ജമ്മു കശ്മീരിൽ ഭീകരാക്രമണം: സിആര്‍പിഎഫ് ക്യാമ്പിന് നേരെ ആക്രമണം: വെടിവെയ്പ് തുടരുന്നു

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗർ: ജമ്മു കശ്മീരിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം. പുൽവാമ റെയിൽവേ സ്റ്റേഷനിന് സമീപത്തെ പന്‍സ്ഗാം സിആർപിഎഫ് ക്യാമ്പിന് നേരെയാാണണ് ഭീകരാക്രമണമുണ്ടായിട്ടുള്ളത്. ഭീകരർ സൈനിക ക്യാമ്പിന് നേരെ വെടിയുതിർത്തതോടെ സിആർപിഎഫ് ജവാന്മാരും തിരിച്ചടി നൽകുകയായിരുന്നു. തുടർന്ന് സൈന്യവും ഭീകരരും തമ്മിൽ ആരംഭിച്ച വെടിവെയ്പ് ഇപ്പോഴും തുടരുകയാണ്. പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്. ഭീകരരെ വധിക്കുന്നതിനായി തിരച്ചിൽ നടന്നുവരുന്നതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ജമ്മു കശ്മീരിലെ സുൻജ് വാൻ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിൽ‍ ആറ് സൈനികർ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്. തുടർന്ന് ഫെബ്രുവരി 12ന് പുലർച്ചെ ജമ്മു കശ്മീരിലെ കരണ്‍നഗര്‍ സിആർപിഎഫ് ക്യാമ്പിന് നേരെയും ഭീകരാക്രമണമണുണ്ടായിരുന്നു. ഒരു സൈനികൻ വീരമൃത്യു വരിച്ച ആക്രമണത്തിന് ഒടുവിൽ രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.

jammu

ഇന്ത്യയിൽ‍ പാകിസ്താന്റെ പിന്തുണയോടെയുള്ള ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുമെന്ന് മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം യുഎസ് ഇന്‍റലിജൻസ് മേധാവി ഡാൻ കോട്ട്സ് രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നിൽ പാകിസ്താന്റെ പിന്തുണയുള്ള ഭീകരസംഘടനകളാണെന്നും ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ സംഘർഷം ശക്തമാകാൻ ഇതാണ് കാരണമെന്നും ഡാൻ കോട്ട്സ് ചൂണ്ടിക്കാണിച്ചിരുന്നു.

English summary
Days after a gruesome terror attack on Sunjwan Army camp in Jammu and Kashmir that claimed lives of six Army personnel, militants today targeted the CRPF camp in Panzgam Awantipora near Pulwama railway station.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്