മന്ത്രി മാറിയിട്ടും തീവണ്ടി പാളം തെറ്റൽ തുടരുന്നു; ദില്ലിയിൽ രാജധാനി എക്‌സപ്രസ് പാളം തെറ്റി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മന്ത്രി മാറിയിട്ടും രാജ്യത്ത് തീവണ്ടി പാളം തെറ്റൽ തുടരുന്നു. ജമ്മു താവി- ദില്ലി രാജധാനി എക്സ്പ്രസാണ് പാളം തെറ്റിയത്. ഇന്ന് രാവിലെയാണ് 6 മണിയോടെയാണ് സംഭവം നടന്നത്. ദില്ലി സ്റ്റേഷനിലേക്ക് പ്രവേശിക്കവെയാണ് പാളം തെറ്റിയത്. സഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.

ഗുർമീതിന്റെ ഐടി മേധാവി പോലീസ് പിടിയിൽ; ആൾ ദൈവത്തിന്റെ രാസകേളികൾ പുറത്ത്?

അടുത്ത കുറച്ചു നാളുകളായി തീവണ്ടി പാളം തെറ്റൽ പതിവായിരിക്കുകയാണ്. ജബൽപൂർ ശക്തിപഞ്ച് എക്സ്പ്രസിന്റെ ഏഴ് കോച്ചുകൾ ഉത്തർപ്രദേശിലെ ഒമ്പ്ര ദാം സ്റ്റേഷനും സമീപം പാളം തെറ്റിയിരുന്നു. അതിനു പിന്നാലെയാണ് റാഞ്ചി- ദില്ലി രാജധാനി എക്സ്പ്രസിന്റെ എൻജിനും അതിനു പിന്നിലും കോച്ചും പാളം തെറ്റിയത്. അതിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു ഇതേ ദിവസം തന്നെ മഹാരാഷ്ട്രയിലെ ഖണ്ഡാലയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയിരുന്നു.

rajadhani

തുടർച്ചയായി ഉണ്ടാകുന്ന തീവണ്ടി പാള തെറ്റലിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തു കേന്ദ്ര റെയിൽവെ മന്ത്രിയായിരുന്ന സുരേഷ് പ്രഭു രാജിവെച്ചിരുന്നു. കൂടാതെ തീവണ്ടി അപകടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു റെയിൽവേ ബോർഡ് ചെയർമാൻ എകെ മിത്തൻ  രാജിവെച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Almost a week after the engine and power coach of Rajdhani Express from Ranchi derailed while entering New Delhi railway station, another incident has come to light.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്