ജമ്മു കശ്മീരില്‍ തൂക്കുസഭ? എന്‍സിക്കും ബിജെപിക്കും 30 സീറ്റ്... പിഡിപി പിന്തുണച്ചാലും സര്‍ക്കാരുണ്ടാകില്ല!
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബി ജെ പിയും നാഷണല്‍ കോണ്‍ഫറന്‍സും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ഗുലിസ്ഥാന്‍ ന്യൂസ് എക്‌സിറ്റ് പോള്‍ ആകെയുള്ള 90 അംഗ നിയമസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമായ 46 സീറ്റ് മറികടക്കാനാകില്ല. ബി ജെ പിക്കും നാഷണല്‍ കോണ്‍ഫറന്‍സിനും 28 മുതല്‍ 30 വരെ സീറ്റുകള്‍ വീതം ലഭിക്കുമെന്നാണ് ഗുലിസ്ഥാന്‍ ന്യൂസിന്റെ സര്‍വേഫലത്തില്‍ പ്രവചിക്കുന്നത്.
ഇന്ത്യാ മുന്നണിയുടെ ഭാഗമായി നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും സഖ്യത്തിലാണ് മത്സരിച്ചത്. കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റുകള്‍ കൂട്ടിയാലും നാഷണല്‍ കോണ്‍ഫറന്‍സിന് ഭരിക്കാനാകില്ല. കോണ്‍ഗ്രസിന് മൂന്ന് മുതല്‍ ആറ് വരെ സീറ്റുകളെ ലഭിക്കൂ. ഒറ്റയ്ക്ക് മത്സരിച്ച പി ഡി പി അഞ്ച് മുതല്‍ ഏഴ് സീറ്റ് വരെ നേടും. മറ്റുള്ളവര്‍ എട്ട് മുതല്‍ 16 വരെ സീറ്റ് നേടും എന്നാണ് പ്രവചനം.

ഇതോടെ ജമ്മു കശ്മീരില്‍ തൂക്കുസഭ വരാനാണ് സാധ്യത. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബി ജെ പിക്ക് മുന്‍കാലങ്ങളിലേത് പോലെ പി ഡി പി പിന്തുണ ലഭിക്കില്ല. പിഡിപി എന്‍സി-കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണച്ചാലും പരമാവധി 43 സീറ്റിലേക്കേ എത്തൂ. അതിനാല്‍ തന്നെ ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വമ്പന്‍ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരും എന്നാണ് ഗുലിസ്ഥാന്‍ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.
പത്ത് വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്. സെപ്തംബര്‍ 18, 25, ഒക്ടോബര്‍ 1 എന്നീ തിയതികളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. ഒന്നം ഘട്ടത്തില്‍ 61.38 ശതമാനവും രണ്ടാം ഘട്ടത്തില്‍ 57.31 ശതമാനവും മൂന്നാം ഘട്ടത്തില്‍ 65.48 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
ഒക്ടോബര്‍ എട്ടിന് ഹരിയാനയ്‌ക്കൊപ്പം ജമ്മു കശ്മീരിലും വോട്ടെണ്ണല്‍ നടക്കും. 2014 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി ഡി പി 28 സീറ്റിലും ബി ജെ പി 25 സീറ്റിലുമാണ് വിജയിച്ചിരുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് 15 സീറ്റുകളും കോണ്‍ഗ്രസ് 12 സീറ്റുകളുമാണ് നേടിയിരുന്നത്. 2014 ല്‍ ബി ജെ പി - പി ഡി പി സഖ്യമാണ് അധികാരത്തിലേറിയത്. എന്നാല്‍ 2018 ല്‍ ഇരുകക്ഷികളും പിരിഞ്ഞു. 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കാണ് കശ്മീര്‍ വീണത്.












Click it and Unblock the Notifications