കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമം; ജമ്മു കശ്മീരിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു...
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു. കുപ്വാര ജില്ലയിലെ കെരാൻ സെക്ടറിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കെരാൻ മേഖലയിൽ സൈനികരുടെ തിരച്ചിൽ തുടരുകയാണ്.
കെരാൻ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് സൈന്യം ഈ മേഖലയിൽ തിരച്ചിൽ നടത്തിയത്. തുടർന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. ഇതിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. കൂടുതൽ ഭീകരർ പ്രദേശത്ത് തമ്പടിച്ചതായുള്ള സൂചനയെ തുടർന്ന് നിയന്ത്രണരേഖയ്ക്ക് സമീപം സൈന്യത്തിന്റെ പരിശോധന തുടരുകയാണ്.
ജെസ്നയെ ചെന്നൈയിൽ കണ്ടതായി വെളിപ്പെടുത്തൽ! ഫോൺ ചെയ്തു... വഴി ചോദിച്ചു... മാസങ്ങൾക്ക് മുമ്പ്...