ്രമേയം പാസാക്കിയതെന്ന് എന്‍സി വക്താവ് അറിയിച്ചു. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീര്‍ സംസ്ഥാനം വിഭജിച്ച് രണ്ട് കേന്ദ്ര ഭരണപ്രദേശമാക്കിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ചെയ്തു.

omar-abdullah

ലെഫ്.ഗവര്‍ണര്‍ മന്ത്രിസഭയുടെ പ്രമേയത്തെ അംഗീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്തിനേറ്റ മുറിവുകള്‍ ഭേദമാകാന്‍ സംസ്ഥാന പദവി പുന:സ്ഥാപിക്കപ്പെടുന്നതോടെ സാധിക്കും. ജമ്മു കശ്മീരിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളും, വ്യക്തിത്വും തിരിച്ചുപിടിക്കാന്‍ ഇതുസഹായിക്കുമെന്നും അധികൃതര്‍ പറഞ്ഞു. നവംബര്‍ നാലിന് നിയമസഭ ചേരാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

ലെഫ്. ഗവര്‍ണറോട് സഭയെ അഭിസംബോധന ചെയ്യാനും മന്ത്രിസഭ അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെയും ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിയുടെയും നേതൃത്വത്തിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്. അതേസമയം പ്രമേയത്തില്‍ ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കാന്‍ ആവശ്യപ്പെടാതിരുന്നത് നിലപാടില്‍ നിന്നുള്ള നാഷണല്‍ കോണ്‍ഫറന്‍സിന്റെ മാറ്റമാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി അതിന്റെ യഥാര്‍ഥ രൂപത്തില്‍ പുന:സ്ഥാപിക്കണമെന്ന് ക്യാബിനറ്റ് പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. വിഷയം പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും അറിയിക്കാന്‍ മുഖ്യമന്ത്രിക്ക് മന്ത്രിസഭാ യോഗം അധികാരം നല്‍കി. ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്താന്‍ മുഖ്യമന്ത്രി വരും ദിവസങ്ങളില്‍ ഡല്‍ഹി സന്ദര്‍ശിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

സത്യപ്രതിജ്ഞ കഴിഞ്ഞതിന് പിന്നാലെ വ്യാഴാഴ്ച്ചയാണ് ശ്രീനഗറിലെ സിവില്‍ സെക്രട്ടേറിയേറ്റില്‍ മന്ത്രിസഭയുടെ ആദ്യ യോഗം ചേര്‍ന്നത്. ജനങ്ങളോടുള്ള പെരുമാറ്റം സൗഹൃദപരമായിരിക്കണമെന്ന് മന്ത്രിസഭാ യോഗത്തില്‍ ഒമര്‍ അബ്ദുള്ള നിര്‍ദേശിച്ചു. ജനങ്ങളെ സേവിക്കാനാണ് അല്ലാതെ ബുദ്ധിമുട്ടിക്കാനല്ല അധികാരത്തിലെത്തിയതെന്നും ഒമര്‍ ഓര്‍മിപ്പിച്ചു.

കശ്മീര്‍ സര്‍ക്കാരിന്റെ പ്രമേയത്തിനെതിരെ പിഡിപി, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, അവാമി ഇത്തിഹാദ് പാര്‍ട്ടി എന്നിവര്‍ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനം നാഷണല്‍ കോണ്‍ഫറന്‍സ് മറന്നുപോയോ എന്നായിരുന്നു ചോദ്യം. ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുമെന്ന് എന്‍സി തിരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പ്രമേയത്തില്‍ അതൊന്നും കണ്ടില്ല. തിരഞ്ഞെടുപ്പ് കാലത്തെ നിലപാടില്‍ നിന്നുള്ള പിന്‍മാറ്റമാണ് എന്‍സിയില്‍ കണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+